• Logo

Allied Publications

Americas
നോ​ർ​ത്ത് ഡാ​ള​സ് സീ​റോ​മ​ല​ബാ​ർ മി​ഷ​നെ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യാ മി​ഷ​നാ​യി പ്ര​ഖ്യാ​പി​ച്ചു
Share
ഫ്രി​സ്കോ(​ടെ​ക്‌​സ​സ്): കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ന്‍റെ ഏ​ക്സ്റ്റ​ൻ​ഷ​ൻ സെ​ന്‍റ​റാ​യ നോ​ർ​ത്ത് ഡാ​ളസ് സീ​റോ​മ​ല​ബാ​ർ മി​ഷ​ൻ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ നാ​മ​ത്തി​ലു​ള്ള മി​ഷ​ൻ ദേ​വാ​ല​യ​മാ​യി പ്ര​ഖ്യാ​പി​ച്ചു.

മൂ​ന്നി​ന് ന​ട​ന്ന നാ​മ​ക​ര​ണ ച​ട​ങ്ങി​ൽ കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ വി​കാ​രി ഫാ. ​മാ​ത്യൂ​സ് കു​ര്യ​ൻ മു​ഞ്ഞ​നാ​ട്ട് നോ​ർ​ത്ത് ഡാള​സ് സീ​റോ​മ​ല​ബാ​ർ മി​ഷ​നെ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യാ മി​ഷ​നാ​യി നാ​മ​ക​ര​ണം ചെ​യ്ത രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ൽ​പ്പ​ന വാ​യി​ച്ചു.

കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക​യു​ടെ വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഫാ. ​മാ​ത്യൂ​സ് കു​ര്യ​ൻ മു​ഞ്ഞ​നാ​ട്ടി​നെ മി​ഷ​ന്‍റെ പ്ര​ഥ​മ ഡ​യ​റ​ക്ട​റാ​യി രൂ​പ​താ​ധ്യ​ക്ഷ​ൻ നി​യ​മി​ച്ചു. അ​തോ​ടൊ​പ്പം മി​ഷ​ന്‍റെ സ​ഹമ​ധ്യ​സ്ഥ​രാ​യി വാ​ഴ്ത്ത​പ്പെ​ട്ട കാ​ർ​ലോ അ​ക്യൂ​ട്ടി​സി​നെ​യും നി​ത്യ​സ​ഹാ​യ മാ​താ​വി​നെ​യും തെര​ഞ്ഞെ​ടു​ക്കു​ക​യു​ണ്ടാ​യി.



ഡാളസ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ ദേ​വാ​ല​യ വി​കാ​രി ഫാ. ​ജെ​യിം​സ് നി​ര​പ്പേ​ൽ, സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജി​മ്മി എ​ട​ക്കു​ള​ത്തൂ​ർ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ളി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റെ​നോ അ​ല​ക്സ്, ബോ​സ് ഫി​ലി​പ്പ് എ​ന്നി​വ​ർ മി​ഷ​ന്‍റെ പ്ര​ഥ​മ കൈ​ക്കാ​ര​ൻ​മാ​രാ​യി ചു​മ​ത​യേ​റ്റു. വി​ശ്വാ​സ പ​രി​ശീ​ല​ന സ്കൂ​ളി​ന്‍റെ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ആ​യി വി​നു ആ​ല​പ്പാ​ട്ടും അ​ക്കൗ​ണ്ട​ന്‍റാ​യി റോ​യ് വ​ർ​ഗീ​സും സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു.

സ​ക​ല വി​ശു​ദ്ധ​രു​ടെ​യും തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഫാ. ​ജി​മ്മി എ​ട​ക്കു​ള​ത്തൂ​ർ വി​ശു​ദ്ധ​രു​ടെ​യും അ​വ​രു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും സം​ക്ഷി​പ്ത അ​വ​ലോ​ക​നം ന​ട​ത്തി. ഫാ. ​ജെ​യിം​സ് നി​ര​പ്പേ​ൽ ച​ട​ങ്ങി​ൽ വി​ശു​ദ്ധ​രു​ടെ ചി​ത്ര​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്തു.



വി​ശു​ദ്ധ​രു​ടെ വേ​ഷം ധ​രി​ച്ച കു​ട്ടി​ക​ൾ തി​രു​നാ​ളി​ന്‍റെ മ​നോ​ഹാ​രി​ത കൂ​ട്ടി. കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ന്‍റെ എ​ക്സ്റ്റെ​ൻ​ഷ​ൻ സെ​ന്‍റ​റാ​യി ആ​രം​ഭി​ച്ച മി​ഷ​നി​ൽ ഈ ​വ​ർ​ഷം ആ​ദ്യം ത​ന്നെ വി​ശ്വാ​സ പ​രി​ശീ​ല​ന ക്ലാ​സു​ക​ളും ആ​രം​ഭി​ച്ചി​രു​ന്നു.

ഫ്രി​സ്കോ​യി​ലെ സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ഇ​ട​വ​ക​യാ​ണ് മി​ഷ​ൻ ദേ​വാ​ല​യ​ത്തി​ന് സ്ഥ​ല സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ