• Logo

Allied Publications

Europe
യു​ഡി​എ​ഫ് വി​ജ​യം യു​കെ​യി​ൽ ആ​ഘോ​ഷ​മാ​ക്കി ഒ​ഐ​സി​സി യു​കെ
Share
ല​ണ്ട​ൻ: കേ​ര​ള​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ നേ​ടി​യ വി​ജ​യ​ത്തി​ൽ ഒ​ഐ​സി​സി യു​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​കെ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ളും മ​ധു​ര വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

പ​ല​യി​ട​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ക​ർ കേ​ക്ക് മു​റി​ച്ചു സ​ന്തോ​ഷം പ​ങ്കി​ടു​ക​യും കൊ​ടി​തോ​ര​ണ​ങ്ങ​ളും മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി ആ​ഹ്ലാ​ദ​പ്ര​ക​ട​നം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. യുകെ​യി​ലെ മാ​ഞ്ച​സ്റ്റ​റി​ലും ബാ​സി​ൽ​ഡ​ണി​ലും സം​ഘ​ടി​പ്പി​ച്ച വി​ജ​യാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ഞ്ച​സ്റ്റ​ർ റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ൾ​ട്ട​ണി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഒ​ഐ​സി​സി യു​കെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് റോ​മി കു​ര്യാ​ക്കോ​സ് നേ​തൃ​ത്വം ന​ൽ​കി. നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം ബേ​ബി ലൂ​ക്കോ​സ്, റീ​ജി​യ​ൺ പ്ര​തി​നി​ധി​ക​ളാ​യ ജി​പ്സ​ൺ ജോ​ർ​ജ് ഫി​ലി​പ്സ്, സ​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യു​ഡി​എ​ഫ് നേ​ടി​യ ഗം​ഭീ​ര വി​ജ​യം പ്ര​വ​ർ​ത്ത​ക​ർ കേ​ക്ക് മു​റി​ച്ചും മ​ധു​ര​വി​ത​ര​ണം ന​ട​ത്തി​യും കൊ​ടി​തോ​ര​ണ​ങ്ങ​ളും മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യാ​ണ് ആ​ഘോ​ഷ​മാ​ക്കി​യ​ത്. ഋ​ഷി​രാ​ജ്, റോ​ബി​ൻ, ബി​ന്ദു ഫി​ലി​പ്പ്, ജി​ൽ​ജോ, റി​ജോ​മോ​ൻ റെ​ജി, എ​ൽ​ദോ നെ​ല്ലി​ക്ക​ൽ ജോ​ർ​ജ്, ജേ​ക്ക​ബ് വ​ർ​ഗീ​സ്, അ​നു​രാ​ജ്, റീ​ന റോ​മി, ഹെ​യ്സ​ൽ മ​റി​യം തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഒ​ഐ​സി​സി യു​കെ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് കെ. ​ജോ​ൺ നേ​തൃ​ത്വം ന​ൽ​കി​യ ബാ​സി​ൽ​ഡ​ൺ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ സം​ഘ​ട​ന​യു​ടെ നാ​ഷ​ണ​ൽ റീ​ജി​യ​ൺ ഭാ​ര​വാ​ഹി​ക​ളും മ​റ്റു പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.



വ​ർ​ഗീ​യ​ത​യ്ക്കും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നും എ​തി​രേ ജ​ന​ന​ങ്ങ​ൾ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ന​ൽ​കി​യ ശ​ക്ത​മാ​യ താ​ക്കീ​താ​ണ് യു​ഡി​എ​ഫ് നേ​ടി​യ മി​ന്നും വി​ജ​യ​മെ​ന്ന് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ൽ യു​കെ​യി​ലെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും സ​മാ​ന​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ച​ര​ണ വേ​ള​യി​ൽ പാ​ല​ക്കാ​ട്‌, ചേ​ല​ക്ക​ര, വ​യ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ഐ​സി​സി യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച 50 അം​ഗ ക​ർ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​നം ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യി​രു​ന്നു.

നേ​രി​ട്ടു​ള്ള വോ​ട്ട​ഭ്യ​ർ​ഥ​ന, ഗൃ​ഹ സ​ന്ദ​ർ​ശ​നം, വാ​ഹ​ന പ​ര്യ​ട​നം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ശ​ക്ത​മാ​യ പ്ര​ച​ര​ണ​മാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി സം​ഘ​ട​ന ന​ട​ത്തി​യ​ത്.

പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, റോ​മി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ യു​കെ​യി​ൽ നി​ന്നും കേ​ര​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് കെ. ​ജോ​ണും സ​ജീ​വ സാ​നി​ധ്യ​മാ​യി​രു​ന്നു.

ക​രോ​ൾ ഗാ​ന​മ​ത്സ​ര​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ക്രി​സ്മ​സി​ന്‍റെ വ​ര​വ​റി​യി​ച്ച് ഓ​ൾ​ഫ് സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെന്‍റ്: സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റി​ലെ സീ​റോ​മ​ല​ബാ​റി​ന്‍റെ കീ​ഴി​ലു​ള്ള നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ പ​ള്ളി​യി​ല്‍ തി​രു​പ്പി​
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജം ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ​ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു.
പാ​ട്ടു​ക​ളു​ടെ പാ​ലാ​ഴി തീ​ർ​ത്ത് കൈ​ര​ളി യൂ​കെ പാ​ട്ടു​കൂ​ട്ടം.
സ​താം​പ്ട​ൺ: കൈ​ര​ളി യു​കെ സ​താം​പ്ട​ൺ പോ​ർ​ട്ട്സ്മൗ​ത്ത് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ട്ട​ർ​ലൂ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വെ​ച്ചു ന​ട​ന്ന പാ
പി​റ​വി തി​രു​ന്നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത.
ബി​ർ​മിം​ഗ്ഹാം: യേശുക്രിസ്തുവിന്‍റെ തി​രു​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ളു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി ഗ്രേ​റ്റ് ബ്രി
ജ​ർ​മ​നി​യി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ പാ​ഞ്ഞു ക​യ​റി ര​ണ്ടു മ​ര​ണം.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ആ​ൾ​​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ പാ​ഞ്ഞു ക​യ​റി ഒരു കുട്ടിയടക്കം ര​ണ്ടു പേ​ർ മ​രി​ച്ചു.