• Logo

Allied Publications

Middle East & Gulf
പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് ബാ​ല​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു. അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് പ​ൽ​പ​ക് ബാ​ല​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.

ബാ​ല സ​മി​തി പ്ര​സി​ഡന്‍റ് അ​നാ​മി​ക അ​പ്പു​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ എംഎക്സ് റൈ​ഡിംഗ്, ഹോ​ഴ്സ് റൈ​ഡിംഗ് , സ്വി​മ്മിംഗ് എ​ന്നി​വ​യി​ൽ മി​ക​വ് തെ​ളി​യി​ച്ച കു​മാ​രി കേ​ത്‌​ല്യ​ൻ റെ​യ്മ​ണ്ട് മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ക​യും ച​ട​ങ്ങു​ക​ളു​ടെ ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു.

സി​ദ്ധാ​ർ​ഥ് പ്ര​സാ​ദ് ശി​ശു​ദി​ന സ​ന്ദേ​ശം ന​ൽ​കി. വൈ​ഭ​വ് ധീ​ര​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഹ​ന ജ​സ​നി​യ, രാ​ജി ജ​യ​രാ​ജ്, സ​ക്കീ​ർ പു​തു​ന​ഗ​രം, പ്രേം​രാ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ച​ന്ദ​ന സ​തീ​ഷ് ന​ന്ദി പ​റ​ഞ്ഞു.

കു​ട്ടി​ക​ളി​ൽ സ്വ​യം​അ​ച്ച​ട​ക്കം എ​ങ്ങ​നെ വ​ള​ർ​ത്തി​യെ​ടു​ക്കാ​മെ​ന്ന​തി​നെ കു​റി​ച്ച് ചി​ത്ര വെ​ല്ലോ​ലി​ക​ലം പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. കേ​ര​ള സ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള മ​ല​യാ​ളം മി​ഷ​ൻ ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ ക​ണി​ക്കൊ​ന്ന പ​രീ​ക്ഷ എ​ഴു​തി വി​ജ​യി​ച്ച 17 കു​ട്ടി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ബാ​ല സ​മി​തി കു​ട്ടി​ക​ളു​ടെ ര​ച​ന​ക​ളും അ​വ​ർ വ​ര​ച്ച ചി​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ത​യാ​റാ​ക്കി​യ ഇ ​മാ​ഗ​സി​ൻ ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു. മ്യൂ​സി​ക് ബാ​ൻ​ഡ്, സം​ഘ​ഗാ​നം തു​ട​ങ്ങി​യ​വ ച​ട​ങ്ങി​നു മാ​റ്റ് കൂ​ട്ടി.

ന​വ​നീ​ത് കൃ​ഷ്ണ​ൻ, ത​നു​ശ്രീ, ദൃ​ശ്യ​പ്ര​സാ​ദ്, ശ്രീ​ജ മ​ധു, ശോ​ഭ ദി​നേ​ശ്, ശ്വേ​താ സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.