• Logo

Allied Publications

Americas
ഫൊ​ക്കാ​ന ന്യൂ​യോ​ര്‍​ക്ക് മെ​ട്രോ റീ​ജി​യ​ൺ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു
Share
ന്യൂ​യോ​ര്‍​ക്ക്: ഫൊ​ക്കാ​ന ന്യൂ​യോ​ര്‍​ക്ക് മെ​ട്രോ റീ​ജി​യ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ചാ​രി​റ്റി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് "ക്രി​ക്ക​റ്റ് ബാ​ഷ് 2025' ജൂ​ൺ 21ന് നടക്കും. ഇതിനാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ടൂ​ർ​ണ​മെ​ന്‍റിന്‍റെ​ ഒ​ഫീ​ഷ്യ​ൽ ഫ്ല​യ​ർ ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക് മെ​ട്രോ റീ​ജി​യ​ൺ പ്ര​വ​ർ​ത്ത​ന ഉ​ദ്​ഘാ​ട​ന ച​ട​ങ്ങി​ൽ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റണി പ്ര​കാ​ശ​നം ചെ​യ്തു. ഫൊ​ക്കാ​ന​യു​ടെ മു​തി​ർ​ന്ന നേ​താ​വും ബോ​ർ​ഡ് മെ​മ്പ​റു​മാ​യ തോ​മ​സ് തോ​മ​സ് ടൂർണ​മെ​ന്‍റിനു​ള്ള എ​ല്ലാ ട്രോ​ഫി​ക​ളും നൽകാമെന്ന് വാ​ഗ്ദാ​നം ചെ​യ്തു.

റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡന്‍റ് ലാ​ജി തോ​മ​സ്, സെ​ക്ര​ട്ട​റി ഡോ​ൺ തോ​മ​സ്, ട്ര​ഷ​റ​ർ മാ​ത്യു തോ​മ​സ്, ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജി​ൻ​സ് ജോ​സ​ഫ്, പി​ആ​ർ​ഒ ജോ​യ​ൽ സ്ക​റി​യ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.



നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഫൊ​ക്കാ​ന ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ചാ​രി​റ്റി കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ൽ നി​ന്നും വി​വി​ധ മ​ല​യാ​ളി ടീ​മു​ക​ൾ ഈ ​ക്രി​ക്ക​റ്റ് മാ​മാ​ങ്ക​ത്തി​ൽ അ​ണിനി​ര​ക്കും.

ടൂ​ർ​ണ​മെ​ന്‍റി​ന് എ​ല്ലാവി​ധ പിന്തുണയും ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി മോ​ൻ ആന്‍റ​ണി വാ​ഗ്ദാ​നം ചെ​യ്തു. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യു​ള്ള എ​ല്ലാവി​ധ സ​ഹ​ക​ര​ണ​വും നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളി​ൽ നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ജി തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജൂ​ൺ 21ന് ക്യു​ൻ​സ് ന്യൂ​യോ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ​ടൂ​ർ​ണ​മെന്‍റ് കാ​ണു​ന്ന​തി​ന് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജി​ൻ​സ് ജോ​സ​ഫ് അ​റി​യി​ച്ചു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ