• Logo

Allied Publications

Americas
ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ത്വം: ഹ​ഡ്‌​സ​ൺ വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അം​ഗീ​ക​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഹ​ഡ്‌​സ​ൺ വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​ക​രി​ച്ചു.

ന​വം​ബ​ർ 11ന് ​എ​ച്ച്‌​വി​എം​എ പ്ര​സി​ഡ​ന്‍റ് സ​ജി എം. ​പോ​ത്ത​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി തോ​മ​സ് നൈ​നാ​ൻ, ട്ര​ഷ​റ​ർ വി​ശ്വ​നാ​ഥ​ൻ, പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ജി​ജി ടോം, ​അ​ജി ക​ളീ​ക്ക​ൽ തു​ട​ങ്ങി എ​ല്ലാ ബോ​ർ​ഡ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

നി​ല​വി​ൽ അ​ദ്ദേ​ഹം ര​ണ്ടാം ത​വ​ണ​യും ലോ​ക​കേ​ര​ള​സ​ഭാ അം​ഗ​മാ​ണ്. ലീ​ഗ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ എ​ന്ന നി​ല​യി​ലു​ള്ള ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ ശ്ര​മ​ങ്ങ​ൾ 2018 മു​ത​ലു​ള്ള ഏഴ് വ്യ​വ​ഹാ​ര​ങ്ങ​ളി​ലും ഫൊ​ക്കാ​ന​യെ പ്ര​തി​രോ​ധി​ക്കു​ക​യും എ​തി​ർ ക​ക്ഷി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ൾ​ക്കെ​തി​രേ വി​ജ​യി​ക്കു​ക​യും ചെ​യ്തു.

ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ​ക്‌​സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്, ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ, ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, സു​വ​നീ​ർ എ​ഡി​റ്റ​ർ, നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി വി​വി​ധ പ​ദ​വി​ക​ളി​ൽ ഫൊ​ക്കാ​ന​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചു.



ക​ഴി​ഞ്ഞ എട്ട് വ​ർ​ഷ​മാ​യി റോ​ക്ക് ല​ൻ​ഡ് കൗ​ണ്ടി​യി​ലെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ക​മ്മി​റ്റി അം​ഗ​മാ​യ ഇ​ദ്ദേ​ഹം ക്ളാ​ർ​ക്സ്ടൗ​ൺ ടൗ​ണിന്‍റെ ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

1989 മു​ത​ല്‍, റോ​ക്ക്‌ലാ​ൻ​ഡ് കൗ​ണ്ടി​യി​ലെ ഹ​ഡ്സ​ന്‍​വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​ണ്. ഇ​വി​ടെ​യു​ള്ള സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ്, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ര്‍​മാ​ന്‍, ചീ​ഫ് എ​ഡി​റ്റ​ര്‍ തു​ട​ങ്ങി​യ പ​ദ​വി​ക​ള്‍ അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള എ​ഞ്ചി​നീ​യ​റിംഗ് ഗ്രാ​ജ്വേ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍​ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്കയു​ടെ സ്ഥാ​പ​ക​രി​ല്‍ ഒ​രാ​ളെ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​നാ​യ ഇ​ദ്ദേ​ഹം കീ​ൻ സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ്, ബോ​ര്‍​ഡ് ചെ​യ​ര്‍, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ തു​ട​ങ്ങി​യ പ​ദ​വി​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്.



മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മാ​നേ​ജിംഗ് ക​മ്മി​റ്റി അം​ഗ​മാ​യി 20022012 കാ​ല​യ​ള​വി​ൽ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. 20122017 മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ര്‍​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ന്‍ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കൗ​ണ്‍​സി​ല്‍ അം​ഗ​മാ​യും പ്ര​വ​ര്‍​ത്തി​ച്ചു.

റോ​ക്ക്‌​ലാൻ​ഡ് കൗ​ണ്ടി​യി​ലെ ജോ​യി​ന്‍റ് കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്നു സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഓ​റി​ഗ​നി​ൽ മ​നു​ഷ്യ​രി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു.
പോ​ർ​ട്ട്‌​ലാ​ൻ​ഡ്: ഓ​റി​ഗ​നി​ൽ ആ​ദ്യ​മാ​യി മ​നു​ഷ്യ​രി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അറ്റ്ലാന്‍റാ ചാപ്റ്ററിന് തുടക്കമായി.
അ​റ്റ്ലാ​ന്‍റാ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ അ​റ്റ്ലാ​ന്‍റ ചാ​പ്റ്റ​റി​ന് തു​ട​ക്ക​മാ​യി.
ലോം​ഗ് ഐ​ല​ൻ​ഡ് സെ​ന്‍റ് ആ​ൻ​ഡ്രൂ ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് കാ​ന്പ​യ്ൻ ആ​രം​ഭി​ച്ചു.
ലോം​ഗ് ഐ​ല​ൻ​ഡ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍
ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ത്വം: ഹ​ഡ്‌​സ​ൺ വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അം​ഗീ​ക​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഹ​ഡ്‌​സ​ൺ വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഏ​
മാ​ർ​ത്തോ​മ്മാ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച.
ഹൂ​സ്റ്റ​ൺ: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നം സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര