• Logo

Allied Publications

Europe
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി
Share
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി. പാ​മേ​ഴ്സ്ടൗ​ണ്‍ സെ​ന്‍റ് ലോ​ര്‍​ക്ക​ന്‍​സ് സ്കൂ​ള്‍ ഹാ​ളി​ല്‍ ന​ട​ന്ന ഗ്രേ​സ് മ​രി​യ ബെ​ന്നി​യു​ടെ ഈ​ശ്വ​ര​പ്രാ​ര്‍​ഥ​നാ ഗാ​ന​ത്തോ​ടെ ആ​ഘോ​ഷം ആ​രം​ഭി​ച്ചു. ഫോ​റം ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജീ​ജ വ​ര്‍​ഗീ​സ് ജോ​യി സ്വാ​ഗ​തം ആ​ശം​സി​ച്ചു.

പ്ര​ശ​സ്ത സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​യും അ​യ​ര്‍​ല​ൻഡി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ അ​ഖി​ലേ​ഷ് മി​ശ്ര​യു​ടെ ഭാ​ര്യ​യു​മാ​യ റീ​തി മി​ശ്ര ഭ​ദ്ര​ദീ​പം കൊ​ളു​ത്തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ വ​നി​താ ഫോ​റ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​ല്ലാ പി​ന്തു​ണ​യും മി​ശ്ര വാ​ഗ്ദാ​നം ചെ​യ്തു.



വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ആ​ര്‍​ട്സ് ആ​ന്‍​ഡ് ക​ള്‍​ച​റ​ല്‍ ഫോ​റം ഗ്ലോബ​ല്‍ സെ​ക്ര​ട്ട​റി രാ​ജു കു​ന്ന​ക്കാ​ട്ട്, യൂ​റോ​പ്പ് റീ​ജി​യ​ൺ ട്ര​ഷ​റ​ര്‍ ഷൈ​ബു ജോ​സ​ഫ് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. സെ​ക്ര​ട്ട​റി ര​ഞ്ജ​ന മാ​ത്യു റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ​പ്ര​സി​ഡന്‍റ് ജൂ​ഡി ബി​നു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​നി​മ വി​ളി​ച്ചോ​തു​ന്ന ആ​ക​ര്‍​ഷ​ക​മാ​യ നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി. തി​രു​വാ​തി​ര, ഭ​ര​ത​നാ​ട്യം, കേ​ര​ള ന​ട​നം, കൈ​കൊ​ട്ടി​ക്ക​ളി, നാ​ട​ന്‍​പാ​ട്ടു​ക​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യു​ള്ള ഡാ​ന്‍​സ്, ക​വി​ത, ഗാ​ന​ങ്ങ​ള്‍, നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍ എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് ചാ​രു​ത​യേ​കി.



പ​ത്തോ​ളം വ​നി​ത​ക​ള്‍ അ​ണി​ചേ​ര്‍​ന്ന് അ​വ​ത​രി​പ്പി​ച്ച ചെ​മ്മീ​നി​ലെ പെ​ണ്ണാ​ളേ.. പെ​ണ്ണാ​ളേ.. എ​ന്ന ഗാ​ന​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്കാ​രം ഏ​റെ ഗൃ​ഹാ​തു​ര​ത്വ​മു​ണ​ര്‍​ത്തു​ന്ന​തും കാ​ണി​ക​ളെ ര​സി​പ്പി​ക്കു​ന്ന​തു​മാ​യി​രു​ന്നു.

കാ​ഷ്മീ​ര്‍ മു​ത​ല്‍ ത​മി​ഴ്നാ​ട് വ​രെ​യു​ള്ള ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ ച​രി​ത്ര, സാം​സ്കാ​രി​ക പ​ശ്ചാ​ത്ത​ല​വും പ്രാ​ധാ​ന്യ​വും ഫി​ജി സാ​വി​യോ വി​വ​രി​ച്ചു. തുടർന്ന് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ വേ​ഷ വി​താ​ന​ങ്ങ​ളി​ല്‍ അ​ണി​ഞ്ഞൊ​രു​ങ്ങി​യ ഇ​രു​പ​ത്ത​ഞ്ചോ​ളം വ​നി​ത​ക​ള്‍ സ്റ്റേജി​ലും ഹാ​ളി​ലു​മാ​യി അ​വ​ത​രി​പ്പി​ച്ച "സാം​സ്കാ​രി​ക ഫാ​ഷ​ന്‍ ഷോ'​ അരങ്ങേറി.



മ​ഞ്ജു റി​ന്‍​ഡോ, ഫി​ജി സാ​വി​യോ,ഡെ​ല്‍​ന എ​ബി എ​ന്നി​വ​രാ​യി​രു​ന്നു പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍. പ്രോ​ഗ്രാം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ഷീ​ന അ​ജു, ശാ​ലി​നി വ​ര്‍​ഗീ​സ്, ബി​നി​ല ജി​ജോ, ഓ​മ​ന വി​ന്‍​സെ​ന്‍റ്, ലി​ന്‍​സി സു​രേ​ഷ്, ര​വി​ത ഷെ​ല്‍​ബി​ന്‍, ഏ​ലി​യാ​മ്മ ജോ​സ​ഫ് എ​ന്നി​വ​രും ട്ര​സ്റ്റിമാ​രാ​യ റൂ​ബി സെ​ബാ​സ്റ്റ്യ​ന്‍, വി​ന്‍​സി ബെ​ന്നി എ​ന്നി​വ​രും പ്ര​വ​ര്‍​ത്തി​ച്ചു.

വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ യൂ​റോ​പ്പ് റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു വൈ​ക്കം, പ്രൊ​വി​ന്‍​സ് സെ​ക്ര​ട്ട​റി റോ​യി പേ​ര​യി​ല്‍, ട്ര​ഷ​റ​ര്‍ മാ​ത്യു കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​വ​രു​ള്‍​പ്പെ​ടെ നൂ​റി​ല​ധി​കം പേ​ര്‍ പ​ങ്കെ​ടു​ത്തു.​ വ​നി​താ ഫോ​റം യൂ​റോ​പ്പ് റീ​ജി​യ​ണ​ല്‍ കോഓ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ജി ഡൊ​മി​നി​ക് അ​വ​താ​ര​ക​യാ​യി.



ഡെ​യി​ലി ഡി​ലൈ​റ്റ്, ടൈ​ല​ക്സ്, സ്പൈ​സ് വി​ല്ലേ​ജ്, റി​യാ​ല്‍​ട്ടോ, ഉ​ര്‍​വി ഫാ​ഷ​ന്‍​സ്, ഷീ​ല പാ​ല​സ്, എ​ക്സ്പ്ര​സ് ഹെ​ല്‍​ത്ത്, ഒ​ലി​വ്സ് റ​സ്റ്റോ​റന്‍റ്, ലെ ​ദി​വാ​നോ സോ​ഫാ​സ്, ആ​വ​ണി എ​ന്നി​വ​രാ​യി​രു​ന്നു സ്പോ​ണ്‍​സ​ര്‍​മാ​ര്‍. ജോ​സ​ഫ് ക​ള​പ്പു​ര​ക്ക​ല്‍ ഗി​ഫ്റ്റ് ഹാ​മ്പ​ര്‍ സ്പോ​ണ്‍​സ​ര്‍ ചെ​യ്തു.

ക​രോ​ൾ ഗാ​ന​മ​ത്സ​ര​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ക്രി​സ്മ​സി​ന്‍റെ വ​ര​വ​റി​യി​ച്ച് ഓ​ൾ​ഫ് സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെന്‍റ്: സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റി​ലെ സീ​റോ​മ​ല​ബാ​റി​ന്‍റെ കീ​ഴി​ലു​ള്ള നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ പ​ള്ളി​യി​ല്‍ തി​രു​പ്പി​
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജം ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ​ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു.
പാ​ട്ടു​ക​ളു​ടെ പാ​ലാ​ഴി തീ​ർ​ത്ത് കൈ​ര​ളി യൂ​കെ പാ​ട്ടു​കൂ​ട്ടം.
സ​താം​പ്ട​ൺ: കൈ​ര​ളി യു​കെ സ​താം​പ്ട​ൺ പോ​ർ​ട്ട്സ്മൗ​ത്ത് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ട്ട​ർ​ലൂ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വെ​ച്ചു ന​ട​ന്ന പാ
പി​റ​വി തി​രു​ന്നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത.
ബി​ർ​മിം​ഗ്ഹാം: യേശുക്രിസ്തുവിന്‍റെ തി​രു​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ളു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി ഗ്രേ​റ്റ് ബ്രി
ജ​ർ​മ​നി​യി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ പാ​ഞ്ഞു ക​യ​റി ര​ണ്ടു മ​ര​ണം.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ആ​ൾ​​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ പാ​ഞ്ഞു ക​യ​റി ഒരു കുട്ടിയടക്കം ര​ണ്ടു പേ​ർ മ​രി​ച്ചു.