• Logo

Allied Publications

Middle East & Gulf
ഷാ​ര്‍​ജ അ​ന്താ​രാ​ഷ്‌​ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ല്‍ ​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച് മ​ല​യാ​ളിയുടെ അ​റ​ബി മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന്ഥം
Share
ഷാ​ര്‍​ജ: ഷാ​ര്‍​ജ അ​ന്താ​രാ​ഷ്‌​ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ല്‍ ജ​ന​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച് മ​ല​യാ​ളി ഗ്ര​ന്ഥ​കാ​ര​ന്റെ അ​റ​ബി മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന്ഥം. ഗ്ര​ന്ഥ​കാ​ര​നും കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി അ​റ​ബി വി​ഭാ​ഗം ഗ​വേ​ഷ​ക​നു​മാ​യ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ ത​അ് വീ​ദാ​ത്തു​ന്ന​ജാ​ഹ് എ​ന്ന മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന്ഥ​മാ​ണ് ഷാ​ര്‍​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ലെ വി​വി​ധ ദേ​ശ​ക്കാ​രെ വാ​യ​ന​ക്കാ​രെ ആ​ക​ര്‍​ഷി​ക്കു​ന്ന​ത്.

ഈ ​വ​ര്‍​ഷം ഷാ​ര്‍​ജ പു​സ്ത​കോ​ത്സ​വ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ളി ഗ്ര​ന്ഥ​കാ​ര​ന്‍റെ ഏ​ക അ​റ​ബി ഗ്ര​ന്ഥം എ​ന്ന​തും പു​സ്ത​ക​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​യാ​കും. മ​ല​യാ​ള​ത്തി​ലും ഇംഗ്ലീഷി​ലും മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന്ഥ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച് ശ്ര​ദ്ധേ​യ​നാ​യ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ എ​ണ്‍​പ​ത്തി​യാ​റാ​മ​ത് പു​സ്ത​ക​മാ​ണ് ത​അ് വീ​ദാ​ത്തു​ന്ന​ജാ​ഹ്.

ക​ഴി​ഞ്ഞ ദി​വ​സം ഷാ​ര്‍​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ലെ റൈ​റ്റേ​ര്‍​സ് ഫോ​റം ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​ശ​സ്ത ഇ​മാ​റാ​ത്തി എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ഡോ.​ മ​റി​യം ശി​നാ​സി​യാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്.



അ​റ​ബി ഭാ​ഷ​യോ​ടും​ സാ​ഹി​ത്യ​ത്തോ​ടും ഇ​ന്ത്യ​ന്‍ സ​മൂ​ഹം പൊ​തു​വി​ലും മ​ല​യാ​ളി സ​മൂ​ഹം വി​ശേ​ഷി​ച്ചും കാ​ണി​ക്കു​ന്ന താത്പ​ര്യം പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​റ​ബി ഭാ​ഷ​യി​ലു​ള്ള ഇ​ന്ത്യ​ന്‍ ഗ്ര​ന്ഥ​കാ​ര​ന്‍റെ മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന്ഥം ഏ​റെ ശ്ലാ​ഘ​നാ​യീ​മ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ഖ​ത്ത​റി​ലെ പ്ര​മു​ഖ ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി​യാ​യ എ​ന്‍വിബിഎ​സ് കോഫൗ​ണ്ട​റും സി​ഇ​ഒ​യു​മാ​യ ബേ​ന​സീ​ര്‍ മ​നോ​ജ് പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ പ്ര​തി ഏ​റ്റു വാ​ങ്ങി. എ​ന്‍വിബിഎ​സ് ഫൗ​ണ്ട​റും ചീ​ഫ് കോ​ച്ചു​മാ​യ മ​നോ​ജ് സാ​ഹി​ബ് ജാ​ന്‍, ഗ്ര​ന്ഥ​കാ​ര​നാ​യ സ​ലീം അ​യ്യ​ന​ത്ത്, ലി​പി അ​ക്ബ​ര്‍, ഷാ​ജി ,സു​ഹൈ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ന​ന്ദി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലി​പി പബ്ലിക്കേ​ഷ​ന്‍​സാ​ണ് പു​സ്ത​ക​ത്തി​ന്‍റെ പ്ര​സാ​ധ​ക​ര്‍.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.