• Logo

Allied Publications

Americas
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ദി​നോ​ത്സ​വം ശനിയാഴ്ച
Share
ഫി​ല​ഡ​ൽ​ഫി​യ: "ഇ​ത് ന​മ്മു​ടെ​യെ​ല്ലാം ദൗ​ത്യം’ എ​ന്ന ആ​ശ​യ​ത്തി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളാ​യ പ്ര​ഫ​സ​ർ കോ​ശി ത​ല​യ്ക്ക​ൽ, മ​ണി​ലാ​ൽ മ​ത്താ​യി, അ​റ്റേ​ണി ജോ​സ​ഫ് കു​ന്നേ​ൽ എ​ന്നി​വ​ർ അ​ഥി​തി​ക​ളാ​കു​ന്ന, ’ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം​കേ​ര​ള ദി​നോ​ത്സ​വം’ ശനിയാഴ്ച ​ഫി​ല​ഡ​ൽ​ഫി​യ​യി​ൽ.

വൈകുന്നേരം നാലു മു​ത​ൽ എട്ടു വ​രെ "ക​വി​യൂ​ർ പൊ​ന്ന​മ്മ സ്മാ​ര​ക ഹാ​ൾ’, "ര​ത്ത​ൻ ടാ​റ്റ ല​ക്ച്ച​ർ ഹാ​ൾ’ എ​ന്നീ വേ​ദി​ക​ളി​ലാ​ണ് പ​രി​പാ​ടി. നോ​ർ​ത്ത് ഈ​സ്റ്റ് ഫി​ല​ഡ​ൽ​ഫി​യ​യി​ലെ മ​ല​യാ​ളി സം​ഗ​മ വേ​ദി​യാ​യ മ​യൂ​രാ റ​സ്റ്റ​റ​ന്റ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്രോ​ഗ്രാ​മു​ക​ൾ.

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ലെ പ​ങ്കാ​ളി​ത്ത സം​ഘ​ട​ന​ക​ളും ഒ​ന്നി​ച്ചാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ലും സം​ഘ​ട​ന​ക​ളി​ലും ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ച്ച വ്യ​ക്തി​ക​ളെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കും. സാ​ഹി​ത്യ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് പ്ര​ശ​സ്തി പ​ത്ര​ങ്ങ​ളും ന​ൽ​കും. "സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്ത് ബി​സി​ന​സു​കാ​രു​ടെ പ​ങ്ക്’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ന​ട​ക്കും.

അ​ഭി​ലാ​ഷ് ജോ​ൺ (ചെ​യ​ർ​മാ​ൻ), ബി​നു മാ​ത്യൂ (സെ​ക്ര​ട്ട​റി), ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ (ട്ര​ഷ​റ​ർ), വി​ൻ​സന്‍റ് ഇ​മ്മാ​നു​വേ​ൽ (പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ), ജോ​ർ​ജ് ന​ട​വ​യ​ൽ (കേ​ര​ള ഡേ ​ചെ​യ​ർ​മാ​ൻ), ജോ​ബി ജോ​ർ​ജ് (ഓ​ണം ചെ​യ​ർ), ജോ​ൺ പ​ണി​ക്ക​ർ (ജോ​യിന്‍റ് സെ​ക്ര​ട്ട​റി), രാ​ജ​ൻ സാ​മു​വേ​ൽ (ജോ​യി​ന്റ് ട്ര​ഷ​റ​ർ), സു​ധാ ക​ർ​ത്താ, ജോ​ർ​ജ് ഓ​ലി​ക്ക​ൽ,

അ​ല​ക്സ് തോ​മ​സ്, സാ​ജ​ൻ വ​ർ​ഗീ​സ്, സു​രേ​ഷ് നാ​യ​ർ (വൈ​സ് ചെ​യ​ർ പേ​ഴ്സ​ൺ​സ്), സു​മോ​ദ് നെ​ല്ലി​ക്കാ​ല (പി​ആ​ർ​ഒ), അ​ല​സ്ക് ബാ​ബു (യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ), റോ​ണി വ​ർ​ഗീ​സ്, തോ​മ​സ് പോ​ൾ, ജോ​ർ​ജ് കു​ട്ടി ലൂ​ക്കോ​സ്, ജീ​മോ​ൻ ജോ​ർ​ജ്, ആ​ഷാ അ​ഗ​സ്റ്റി​ൻ, സാ​റാ ഐ​പ്, ശോ​ശാ​മ്മ ചെ​റി​യാ​ൻ, ബ്രി​ജി​റ്റ് വി​ൻ​സന്‍റ്, സെ​ലി​ൻ ഓ​ലി​ക്ക​ൽ, അ​രു​ൺ കോ​വാ​ട്ട്, സ​ദാ​ശി​വ​ൻ കു​ഞ്ഞി എ​ന്നി​വ​രാ​ണ് സം​ഘാ​ട​ക സ​മി​തി.

ര​ണ്ടു വ​യ​സു​കാ​ര​ൻ കാ​ഞ്ചി വ​ലി​ച്ചു; ബെ​ഡി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന അ​മ്മ വെ​ടി​യേ​റ്റു മ​രി​ച്ചു.
കലി​ഫോ​ര്‍​ണി​യ: ര​ണ്ടു വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ കൈ​യി​ലി​രു​ന്ന തോ​ക്കി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് അ​മ്മ മ​രി​ച്ചു.
പ​ക്ഷി ഇ​ടി​ച്ച് യു​എ​സ് വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു, ഉ​ട​ൻ തി​രി​ച്ചി​റ​ക്കി.
ന്യൂ​യോ​ർ​ക്ക്: എ​ഞ്ചി​നി​ൽ പ​ക്ഷി ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നു തീ​പി​ടി​ച്ച അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി
ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം: ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ താ​നേ​ദ​ർ രം​ഗ​ത്ത്.
ഡെ​ട്രോ​യി​റ്റ്: ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം ഇ​ല്ലാ​താ​ക്കാ​നു​ള്ള നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ പ​ദ്ധ​തി​ക്കെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ
യു​എ​സ് എം​ബ​സി "നെ​ക്‌​സ​സ്' ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി: സ്റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.
ചെ​ന്നൈ: ന്യൂ​ഡ​ൽ​ഹി​യി​ലെ അ​മേ​രി​ക്ക​ൻ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​മു​ഖ ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ "നെ​ക്സ​സ്
വോ​യ്‌​സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ ഡ​യ​റ​ക്‌​ട​റാ​യി കാ​രി ലേ​ക്കി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: മു​ൻ വാ​ർ​ത്താ അ​വ​താ​ര​ക​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​രി​യു​മാ​യ കാ​രി ലേ​ക്കി​നെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട