• Logo

Allied Publications

Middle East & Gulf
ശ​രീ​രം ത​ള​ർ​ന്ന യു​പി സ്വ​ദേ​ശി​ക്ക് നാ​ട​ണ​യാ​ൻ തു​ണ​യാ​യി കേ​ളി
Share
റി​യാ​ദ്: പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ കി​ട​പ്പി​ലാ​യി​രു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി അ​ജാ​ജ് അ​ഹ​മ്മ​ദി​ന് നാ​ട​ണ​യാ​ൻ തു​ണ​യാ​യി കേ​ളി​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​രും. നാ​ല് മാ​സ​ത്തോ​ള​മാ​യി അ​ൽ ഖ​ർ​ജ് കിം​ഗ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ജാ​ജ് അ​ഹ​മ്മ​ദി​നെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കേ​ളി​യു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.

17 വ​ർ​ഷ​ത്തോ​ള​മാ​യി റി​യാ​ദി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ജാ​ജ് അ​ഹ​മ്മ​ദ് ക​ഴി​ഞ്ഞ നാ​ല് മാ​സ​മാ​യി കിം​ഗ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തീ​ർ​ത്തും അ​വ​ശ​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ പ​രി​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യാ​ത്ര ചെ​യ്യാ​വു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ച്ച​ത്.

ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​ത്മാ​ർ​ഥ​മാ​യ സ​ഹ​ക​ര​ണം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ജാ​ജ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​ന്ന​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം നാ​സ​ർ പൊ​ന്നാ​നി പ​റ​യു​ന്ന​ത് ഇ​ങ്ങി​നെ.

മ​റ്റൊ​രു കി​ട​പ്പ് രോ​ഗി​യു​ടെ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കേ​ളി ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ ക​ണ്ട ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ, നാ​ലു​മാ​സ​ത്തോ​ള​മാ​യി ചി​കി​ത്സയി​ൽ ക​ഴി​യു​ന്ന ഒ​രു ഇ​ന്ത്യ​ക്കാ​ര​നെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കാ​മോ എ​ന്ന് ചോ​ദി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച നാ​സ​റി​ന് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത് അ​ജാ​ജി​ന്‍റെ ദ​യ​നീ​യ അ​വ​സ്ഥ​യാ​യി​രു​ന്നു. 17 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഒ​രു സ്പോ​ൺ​സ​റു​ടെ കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ജാ​ജ് ആ​ദ്യം ഹൗ​സ് ഡ്രൈ​വ​ർ വി​സ​യി​ലാ​ണ് സൗ​ദി​യി​ൽ എ​ത്തി​യ​ത്.

ദീ​ർ​ഘ​കാ​ലം ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യും ഈ ​അ​ടു​ത്തി​ടെ സ്പോ​ൺ​സ​റു​ടെ ത​ന്നെ ഒ​രു സ്ഥാ​പ​ന​ത്തി​ലേ​ക്ക് ജോ​ലി മാ​റു​ക​യാ​യി​രു​ന്നു. ജോ​ലി​ക്കി​ടെ പ​ക്ഷാ​ഘാ​തം പി​ടി​പെ​ട്ട അ​ജാ​ജി​നെ സ്പോ​ൺ​സ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചു​വെ​ങ്കി​ലും തു​ട​ർ​ന്ന് യാ​തൊ​രു​വി​ധ അ​ന്വേ​ഷ​ണ​വും ന​ട​ത്തി​യി​ല്ല.

അ​ബോ​ധാ​വ​സ്ഥ​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ജാ​ജി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ബോ​ധം തി​രി​ച്ചു കി​ട്ടി​യ​ത്. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ കൃ​ത്യ​മാ​യ പ​രി​ച​ര​ണം അ​ജാ​ജി​ന്‍റെ രോ​ഗ​ത്തി​ന് അ​ൽ​പ്പം ആ​ശ്വാ​സം ല​ഭി​ച്ചു.

സ്പോ​ൺ​സ​റു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു​വി​ധ ഇ​ട​പെ​ട​ലും ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ദ്ദേ​ഹ​ത്തെ തു​ട​ർ ചി​കി​ത്സയ്​ക്ക് നാ​ട്ടി​ലെ​ത്തി​ക്കു​ക​യാ​ണ് ഗു​ണ​ക​ര​മെ​ന്ന​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കേ​ളി​യു​ടെ സ​ഹാ​യം തേ​ടി​യ​ത്.

തു​ട​ർ​ന്ന് നാ​സ​ർ പൊ​ന്നാ​നി ആ​ശു​പ​ത്രി​യി​ൽ നി​ന്നും രേ​ഖ​ക​ൾ ശേ​ഖ​രി​ക്കു​ക​യും ഇ​ന്ത്യ​ൻ എം​ബ​സി മു​ഖേ​ന നാ​ട്ടി​ലെ ബ​ന്ധു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തു. നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ബ​ന്ധു​ക്ക​ളു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ന​ട​പ​ടി ക്ര​മ​ങ്ങ​ൾ നീ​ക്കി.

സ്പോ​ൺ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ടി​ക്ക​റ്റും എ​ക്സി​റ്റ് അ​ടി​ച്ച പാ​സ്പോ​ർ​ട്ടും ന​ൽ​കി. കൂ​ടെ യാ​ത്ര​ചെ​യ്യാ​ൻ സ​ഹാ​യ​ത്തി​നാ​യി സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി അ​ഭ്യ​ർ​ത്ഥ​ന ന​ൽ​കി. അ​ഭ്യ​ർ​ഥ​ന സ്വീ​ക​രി​ച്ച് അ​ജാ​ജി​ന്‍റെ ത​ന്നെ നാ​ട്ടു​കാ​ര​നാ​യ ഒ​രാ​ൾ വ​ന്നെ​ങ്കി​ലും എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ സ​മ​യം അ​ദ്ദേ​ഹം അ​വ​സാ​ന നി​മി​ഷം പി​ന്മാ​റി.

തു​ട​ർ​ന്ന് മ​ട​ക്ക​യാ​ത്രയ്​ക്ക് ഒ​രു​ങ്ങി​യ​പ്പോ​ൾ, വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച മു​ഹ​മ്മ​ദ് ഉ​മ​ർ എ​ന്ന ഡ​ൽ​ഹി സ്വ​ദേ​ശി മു​ന്നോ​ട്ട് വ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ഏ​റ്റെ​ടു​ത്തു. തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം യാ​ത്രാ രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​ൻ സ​മ​യ​മെ​ടു​ത്തു. അ​ത്ര​യും നേ​രം അ​ദ്ദേ​ഹ​വും അ​ജാ​ജി​ന് വേ​ണ്ടി സ​ഹ​ക​രി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ നി​ന്നും എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ആ​ശു​പ​ത്രി അ​തി​കൃ​ത​ർ ചെ​യ്ത് ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ വീ​ൽ​ചെ​യ​ർ സൗ​ക​ര്യ​ത്തോ​ടെ അ​ജാ​ജ് നാ​ട​ണ​ഞ്ഞു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.