• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് കെ​എം​സി​സി "തം​കീ​ൻ' മ​ഹാ​സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെ​എം​സി​സി "തം​കീ​ൻ' മ​ഹാ​സ​മ്മേ​ള​നം അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ മ​ർ​ഹൂം ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ന​ഗ​റി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​കു​ട്ടി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം, സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

മൂ​ന്നാ​മ​ത് ഇ. ​അ​ഹ​മ്മ​ദ് എ​ക്സ​ല​ൻ​സി അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ എം.​എ. ഹൈ​ദ​ർ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​എ​സ്.​എം. ഹൈ​ദ​റ​ലി​ക്ക് അ​വാ​ർ​ഡ് കൈ​മാ​റും.

"തം​കീ​ൻ' അ​ഥ​വാ "ശാ​ക്തീ​കാ​ര​ണം' എ​ന്ന സ​മ്മേ​ള​ന​പ്ര​മേ​യ​ത്തെ അ​ടി​സ്ഥാ​ന​പെ​ടു​ത്തി സാ​മൂ​ഹിk​ക​സാം​സ്‌​കാ​രി​ക​രാ​ഷ്ട്രീ​യ​സാ​മ്പ​ത്തി​ക രം​ഗ​ങ്ങ​ളി​ൽ കു​വൈ​റ്റ് കെ​എം​സി​സി അം​ഗ​ങ്ങ​ളെ​യും പ്ര​വാ​സി​ക​ളെ​യും ശാ​ക്തീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ച​ർ​ച്ച​ക​ളും പ​ദ്ധ​തി​ക​ളും ന​ട​പ്പി​ൽ വ​രു​ത്തു​ക എ​ന്ന​താ​ണ് സ​മ്മേ​ള​നം ല​ക്ഷ്യം വ‌​യ്ക്കു​ന്ന​ത്.

സ​മ്മേ​ള​ന വി​ജ​യ​ത്തി​നാ​യി 359 അം​ഗ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളു​ന്ന സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ച് ര​ണ്ടു മാ​സ​ത്തോ​ളം വി​വി​ധ സം​ഘ​ട​നാ ത​ല​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത​വും ആ​ക​ർ​ഷ​ക​വു​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. തം​കീ​ൻ എ​ന്ന സ​മ്മേ​ള​ന പ്ര​മേ​യം കു​വൈ​റ്റി​ലു​ട​നീ​ളം ച​ർ​ച്ച ചെ​യ്തു.

മു​സ്‌‌​ലിം ലീ​ഗ് നേ​താ​ക്ക​ളു​ടെ കു​വൈ​റ്റി​ലേ​ക്കു​ള്ള വ​ര​വ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ആ​വേ​ശ​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. മു​സ്‌‌​ലിം ലീ​ഗ് മു​ന്നോ​ട്ട് വയ്ക്കു​ന്ന ന്യൂ​ന​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തിന്‍റെ പ്ര​സ​ക്തി കു​വൈ​റ്റി​ലെ പ്ര​വാ​സി പൊ​തു സ​മൂ​ഹ​ത്തി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ലീ​ഗി​ന്‍റെ രാ​ഷ്ട്രീ​യ​ധാ​ര​യി​ലേ​ക്ക് പ്ര​വാ​സി​ക​ളെ ആ​ക​ർഷി​ക്കു​ക​യു​മാ​ണ് കെ​എം​സി​സി​യു​ടെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ കു​വൈറ്റ് കെ​എം​സി​സി ന​ട​പ്പി​ൽ വ​രു​ത്തി​യി​രു​ന്ന പ​ല ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളും തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നും സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി സ്കീം ​പോ​ലു​ള്ള സു​പ്ര​ധാ​ന​മാ​യ പ​ദ്ധ​തി​ക​ളി​ൽ കാ​ലാ​നു​സൃ​ത മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നും ക​മ്മി​റ്റി ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

കു​വൈ​റ്റ് കെ​എം​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി, ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, മീ​ഡി​യ ചാ​ർ​ജു​ള്ള വൈ​സ് പ്ര​സി​ഡന്‍റ് ഫാ​റൂ​ഖ് ഹ​മ​ദാ​നി എ​ന്നി​വ​ർ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.