• Logo

Allied Publications

Middle East & Gulf
ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ആ​ത്മ​ക​ഥ ‘സ്‌​പ്രെ​ഡിം​ഗ് ജോ​യ്’ ഇ​നി അ​റ​ബി ഭാ​ഷ​യി​ലും
Share
കൊ​ച്ചി: പ്ര​മു​ഖ വ്യ​വ​സാ​യി​യും ജോ​യ്ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ആ​ത്മ​ക​ഥ ‘സ്‌​പ്രെ​ഡിം​ഗ് ജോ​യ് ഹൗ ​ജോ​യ് ആ​ലു​ക്കാ​സ് ബി​കേം ദ ​വേ​ള്‍​ഡ്സ് ഫേ​വ​റി​റ്റ് ജു​വ​ല​ര്‍’ എ​ന്ന പു​സ്ത​കം അ​റ​ബി ഭാ​ഷ​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു.

ദു​ബാ​യി​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ യു​എ​ഇ​യു​ടെ ഫോ​റി​ന്‍ ട്രേ​ഡ് സ​ഹ​മ​ന്ത്രി ഡോ. ​താ​നി ബി​ന്‍ അ​ഹ്‌​മ​ദ് അ​ല്‍ സെ​യൂ​ദി മു​ഖ്യാ​തി​ഥി​യാ​യി. നി​ര​വ​ധി ബി​സി​ന​സ് സം​രം​ഭ​ക​രെ വാ​ര്‍​ത്തെ​ടു​ക്കാ​ന്‍ സ​ഹാ​യി​ച്ച ദു​ബാ​യി ന​ഗ​ര​ത്തോ​ടു​ള്ള ആ​ദ​ര​ക സൂ​ച​ക​മാ​യാ​ണ് അ​റ​ബി പ​തി​പ്പ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ല്‍ ആ​രം​ഭി​ച്ച് യു​എ​ഇ​യി​ല്‍ വ​ള​ർ​ന്ന ജോ​യ്ആ​ലു​ക്കാ​സ് എ​ന്ന സം​രം​ഭം ലോ​ക​മെ​മ്പാ​ടും പ്ര​ശ​സ്തി നേ​ടി എ​ന്ന​ത് ഏ​റെ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് യു​എ​ഇ​യു​ടെ ഫോ​റി​ന്‍ ട്രേ​ഡ് സ​ഹ​മ​ന്ത്രി ഡോ. ​താ​നി ബി​ന്‍ അ​ഹ്‌​മ​ദ് അ​ല്‍ സെ​യൂ​ദി പ​റ​ഞ്ഞു.

സ്വ​ര്‍​ണ വ്യ​വ​സാ​യ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്ക് മി​ക​ച്ച പി​ന്തു​ണ ന​ല്‍​കി യു​എ​ഇ​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള വാ​ണി​ജ്യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ജോ​യ് ആ​ലു​ക്കാ​സ് ഏ​റെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ വി​ജ​യ​ക​ര​മാ​യ ബി​സി​ന​സ് നേ​താ​ക്ക​ള്‍ കൊ​ണ്ടു​വ​ന്ന പ്ര​ചോ​ദ​ന​ത്തെ​യും ഐ​ക്യ​ത്തെ​യും കു​റി​ച്ച് പു​സ്ത​കം പ​റ​യു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​റ​ബ് ലോ​ക​ത്തേ​ക്ക് ‘സ്‌​പെ​ഡിം​ഗ് ജോ​യ്’ എ​ത്തി​ക്ക​ണ​മെ​ന്ന​ത് ഒ​രു സ്വ​പ്‌​ന​മാ​യി​രു​ന്നെ​ന്നും എ​ന്നെ​പ്പോ​ലെ ത​ന്നെ നി​ര​വ​ധി ആ​ളു​ക​ളു​ടെ സ്വ​പ്‌​ന​ങ്ങ​ള്‍ സാ​ക്ഷാ​ത്ക്ക​രി​ക്കാ​ന്‍ യു​എ​ഇ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും ജോ​യ് ആ​ലു​ക്കാ​സ് പ​റ​ഞ്ഞു.

ബി​സി​ന​സി​ന് അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​തി​ന് ഈ ​രാ​ഷ്ട്ര​ത്തി​ലെ നേ​താ​ക്ക​ളോ​ടു​ള്ള ന​ന്ദി​സൂ​ച​കം കൂ​ടി​യാ​ണ് ഈ ​പു​സ്ത​കം. എ​ല്ലാ വാ​യ​ന​ക്കാ​ര്‍​ക്കും പി​ന്തു​ണ​ച്ച​വ​ര്‍​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​വാ​ന്‍ ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ച്, മി​ക​ച്ച നേ​തൃ​പാ​ട​വ​ത്തി​ലൂ​ടെ​യും ഉ​പ​ഭോ​ക്താ​ക്ക​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യി​ലൂ​ടെ​യും ജോ​യ്ആ​ലു​ക്കാ​സ് എ​ന്ന ബ്രാ​ന്‍​ഡി​നെ ആ​ഗോ​ള​ത​ല​ത്തി​ല്‍ പ്ര​ശ​സ്ത​മാ​ക്കി​യ ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ സം​രം​ഭ​ക​ത്വ​യാ​ത്ര​യാ​ണ് സ്‌​പ്രെ​ഡിം​ഗ് ജോ​യ് എ​ന്ന പു​സ്ത​ക​ത്തി​ല്‍ പ​റ​യു​ന്ന​ത്. യു​എ​ഇ​യി​ലും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലും അ​റ​ബി പ​തി​പ്പ് ല​ഭ്യ​മാ​ണ്.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.