• Logo

Allied Publications

Middle East & Gulf
കോ​ട്ട​യം ഫെ​സ്റ്റ് വെ​ള്ളി​യാ​ഴ്ച; ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി മു​ഖ്യാ​തി​ഥി
Share
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ കു​വൈ​റ്റ്(​കോ​ഡ്പാ​ക്) എ​ട്ടാം വാ​ര്‍​ഷി​കാ​ഘോ​ഷം "കോ​ട്ട​യം ഫെ​സ്റ്റ് 2024' വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

അ​ബ്ബാ​സി​യ അ​സ്പ​യ​ര്‍ ഇ​ന്ത്യ​ന്‍ ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ല്‍ വൈ​കു​ന്നേ​രം നാലു മു​ത​ലാ​ണ് പ​രി​പാ​ടി. കോ​ട്ട​യം എംപി ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് മു​ഖ്യാ​​തി​ഥിയാ​കു​ന്ന ച​ട​ങ്ങി​ല്‍ പാ​ലാ എം​എ​ല്‍​എ മാ​ണി സി. ​കാ​പ്പ​നും സം​ബ​ന്ധി​ക്കും.

പ്ര​ശ​സ്ത സി​നി​മാ​താ​രം ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി​യു​ടെ നൃ​ത്ത​വും ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക അ​ഖി​ല ആ​ന​ന്ദ്, ഗാ​യ​ക​രാ​യ അ​ഭി​ജി​ത് കൊ​ല്ലം, സാം​സ​ണ്‍ സി​ല്‍​വ എ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന സം​ഗീ​ത നി​ശ​യു​മു​ണ്ടാ​യി​രി​ക്കും. കു​വൈറ്റി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ നൃ​ത്താ​വി​ഷ്‌​കാ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ആ​തു​ര സേ​വ​ന രം​ഗ​ത്തെ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​വാ​ര്‍​ഡ് മെ​ഡ​ക്സ് ഹോ​സ്പി​റ്റ​ൽ സി​ഇ​ഒ മു​ഹ​മ്മ​ദ് അ​ലി​ക്കും ബി​സി​ന​സ് എ​ക്‌​സ​ല​ന്‍റ് അ​വാ​ര്‍​ഡു​ക​ള്‍ റോ​യ​ല്‍ സീ​ഗ​ല്‍ ചെ​യ​ര്‍​മാ​ന്‍ സു​നി​ല്‍ പ​റ​ക്ക​പാ​ട​ത്തി​നും യുണൈ​റ്റ​ഡ് ലോ​ജി​സ്റ്റി​ക് ക​മ്പ​നി മാ​നേ​ജി​ഗ് ഡ​യ​റ​ക്ട​ര്‍ സി​വി പോ​ളി​നും ന​ല്‍​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

ഒ​ന്നാം വാ​ര്‍​ഷി​ക​ത്തി​ല്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്ക​ള്‍​ക്കാ​യി ആ​രം​ഭി​ച്ച "ക​നി​വ്' വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ലേ​ക്ക് എ​ത്തി​ക്കും. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ കു​വൈ​ത്തി​ലും നാ​ട്ടി​ലു​മാ​യി ചി​കി​ത്സാ​സ​ഹാ​യ​ങ്ങ​ള്‍, പാ​വ​പ്പെ​ട്ട പ്ര​വാ​സി​ക​ൾ​ക്ക് മ​ട​ക്ക​യാ​ത്ര​യ്ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റു​ക​ൾ എ​ന്നി​വ ന​ൽ​കി​യി​ട്ടു​ണ്ട്. വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് ന​ല്ലൊ​രു തു​ക ന​ൽ​കി​യി​ട്ടു​മു​ണ്ട്.

വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഡോ​ജി മാ​ത്യു (പ്ര​സി​ഡ​ന്‍റ്), സു​മേ​ഷ് ടി. ​സു​രേ​ഷ് (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), പ്ര​ജി​ത് പ്ര​സാ​ദ് (ട്ര​ഷ​റ​ര്‍), നി​ജി​ന്‍ ബേ​ബി (പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍), അ​നൂ​പ് സോ​മ​ന്‍ ( മു​ന്‍ പ്ര​സി​ഡന്‍റ്), സെ​നി നി​ജി​ന്‍ (വ​നി​താ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍) എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.