• Logo

Allied Publications

Europe
അ​ഞ്ഞൂ​റി​ല​ധി​കം ന​ഴ്സു​മാ​രെ ജ​ർ​മ​നി​യി​ലെ​ത്തി​ച്ച​ത് ആ​ഘോ​ഷ​മാ​ക്കി നോ​ർ​ക്ക
Share
തി​രു​വ​ന​ന്ത​പു​രം: അ​ഞ്ഞൂ​റി​ല​ധി​കം ന​ഴ്സു​മാ​രെ ജ​ർ​മ​നി​യി​ലെ​ത്തി​ച്ച​ത് ആ​ഘോ​ഷ​മാ​ക്കി നോ​ർ​ക്ക. നോ​ര്‍​ക്ക ട്രി​പ്പി​ള്‍ വി​ന്‍ കേ​ര​ള പ​ദ്ധ​തി വ​ഴി 528 ന​ഴ്സു​മാ​രെ​യാ​ണ് ജ​ർ​മ​നി​യി​ലെ​ത്തി​ച്ച​ത്. ജ​ർ​മ​ൻ ഓ​ണ​റ​റി കോ​ൺ​സ​ൽ സം​ഘ​ടി​പ്പി​ച്ച ജ​ർ​മ​ൻ ഐ​ക്യ​ദി​ന​ത്തി​നും ബെ​ർ​ലി​ൻ മ​തി​ല്‍ പ​ത​ന​ത്തി​ന്‍റെ 35ാം വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​നു​മൊ​പ്പ​മാ​യി​രു​ന്നു 500 പ്ല​സ് ആ​ഘോ​ഷ​പ​രി​പാ​ടി.

നോ​ര്‍​ക്ക റൂ​ട്ട്സി​ന്‍റെ മി​ക​ച്ച പി​ന്തു​ണ​യാ​ണ് പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​നു പി​ന്നി​ലെ​ന്ന് ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യ ബം​ഗ​ലൂ​രു​വി​ലെ ജ​ര്‍​മ​ന്‍ കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ അ​ച്ചിം ബു​കാ​ർ​ട്ട് പ​റ​ഞ്ഞു. ര​ണ്ടു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും ഇ​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ഗോ​യ്ഥേ സെ​ന്‍റ​റി​നേ​യും ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രേ​യും അ​ഭി​ന​ന്തി​ക്കു​ന്ന​താ​യി നോ​ര്‍​ക്ക റൂ​ട്ട്സ് റ​സി​ഡ​ന്‍റ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

2021 ഡി​സം​ബ​റി​ല്‍ ഒ​പ്പി​ട്ട ട്രി​പ്പി​ള്‍ വി​ന്‍ കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​തു​വ​രെ 528 ന​ഴ്സു​മാ​ര്‍​ക്കാ​ണ് ജ​ര്‍​മ​നി​യി​ലെ 12 സ്റ്റേ​റ്റു​ക​ളി​ലെ വി​വി​ധ ആ​രോ​ഗ്യ​പ​രി​പാ​ല​ന സ്ഥാ​പ​ന​ങ്ങ​ളി​ൽ ര​ജി​സ്ട്രേ​ഡ് ന​ഴ്സ് ത​സ്തി​ക​യി​ല്‍ നി​യ​മ​നം ല​ഭി​ച്ച​ത്. അ​ഞ്ചു​ഘ​ട്ട​ങ്ങ​ളി​ലാ​യി തെ​ര​ഞ്ഞെ​ടു​ത്ത 1400 പേ​രി​ല്‍ ജ​ര്‍​മ​ന്‍ ഭാ​ഷാ​പ​രി​ശീ​ല​നം തു​ട​രു​ന്ന​വ​ര്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ജ​ര്‍​മ​നി​യി​ലേ​യ്ക്ക് തി​രി​ക്കും.

കേ​ര​ള​ത്തി​ല്‍ നി​ന്നു​ള​ള ന​ഴ്സിം​ഗ് പ്ര​ഫ​ഷ​ണ​ലു​ക​ള്‍​ക്ക് ജ​ര്‍​മ​നി​യി​ല്‍ തൊ​ഴി​ല​വ​സ​ര​മൊ​രു​ക്കു​ന്ന​തി​നാ​യി നോ​ർ​ക്ക റൂ​ട്ട്സും ജ​ർ​മ​ൻ ഫെ​ഡ​റ​ൽ എം​പ്ലോ​യ്മെ​ന്‍റ് ഏ​ജ​ൻ​സി​യും ജ​ർ​മ​ൻ ഏ​ജ​ൻ​സി ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ഓ​പ്പ​റേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് നോ​ര്‍​ക്ക ട്രി​പ്പി​ള്‍ വി​ന്‍ കേ​ര​ള.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജ​ണി​ന്‍റെ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ 30ന്.
ല​ണ്ട​ൻ : ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജ​ൺ എ​ല്ലാ മാ​സ​വും ന​ട​ത്തി കൊ​ണ്ടി​രി​ക്ക
യു​ക്മ ക​ല​ണ്ട​ർ പ്ര​കാ​ശ​നം സോ​ജ​ൻ ജോ​സ​ഫ് എം​പി നി​ർ​വ​ഹി​ച്ചു.
ലണ്ടൻ: 2025ലെ ​യു​ക്മ ക​ല​ണ്ട​റി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മം ആ​ഷ്ഫോ​ർ​ഡ് എം​പി സോ​ജ​ൻ ജോ​സ​ഫ് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ വ​ച്ച് നി​ർ​വ
മാ​ർ​പാ​പ്പ​യു​മാ​യി മാ​ർ​ത്തോ​മ്മാ സി​ന​ഡ് പ്ര​തി​നി​ധി സം​ഘം വ​ത്തി​ക്കാ​നി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
റോം: ​സ​ഭൈ​ക്യ ബ​ന്ധ​ത്തി​ൽ പ​ര​സ്പ​രം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യും ആ​ഗോ​ള ക​ത്തോ​
സ്കോട്‌ലൻഡിൽ ബെന്യാമിനുമായി സംവാദസദസ് ഒരുക്കി കൈരളി.
എഡിൻബറ: കഥാകൃത്ത് ബെന്യാമിൻ പങ്കെടുത്ത സംവാദസദസ് സ്കോട്‌ലൻഡ് തലസ്ഥാനമായ എഡിൻബറയിൽ നടന്നു.
ബ്രി​ട്ടീ​ഷ് എ​ഴു​ത്തു​കാ​രി​ക്ക് ബു​ക്ക​ർ പു​ര​സ്കാ​രം.
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് എ​ഴു​ത്തു​കാ​രി സാ​മ​ന്ത ഹാ​ർ​വേ​ക്ക് 2024 ലെ ​ബു​ക്ക​ർ പു​ര​സ്കാ​രം.