• Logo

Allied Publications

Middle East & Gulf
ച​ല​ച്ചി​ത്ര​ക്കാ​ഴ്ച​പ്പാ​ടു​ക​ൾ ന​വീ​ക​രി​ക്ക​പ്പെ​ട​ണം: വി.​കെ. ജോ​സ​ഫ്
Share
റി​യാ​ദ്: ഇ​ന്ത്യ​ൻ സി​നി​മ​യെ​ന്നാ​ൽ ഹി​ന്ദി സി​നി​മ​യാ​ണെ​ന്ന പൊ​തു​ബോ​ധ​ത്തി​ൽ പ്രാ​ദേ​ശി​ക ഭാ​ഷാ​സി​നി​മ​ക​ളെ​യെ​ല്ലാം ആ​സൂ​ത്രി​ത​മാ​യി പാ​ർ​ശ്വ​വ​ത്ക​രി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് പ്ര​ശ​സ്ത ച​ല​ച്ചി​ത്ര നി​രൂ​പ​ക​ൻ വി.​കെ. ജോ​സ​ഫ്.

റി​യാ​ദി​ലെ ചി​ല്ല​യു​ടെ ച​ല​ച്ചി​ത്ര സം​വാ​ദ​ത്തി​ന് ആ​മു​ഖ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഫോ​ർ ഫി​ലിം ക്രി​ട്ടി​ക്സ് ഇ​ന്ത്യ ചാ​പ്റ്റ​റി​ന്‍റെ അ​ധ്യ​ക്ഷ​നാ​യ അ​ദ്ദേ​ഹം സൗ​ദി മി​നി​സ്ട്രി ഓ​ഫ് ക​ൾ​ച്ച​ർ ആ​ൻ​ഡ് ഫി​ലിം ക​മ്മീ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഫി​ലിം ക്രി​ട്ടി​ക്സ് കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് റി​യാ​ദി​ൽ എ​ത്തി​യ​ത്.

ച​ല​ച്ചി​ത്ര​പ​ഠ​ന​ത്തി​ന് ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റി​ൽ നി​ന്ന് സു​വ​ർ​ണ​ക​മ​ലം ഏ​റ്റു​വാ​ങ്ങി​യി​ട്ടു​ള്ള വി.​കെ. ജോ​സ​ഫ് ച​ല​ച്ചി​ത്ര സം​ബ​ന്ധി​യാ​യ നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വാ​ണ്.

ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ​യും മ​ല​യാ​ള സി​നി​മ​യു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ജോ​സ​ഫ് ന​ട​ത്തി​യ വി​ല​യി​രു​ത്ത​ലു​ക​ൾ സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ കാ​ഴ്ച്ച​ക​ളെ കൂ​ടു​ത​ൽ തെ​ളി​ച്ച​മു​ള്ള​താ​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​യി​രു​ന്നു.

സി​നി​മ കാ​ണു​ന്ന​തി​ന്‍റെ​യും അ​തി​നെ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ സ​മീ​പ​ന​ങ്ങ​ളും ന​വീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും അ​ത് നി​ര​ന്ത​ര​മാ​യ ഒ​രു വി​ദ്യാ​ഭ്യാ​സ​മാ​ണെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

സൗ​ദി അ​റേ​ബ്യ​യി​ൽ ന​ട​ന്ന ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട ഡെ​ലി​ഗേ​റ്റാ​യി പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്റെ അ​നു​ഭ​വ​ത്തി​ൽ സൗ​ദി അ​റേ​ബ്യ ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ളും പ​രീ​ക്ഷ​ണ​ങ്ങ​ളും വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ് എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​ല്ല കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് ലാ​ൽ സ്വ​ഗ​തം പ​റ​ഞ്ഞു​കൊ​ണ്ട് ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ എം. ​ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ.​പി.​എം. സാ​ദി​ഖ് സം​സാ​രി​ച്ചു.

വി.​കെ. ജോ​സ​ഫി​ന്‍റെ ദീ​ർ​ഘ​മാ​യ പ്ര​ഭാ​ഷ​ണ​ത്തി​ന് ശേ​ഷം ന​ട​ന്ന​ച​ർ​ച്ച​യി​ൽ സി​ജി​ൻ കൂ​വ​ള്ളൂ​ർ, ന​ജീം കൊ​ച്ചു​ക​ലു​ങ്ക്, ബി​നീ​ഷ്, റ​സൂ​ൽ സ​ലാം, സു​മി​ത്, സ​തീ​ഷ് വ​ള​വി​ൽ, ഇ​സ്മാ​യി​ൽ, നാ​സ​ർ കാ​ര​ക്കു​ന്ന്, വി​പി​ൻ കു​മാ​ർ, ഷ​മീ​ർ കു​ന്നു​മ്മ​ൽ, ബീ​ന, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സീ​ബ കൂ​വോ​ട് ന​ന്ദി പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.