• Logo

Allied Publications

Middle East & Gulf
നി​ര​ന്ത​ര​മാ​യ പ്ര​ചോ​ദ​നം ക​ര്‍​മ രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്‌​ടി​ക്കും: താ​ഹ മു​ഹ​മ്മ​ദ്
Share
ദോ​ഹ: കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും പ്ര​ചോ​ദ​നം പ്ര​ധാ​ന​മാ​ണെ​ന്നും നി​ര​ന്ത​ര​മാ​യ പ്ര​ചോ​ദ​നം ക​ര്‍​മ രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്‌ടി​ക്കു​മെ​ന്നും ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ ബി​സി​ന​സ് ആ​ൻഡ് പ്ര​ഫ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് താ​ഹ മു​ഹ​മ്മ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദോ​ഹ സ്‌​കി​ല്‍​സ് ഡ​വ​ല​പ്‌​മെന്‍റ് സെന്‍റ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​വാ​സി ഗ്ര​ന്ഥ​കാ​ര​നാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ വി​ജ​യ മ​ന്ത്ര​ങ്ങ​ള്‍ എ​ന്ന പു​സ്ത​ക പ​ര​മ്പ​ര​യു​ടെ ഏ​ഴാം ഭാ​ഗ​ത്തി​ന്‍റെ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജീ​വി​ത​ത്തി​ല്‍ പ്ര​തി​സ​ന്ധി​ക​ളും വെ​ല്ലു​വി​ളി​ക​ളും സ്വാ​ഭാ​വി​ക​മാ​ണെ​ന്നും അ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ല്‍ മോ​ട്ടി​വേ​ഷ​ണ​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍​ക്കും പു​സ്ത​ക​ങ്ങ​ള്‍​ക്കും ജീ​വി​തം മാ​റ്റി മ​റി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തി​ര​ക്ക് പി​ടി​ച്ച ജീ​വി​ത​യാ​ത്ര​യി​ല്‍ പ​ല​പ്പോ​ഴും വാ​യ​ന പ​രി​മി​ത​പ്പെ​ടു​ക​യാ​ണെ​ന്നും ഏ​ത് പ്രാ​യ​ത്തി​ല്‍​പെ​ടു​ന്ന​വ​ര്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ച​രി​ത്ര ക​ഥ​ക​ളും പ്ര​ചോ​ദി​പ്പി​ക്കു​ന്ന ഉ​ദ്ധ​ര​ണി​ക​ളും ഉ​ള്‍​കൊ​ള്ളു​ന്ന വി​ജ​യ മ​ന്ത്ര​ങ്ങ​ള്‍ എ​ന്ന പു​സ്ത​ക പ​ര​മ്പ​ര വാ​യ​ന സം​സ്‌​കാ​രം പു​ന​ര്‍​ജീ​വി​പ്പി​ക്കു​വാ​ന്‍ സ​ഹാ​യ​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സെ​പ്രോ​ടെ​ക് സി​ഇ​ഒ ജോ​സ് ഫി​ലി​പ്പ്, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ ​ജോ​ണ്‍, അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ര്‍ ഫൈ​സ​ല്‍ റ​സാ​ഖ്, ക്‌​ളി​ക്കോ​ണ്‍ ഖ​ത്ത​ര്‍ മാ​നേ​ജ​ര്‍ അ​ബ്ദു​ല്‍ അ​സീ​സ്, ഡോം ​ഖ​ത്ത​ര്‍ പ്ര​സി​ഡ​ന്‍റ് ഉ​സ്മാ​ന്‍ ക​ല്ല​ന്‍, ഡോ.​സി​മി പോ​ള്‍, ലോ​ക കേ​ര​ള സ​ഭ അം​ഗം അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, ഐ ​സി​സി മാ​നേ​ജിം​ഗ് ക​മ്മ​റ്റി അം​ഗം അ​ഡ്വ. ജാ​ഫ​ര്‍ ഖാ​ന്‍ കേ​ച്ചേ​രി, അ​ബ്ദു​ല്ല പൊ​യി​ല്‍, വെ​സ്റ്റ് പാ​ക് മാ​നേ​ജ​ര്‍ മ​ശ്ഹൂ​ദ് ത​ങ്ങ​ള്‍, ശൈ​നി ക​ബീ​ര്‍, മീ​ഡി​യ പെ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ബി​നു കു​മാ​ര്‍, സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​ര്‍ ഏ​യ്ഞ്ച​ല്‍ റോ​ഷ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

എ​ന്‍വിബിഎ​സ് കോ ​ഫൗ​ണ്ട​റും സി​ഇ​ഒ​യു​മാ​യ ബേ​ന​സീ​ര്‍ മ​നോ​ജ് പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ പ്ര​തി ഏ​റ്റു വാ​ങ്ങി. എ​ന്‍വി​ബിഎ​സ് ഫൗ​ണ്ട​റും ചീ​ഫ് കോ​ച്ചു​മാ​യ മ​നോ​ജ് സാ​ഹി​ബ് ജാ​ന്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ന​ന്ദി പ​റ​ഞ്ഞു.

ഏഴ് വാ​ല്യ​ങ്ങ​ളാ​യു​ള്ള വി​ജ​യ​മ​ന്ത്രം യു​വാ​ക്ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ഒ​രു പോ​ലെ പ്ര​ചോ​ദ​ന​മു​ണ്ടാ​ക്കു​ന്ന ഗ്ര​ന്ഥ​മാ​ണെ​ന്ന് പ്ര​സം​ഗ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​വി​ഡ് കാ​ല​ത്ത് ച​ല​ചി​ത്ര ന​ട​നും അ​ധ്യാ​പ​ക​നു​മാ​യ ബ​ന്ന ചേ​ന്ദ​മം​ഗ​ല്ലൂ​രി​ന്‍റെ അ​നു​ഗൃ​ഹീ​ത ശ​ബ്ദ​ത്തി​ല്‍ ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ള്‍ നെ​ഞ്ചേ​റ്റി​യ പോ​ഡ്കാ​സ്റ്റാ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ എ​ന്ന പേ​രി​ല്‍ പു​സ്ത​ക പ​ര​മ്പ​ര​യാ​യ​ത്.

കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലി​പി പബ്ലി​ക്കേ​ഷ​ന്‍​സാ​ണ് പു​സ്ത​ക​ത്തി​ന്റെ പ്ര​സാ​ധ​ക​ര്‍.

ഷാ​ര്‍​ജ അ​ന്താ​രാ​ഷ്‌​ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ല്‍ ​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച് മ​ല​യാ​ളിയുടെ അ​റ​ബി മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന്ഥം.
ഷാ​ര്‍​ജ: ഷാ​ര്‍​ജ അ​ന്താ​രാ​ഷ്‌​ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ല്‍ ജ​ന​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച് മ​ല​യാ​ളി ഗ്ര​ന്ഥ​കാ​ര​ന്റെ അ​റ​ബി മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന
ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ആ​ത്മ​ക​ഥ ‘സ്‌​പ്രെ​ഡിം​ഗ് ജോ​യ്’ ഇ​നി അ​റ​ബി ഭാ​ഷ​യി​ലും.
കൊ​ച്ചി: പ്ര​മു​ഖ വ്യ​വ​സാ​യി​യും ജോ​യ്ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ആ​ത്മ​ക​ഥ ‘സ്‌​പ്ര
ഇ​രു​നൂ​റോ​ളം സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ‌ചെ​യ്ത​യാ​ളെ പ​ര​സ്യ​മാ​യി തൂ​ക്കി​ലേ​റ്റി.
ടെ​ഹ്‌​റാ​ന്‍: ഇ​രു​നൂ​റോ​ളം സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത യു​വാ​വി​നെ ഇ​റാ​നി​ൽ പ​ര​സ്യ​മാ​യി തൂ​ക്കി​ലേ​റ്റ.
എ​ല്ലാം നേ​രി​ൽ ക​ണ്ട് ബോ​ധ്യ​പ്പെ​ട്ട് റ​ഹീ​മി​ന്‍റെ കു​ടും​ബം; തെ​റ്റി​ദ്ധാ​ര​ണ​ക​ൾ നീ​ങ്ങി​യ​തായി സ​ഹോ​ദ​ര​ൻ.
റി​യാ​ദ്: കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​ന് വ​ധ​ശി​ക്ഷ വി​ധി​ച്ച് റി​യാ​ദ് ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് ഫ​റോ​ഖ് സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഹീ​മി​നെ സ​ന്ദ​
ച​ല​ച്ചി​ത്ര​ക്കാ​ഴ്ച​പ്പാ​ടു​ക​ൾ ന​വീ​ക​രി​ക്ക​പ്പെ​ട​ണം: വി.​കെ. ജോ​സ​ഫ്.
റി​യാ​ദ്: ഇ​ന്ത്യ​ൻ സി​നി​മ​യെ​ന്നാ​ൽ ഹി​ന്ദി സി​നി​മ​യാ​ണെ​ന്ന പൊ​തു​ബോ​ധ​ത്തി​ൽ പ്രാ​ദേ​ശി​ക ഭാ​ഷാ​സി​നി​മ​ക​ളെ​യെ​ല്ലാം ആ​സൂ​ത്രി​ത​മാ​യി പാ​ർ​ശ്വ​