• Logo

Allied Publications

Americas
ചെ​റി ലെ​യി​ന്‍ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ല്‍ പ​രു​മ​ല തി​രു​മേ​നി​യു​ടെ പെ​രു​ന്നാ​ള്‍ കൊ​ണ്ടാ​ടി
Share
ന്യൂ​യോ​ര്‍​ക്ക്: വി​ശു​ദ്ധ​ന്മാ​രു​ടെ ഗ​ണ​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്ത​പ്പെ​ട്ട പ്ര​ഥ​മ ഭാ​ര​തീ​യ​നും മ​ല​ങ്ക​ര സ​ഭ​യു​ടെ ആ​ദ്യ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നും വി​ശ്വ​വി​ഖ്യാ​ത​നു​മാ​യ പ​രി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ 122മ​ത് ഓ​ര്‍​മ പെ​രു​ന്നാ​ള്‍ ചെ​റി ലെ​യി​ന്‍ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ല്‍ ആ​ഘോ​ഷ​പൂ​ര്‍​വം കൊ​ണ്ടാ​ടി.

ഒ​ക്ടോ​ബ​ര്‍ 26 ഞാ​യ​റാ​ഴ്ച ക​ര്‍​ബാ​നാ​ന​ന്ത​രം കൊ​ടി​യേ​റ്റോ​ടു കൂ​ടി ആ​രം​ഭി​ച്ച് ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന പെ​രു​ന്നാ​ള്‍ പ​രി​പാ​ടി​ക​ള്‍ ന​വം​ബ​ര്‍ ര​ണ്ടി​ന് വി​ശു​ദ്ധ ക​ര്‍​ബാ​ന​യോ​ടും റാ​സ​യോ​ടും കൂ​ടെ പ​രി​സ​മാ​പി​ച്ചു.



ന​വം​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ മു​ത​ല്‍ അ​നേ​കം ഭ​ക്ത​ജ​ന​ങ്ങ​ള്‍ ധ്യാ​ന പ്രാ​ര്‍​ഥ​ന​ക​ള്‍ ന​ട​ത്തി. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ നി​ന്ന് നി​ന്ന് പ​ദ​യാ​ത്ര​യാ​യി ഭ​ക്ത​ജ​ന​ങ്ങ​ള്‍ ദേ​വാ​ല​യ​ത്തി​ല്‍ വ​ന്നു​ചേ​രു​ക​യും സ​ന്ധ്യാ പ്രാ​ര്‍​ഥ​ന​യി​ലും ധ്യാ​ന പ്ര​സം​ഗ​ത്തി​ലും പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു.

വ​ന്ദ്യ ചെ​റി​യാ​ന്‍ നീ​ലാ​ങ്ക​ല്‍ കോ​ര്‍ എ​പ്പി​സ്കോ​പ്പാ​യു​ടെ നേ​തൃ​ത്വ​ത്തി​ലും വ​ന്ദ്യ പൗ​ലോ​സ് ആ​ദാ​യി കോ​ര്‍ എ​പ്പി​സ്കോ​പ്പ, ഫാ. ​ജോ​ര്‍​ജ് ചെ​റി​യാ​ന്‍, ബെ​ല്‍​റോ​സ് സെ​ന്റ് ജോ​ണ്‍​സ് ഓ​ര്‍​ത്ത​ഡോ​ക്സ് ച​ര്‍​ച്ച് വി​കാ​രി, ഡാ​ള​സ് സെ​ന്‍റ് ജോ​ര്‍​ജ് ച​ര്‍​ച്ച് വി​കാ​രി ഫാ. ​ജോ​ഷ്വാ ജോ​ര്‍​ജ് എ​ന്നി​വ​രു​ടെ സ​ഹ നേ​തൃ​ത്വ​ത്തി​ലും സ​ന്ധ്യാ പ്രാ​ര്‍​ഥ​ന ന​ട​ന്നു.

വ​ന്ദ്യ ചെ​റി​യാ​ന്‍ നീ​ലാ​ങ്ക​ല്‍ കോ​ര്‍ എ​പ്പി​സ്കോ​പ്പാ ന​ട​ത്തി​യ ധ്യാ​ന പ്ര​സം​ഗ​ത്തി​ല്‍ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ര്‍​മ്മ പെ​രു​ന്നാ​ള്‍ കൊ​ണ്ടാ​ടു​ന്ന അ​വ​സ​ര​ത്തി​ല്‍ തി​രു​മേ​നി​യു​ടെ ജീ​വി​ത മാ​തൃ​ക​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ചി​ന്ത​ക​ള്‍​ക്കും പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്കും ഈ​ന്ന​ല്‍ കൊ​ടു​ത്തു​കൊ​ണ്ട് ന​മ്മു​ടെ ജീ​വി​ത​ത്തി​ല്‍ അ​വ​യെ പ്രാ​യോ​ഗി​ക​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക എ​ന്ന​താ​യി​രി​ക്ക​ണം പ​ര​മ​പ്ര​ധാ​ന​മാ​യ ല​ക്ഷ്യം എ​ന്ന് കോ​ര്‍ എ​പ്പി​സ്കോ​പ്പാ ഉ​ദ്ബോ​ധി​പ്പി​ച്ചു.

ന​വം​ബ​ര്‍ ര​ണ്ടി​ന് രാ​വി​ലെ 8.30ന് ​ആ​രം​ഭി​ച്ച ശു​ശ്രൂ​ഷ​ക​ള്‍​ക്കും വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കും വ​ന്ദ്യ ചെ​റി​യാ​ന്‍ നീ​ലാ​ങ്ക​ല്‍ കോ​ര്‍ എ​പ്പി​സ്കോ​പ്പാ പ്ര​ധാ​ന കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി ഫാ. ​ഗ്രി​ഗ​റി വ​ര്‍​ഗീ​സ്, ഫാ. ​ജോ​ണ്‍ തോ​മ​സ് എ​ന്നി​വ​ര്‍ സ​ഹ കാ​ര്‍​മി​ക​രാ​യി​രു​ന്നു. വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ട​നു​ബ​ന്ധി​ച്ച് പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ നാ​മ​ത്തി​ലു​ള്ള പ്ര​ത്യേ​ക മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന ന​ട​ത്തി.

കു​ര്‍​ബാ​നാ​ന​ന്ത​രം ആ​ണ്ടു​തോ​റും ന​ട​ത്തി​വ​രാ​റു​ള്ള റാ​സ​യും ന​ട​ന്നു. ഗാ​ന​ങ്ങ​ളും പ്രാ​ര്‍​ഥ​ന​ക​ളു​മാ​യി കു​രി​ശ്, മു​ത്തു​ക്കു​ട, കൊ​ടി​ക​ള്‍ എ​ന്നി​വ​യേ​ന്തി ഭ​ക്ത​ജ​ന​ങ്ങ​ള്‍ ന്യൂ ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ നി​ര​ത്തി​ലൂ​ടെ ന​ട​ന്നു നീ​ങ്ങി​യ​പ്പോ​ള്‍ അ​നേ​ക​ര്‍ ത​ങ്ങ​ളു​ടെ ഭ​വ​ന​ങ്ങ​ള്‍​ക്ക് മു​ന്‍​പി​ല്‍ ക​ത്തി​ച്ച തി​രി​ക​ളു​മാ​യി നി​ന്ന് റാ​സ​യെ സ്വീ​ക​രി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്ത​ത് പ്ര​ത്യേ​കം എ​ടു​ത്തു പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു.

പ​രി​ശു​ദ്ധ​നാ​യ പ​രു​മ​ല തി​രു​മേ​നി​യു​ടെ നാ​മ​ത്തി​ല്‍ സ്ഥാ​പി​ത​മാ​യ ഒ​രു ദേ​വാ​ല​യം എ​ന്ന നി​ല​യ്ക്ക് മാ​ത്ര​മ​ല്ല, ചെ​റി ലെ​യി​ന്‍ പ​ള്ളി പ്ര​ശ​സ്ത​മാ​കു​ന്ന​ത്. തി​രു​മേ​നി​യു​ടെ തി​രു​ശേ​ഷി​പ്പു​ക​ള്‍ പ​ള്ളി​യി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട് എ​ന്നു​ള്ള​ത് ഏ​റെ പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്ന വ​സ്തു​ത​യാ​ണ്.

പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​പ്പാ വ​ര്‍​ഷ​ങ്ങ​ളാ​യി ഈ ​പ​ള്ളി​യി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​തും അ​നേ​ക​ര്‍ പ്ര​ത്യേ​കി​ച്ചും, പെ​രു​ന്നാ​ള്‍ സ​മ​യ​ത്ത് എ​ത്തി​ച്ചേ​ര്‍​ന്ന് പ്രാ​ര്‍​ഥി​ച്ചും അ​വ​യെ സ്പ​ര്‍​ശി​ച്ചും അ​നു​ഗ്ര​ഹം പ്രാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ റാ​സ​ക്ക് ശേ​ഷം നേ​ര്‍​ച്ച വി​ള​മ്പും ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടും കൂ​ടെ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍ പ​ര്യ​വ​സാ​നി​ച്ചു. പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​നാ​യി വി​കാ​രി ഫാ. ​ഗ്രി​ഗ​റി വ​ര്‍​ഗീ​സി​നൊ​പ്പം പെ​രു​ന്നാ​ള്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യി സ​ജി തോ​മ​സ്, റോ​യ് തോ​മ​സ് എ​ന്നി​വ​രും സെ​ക്ര​ട്ട​റി കെ​ന്‍​സ് ആ​ദാ​യി, ട്ര​സ്റ്റി​മാ​രാ​യ മാ​ത്യു മാ​ത്ത​ന്‍, ബി​ജു മ​ത്താ​യി എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന ക​മ്മി​റ്റി​യും പ്ര​വ​ര്‍​ത്തി​ച്ചു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ