• Logo

Allied Publications

Europe
യൂ​റോ​പ്പി​ൽ ത​രം​ഗ​മാ​കാ​ൻ ബാ​റ്റ​റി ട്രെ​യി​നു​ക​ൾ
Share
ല​ണ്ട​ൻ: ബാ​റ്റ​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രെ​യി​നു​ക​ൾ യൂ​റോ​പ്പി​ലെ റെ​യി​ൽ വ്യ​വ​സാ​യ​ത്തി​ൽ ത​രം​ഗ​മാ​കു​ന്നു. ബാ​റ്റ​റി, ഡീ​സ​ൽ, വൈ​ദ്യു​തി എ​ന്നി​വ​യി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ മാ​റു​ന്ന ’ട്രൈ​ബ്രി​ഡ്’ മോ​ഡ​ൽ, യു​കെ​യി​ൽ അ​ടു​ത്തി​ടെ ആ​ദ്യ​ത്തെ ഇ​ന്‍റ​ർ​സി​റ്റി ബാ​റ്റ​റി ട്രെ​യി​ൻ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി.

ഇം​ഗ്ല​ണ്ടി​ലെ ഹി​റ്റാ​ച്ചി​യു​ടെ ഫാ​ക്റി​യി​ൽ നി​ർ​മി​ച്ച ട്രെ​യി​നി​ന്‍റെ പ​രീ​ക്ഷ​ണ​മാ​ണ് ന​ട​ത്തി​യ​ത്. ഇ​തി​ൽ ഒ​രു ഡീ​സ​ൽ ജ​ന​റേ​റ്റ​ർ മാ​റ്റി പ​ക​രം ലി​ഥി​യം ബാ​റ്റ​റി​ക​ളാ​ണ് ഘ​ടി​പ്പി​ച്ച​ത്. ചെ​ല​വ് കു​റ​ഞ്ഞ​റെ​യി​ൽ യാ​ത്ര​യ്ക്കു​ള്ള സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ് ഈ ​പ​രീ​ക്ഷ​ണം. വൈ​ദ്യു​തീ​ക​രി​ച്ച ലൈ​നു​ക​ൾ ഇ​ല്ലാ​ത്ത​യി​ട​ങ്ങ​ളി​ലൂ​ടെ പോ​കു​ന്പോ​ൾ 50 ശ​ത​മാ​ന​ത്തി​ൽ താ​ഴെ ഇ​ന്ധ​നം ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി​യാ​കും.

വേ​ഗ​ത​മേ​റി​യ​തും ചെ​ല​വ് കു​റ​ഞ്ഞ​തും നൂ​ത​ന​വും

പ​ഴ​യ ഡീ​സ​ൽ മോ​ഡ​ലു​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി, ഈ ​ബാ​റ്റ​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രെ​യി​നു​ക​ൾ​ക്ക് സ്ഥി​ര​മാ​യി വൈ​ദ്യു​തീ​ക​രി​ച്ച ട്രാ​ക്കു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട​തി​ല്ല. പ​രീ​ക്ഷ​ണ​വേ​ള​യി​ൽ, ബാ​റ്റ​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രെ​യി​ൻ ബാ​റ്റ​റി​യി​ൽ മാ​ത്രം 70 കി​ലോ​മീ​റ്റ​ർ ഓ​ടി, പി​ന്നീ​ട് അ​ത് ഡീ​സ​ൽ എ​ൻ​ജി​നി​ലേ​ക്ക് മാ​റി.

പാ​ല​ങ്ങ​ൾ, ട​ണ​ലു​ക​ൾ, സ്റ്റേ​ഷ​ൻ സ്റ്റോ​പ്പു​ക​ൾ എ​ന്നി​വ​യു​ള്ള മി​ക്ക ഇ​ന്‍റ​ർ​സി​റ്റി റൂ​ട്ടു​ക​ളും ഈ ​പ​രി​ധി​യി​ൽ എ​ളു​പ്പ​ത്തി​ൽ ഓ​ടാ​ൻ ക​ഴി​യു​മെ​ന്ന് എ​ൻ​ജി​നി​യ​ർ​മാ​ർ പ​റ​യു​ന്നു. മ​റ്റ് അ​തി​വേ​ഗ റെ​യി​ൽ ഓ​പ്ഷ​നു​ക​ൾ​ക്കൊ പ്പം ​ഒ​രു 700 കി​ലോ വാ​ട്ട് ബാ​റ്റ​റി ഉ​പ​യോ​ഗി​ച്ച് മ​ണി​ക്കൂ​റി​ൽ 120 കി​ലോ​മീ​റ്റ​ർ വേ​ഗ​ത കൈ​വ​രി​ക്കാ​നാ​കും.

ഇ​ന്ധ​ന​ച്ചെ​ല​വ് 50 ശ​ത​മാ​ന​ത്തി​ൽ താ​ഴെ വ​രെ കു​റ​യ്ക്കാ​നാ​കും. ചെ​ല​വു​ക​ൾ ലാ​ഭി​ക്കു​ന്ന​തി​നൊ​പ്പം ട്രെ​യി​ൻ ടി​ക്ക​റ്റ് നി​ര​ക്കു​ക​ളി​ൽ കു​റ​വു​മു​ണ്ടാ​കും. ബാ​റ്റ​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രെ​യി​നു​ക​ൾ വ​ന്നാ​ൽ വൈ​ദ്യു​തീ​ക​രി​ക്കാ​ത്ത ട്രാ​ക്കു​ക​ൾ​ക്കു മു​ക​ളി​ലൂ​ടെ ക​ന്പി​ക​ൾ വ​ലി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് ഒ​ഴി​വാ​ക്കാ​നും.

പാ​രി​സ്ഥി​തി​ക സൗ​ഹൃ​ദം

സീ​റോ എ​മി​ഷ​ൻ മോ​ഡി​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​വേ​ശി​ക്കാ​നും പു​റ​ത്തു പോ​കാ​നും ക​ഴി​വു​ള്ള ബാ​റ്റ​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രെ​യി​നു​ക​ൾ ഒ​രു പ​രി​സ്ഥി​തി സൗ​ഹൃ​ദ ബ​ദ​ൽ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ഇ​ത് ശ​ബ്ദ​വും വാ​യു​മ​ലി​നീ​ക​ര​ണ​വും കു​റ​യ്ക്കു​ന്നു. റെ​യി​ൽ​വേ ലൈ​നു​ക​ൾ​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് ഇ​ത് ആ​ശ്വാ​സ​മാ​ണ്.

വൈ​ദ്യു​തീ​ക​രി​ച്ച കു​റ​ച്ച് ട്രാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ, യൂ​റോ​പ്പി​ന് റെ​യി​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ന​വീ​ക​ര​ണ​ത്തി​ൽ കോ​ടി​ക്ക​ണ​ക്കി​ന് ലാ​ഭി​ക്കാ​ൻ ക​ഴി​യും. ബാ​റ്റ​റി ട്രെ​യി​നു​ക​ൾ​ക്ക് യൂ​റോ​പ്പി​ന്‍റെ കാ​ർ​ബ​ണ്‍ ഫൂ​ട്ട്പ്രി​ന്‍റ് കു​റ​യ്ക്കാ​നും ക​ഴി​യും. ഇ​ത് നെ​റ്റ്​സീ​റോ​യെ​ന്ന ആ​ഗോ​ള മാ​റ്റ​ത്തി​നു പി​ന്തു​ണ​യു​മാ​കും.

ഇ​റ്റ​ലി​യി​ലും ജ​ർ​മ​നി​യി​ലും ഓ​ടി​ത്തു​ട​ങ്ങി

ബാ​റ്റ​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റെ​യി​ൽ സാ​ങ്കേ​തി​ക​വി​ദ്യ യൂ​റോ​പ്പി​ൽ അ​തി​വേ​ഗം മു​ന്നേ​റു​ക​യാ​ണ്. എ​ന്നാ​ൽ, ഏ​ഷ്യ​ൻ രാ​ജ്യ​മാ​യ ജ​പ്പാ​നി​ൽ 2016 മു​ത​ൽ ബാ​റ്റ​റി ട്രെ​യി​ൻ ഓ​ടു​ന്നു​ണ്ട്. ഇ​തി​ൽ ഡീ​സ​ൽ എ​ൻ​ജി​ൻ മാ​റ്റി, പ​ക​രം വൈ​ദ്യു​തി, ബാ​റ്റ​റി യൂ​ണി​റ്റു​ക​ളാ​ണു​ള്ള​ത്.

യൂ​റോ​പ്പി​ലെ ആ​ദ്യ​ത്തെ ട്രി​ബ്രി​ഡ് ട്രെ​യി​ൻ ഇ​റ്റ​ലി​യാ​ണ് ഓ​ടി​ച്ച​ത്. ഹി​റ്റാ​ച്ചി റെ​യി​ലി​ന്‍റെ മ​സാ​സി​യോ ബാ​റ്റ​റി ട്രെ​യി​ൻ ഇ​തി​ന​കം ത​ന്നെ കാ​ർ​ബ​ണ്‍ ഡൈ ​ഓ​ക്സൈ​ഡി​ന്‍റെ എ​മി​ഷ​ൻ പ​കു​തി​യാ​യി കു​റ​ച്ചു. ജ​ർ​മ​നി​യി​ലെ സീ​മെ​ൻ​സ് മൊ​ബി​ലി​റ്റി​യു​ടെ ബൈ​മോ​ഡ് ട്രെ​യി​നു​ക​ൾ ഓ​രോ വ​ർ​ഷ​വും ഏ​ക​ദേ​ശം ര​ണ്ടു ദ​ശ​ല​ക്ഷം ലി​റ്റ​ർ ഡീ​സ​ൽ ലാ​ഭി​ക്കു​ന്നു.

ഫാ​സ്റ്റ് ചാ​ർ​ജിം​ഗി​നാ​യി വൈ​ദ്യു​തീ​ക​രി​ച്ച കു​റ​ച്ച് ട്രാ​ക്കു​ക​ൾ മാ​ത്ര​മേ ആ​വ​ശ്യ​മു​ള്ളൂ. ബാ​റ്റ​റി ട്രെ​യി​നി​നാ​യി യൂ​റോ​പ്പി​ലും യു​കെ​യി​ലും ഉ​ട​നീ​ളം വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക​ൾ ന​ട​ക്കു​ക​യാ​ണ്. വൃ​ത്തി​യു​ള്ള​തും ശാ​ന്ത​വും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വു​മാ​യ റെ​യി​ൽ യാ​ത്ര​യാ​ണ് ഇ​തു വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

ഡീ​സ​ൽ ജ​ന​റേ​റ്റ​റു​ക​ൾ പൂ​ർ​ണ​മാ​യും ഇ​ല്ലാ​ത്ത ബാ​റ്റ​റി​യി​ൽ മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രെ​യി​നു​ക​ൾ വി​ക​സി​പ്പി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്.

പ്ര​വ​ർ​ത്ത​ന​രീ​തി

നി​ല​വി​ൽ ട്രെ​യി​നു​ക​ൾ ട്രാ​ക്കു​ക​ൾ​ക്കു മു​ക​ളി​ലൂ​ടെ​യു​ള്ള വൈ​ദ്യു​തീ​ക​രി​ച്ച ലൈ​നു​ക​ളി​ൽ​നി​ന്നോ ഈ ​ലൈ​നു​ക​ൾ ഇ​ല്ലാ​ത്തി​യി​ട​ങ്ങ​ളി​ൽ ട്രെ​യി​നി​നു​ള്ളി​ലു​ള്ള ഡീ​സ​ൽ ജ​ന​റേ​റ്റ​റു​ക​ളി​ൽ​നി​ന്നോ ആ​ണ് ഓ​ടാ​നു​ള്ള പ​വ​ർ എ​ടു​ക്കു​ന്ന​ത്. പ​ല ട്രെ​യി​നു​ക​ൾ​ക്കും ര​ണ്ടു പ​വ​ർ സ്രോ​ത​സു​ക​ളി​ലൂ​ടെ​യും ഓ​ടാ​നാ​കും.

ഹി​റ്റാ​ച്ചി​യു​ടെ പു​തി​യ ട്രെ​യി​നി​ൽ ഡീ​സ​ൽ ജ​ന​റേ​റ്റു​ക​ൾ മാ​റ്റി പ​ക​രം 16 ബാ​റ്റ​റി​ക​ൾ വ​ച്ചി​രി​ക്കു​ന്ന​ത്. ട്രെ​യി​നി​ന് ഓ​ട്ടോ​മാ​റ്റി​ക്കാ​യി ഏ​തു ഊ​ർ​ജ​സ്രോ​ത​സി​ലേ​ക്കും മാ​റാ​നാ​കും.

വൈ​ദ്യു​തീ​ക​രി​ച്ച ട്രാ​ക്കു​ക​ളി​ൽ ട്രെ​യി​ൻ സ​ഞ്ച​രി​ക്കു​ന്പോ​ൾ അ​ല്ലെ​ങ്കി​ൽ നി​ശ്ച​ല​മാ​യി​രി​ക്കു​ന്പോ​ൾ 1015 മി​നി​റ്റി​നു​ള്ളി​ൽ ഈ ​ബാ​റ്റ​റി​ക​ൾ​ക്ക് റീ​ചാ​ർ​ജ് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് ഹി​റ്റാ​ച്ചി പ​റ​യു​ന്നു.

ക​രോ​ൾ ഗാ​ന​മ​ത്സ​ര​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ക്രി​സ്മ​സി​ന്‍റെ വ​ര​വ​റി​യി​ച്ച് ഓ​ൾ​ഫ് സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെന്‍റ്: സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റി​ലെ സീ​റോ​മ​ല​ബാ​റി​ന്‍റെ കീ​ഴി​ലു​ള്ള നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ പ​ള്ളി​യി​ല്‍ തി​രു​പ്പി​
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജം ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ​ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു.
പാ​ട്ടു​ക​ളു​ടെ പാ​ലാ​ഴി തീ​ർ​ത്ത് കൈ​ര​ളി യൂ​കെ പാ​ട്ടു​കൂ​ട്ടം.
സ​താം​പ്ട​ൺ: കൈ​ര​ളി യു​കെ സ​താം​പ്ട​ൺ പോ​ർ​ട്ട്സ്മൗ​ത്ത് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ട്ട​ർ​ലൂ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വെ​ച്ചു ന​ട​ന്ന പാ
പി​റ​വി തി​രു​ന്നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത.
ബി​ർ​മിം​ഗ്ഹാം: യേശുക്രിസ്തുവിന്‍റെ തി​രു​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ളു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി ഗ്രേ​റ്റ് ബ്രി
ജ​ർ​മ​നി​യി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ പാ​ഞ്ഞു ക​യ​റി ര​ണ്ടു മ​ര​ണം.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ആ​ൾ​​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ പാ​ഞ്ഞു ക​യ​റി ഒരു കുട്ടിയടക്കം ര​ണ്ടു പേ​ർ മ​രി​ച്ചു.