• Logo

Allied Publications

Delhi
ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ൾ​ക്ക് പു​ണ്യം പ​ക​ർ​ന്ന് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല
Share
ന്യൂ​ഡ​ൽ​ഹി: ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ൾ​ക്ക് പു​ണ്യം പ​ക​ർ​ന്ന് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല. മ​ഞ്ഞു​ക​ണ​ങ്ങ​ളാ​ൽ ഈ​റ​ന​ണി​ഞ്ഞ മ​യൂ​ർ വി​ഹാ​റി​ലെ പൊ​ങ്കാ​ല പാ​ർ​ക്കി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ താ​ത്കാ​ലി​ക ക്ഷേ​ത്ര​ങ്ക​ണ​മാ​യി​രു​ന്നു പൊ​ങ്കാ​ല​വേ​ദി.

ച​ട​ങ്ങു​ക​ൾ​ക്ക് ച​ക്കു​ള​ത്തു കാ​വ് ക്ഷേ​ത്ര​ത്തി​ലെ ജ​യ​സൂ​ര്യ ന​മ്പൂ​തി​രി മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ആ​ദ്യ ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച ദീ​പാ​രാ​ധ​ന, ശ​നി​ദോ​ഷ നി​വാ​ര​ണ പൂ​ജ, ഡോ. ​ര​മേ​ശ് ഇ​ള​മ​ൺ ന​മ്പൂ​തി​രി​യു​ടെ ആ​ത്മീ​യ പ്ര​ഭാ​ഷ​ണം, ല​ഘു​ഭ​ക്ഷ​ണം എ​ന്നി​വ​യാ​യി​രു​ന്നു ആ​ദ്യ ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ.

ര​ണ്ടാം ദി​വ​സം മ​ഹാഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ​ക്കു ശേ​ഷം ഭ​ദ്ര​ദീ​പം കൊ​ളു​ത്തി.



ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ഡ​ൽ​ഹി പ്ര​സി​ഡ​ന്‍റ് സി. ​കേ​ശ​വ​ൻ കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ജ​യ​സൂ​ര്യ ന​മ്പൂ​തി​രി, ഡോ. ​ര​മേ​ശ് ഇ​ള​മ​ൺ ന​മ്പൂ​തി​രി, സ്ഥ​ലം എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ്, ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, ന​ജ​ഫ് ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്‌​ണ​കു​മാ​ർ, എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ഡി. ജ​യ​പ്ര​കാ​ശ്, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ഡി. ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ 202324 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ 12ാം ക്ലാ​സി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഇ.വി. അ​ന​ന്തു, ബി. ​വൈ​ഷ്‌​ണ​വ്, രോ​ഹി​ത് രാ​ജ് എ​ന്നി​വ​രെ ച​ക്കു​ള​ത്ത​മ്മ അ​ക്കാ​ഡ​മി​ക് എ​ക്സ​ല​ൻ​സ്‌ അ​വാ​ർ​ഡു​ക​ളും കാ​ഷ് പ്രൈ​സും ന​ൽ​കി ആ​ദ​രി​ച്ചു.



തു​ട​ർ​ന്ന് ച​ക്കു​ള​ത്തു​കാ​വി​ലെ പ്ര​ശ​സ്ത​മാ​യ വി​ളി​ച്ചു ചൊ​ല്ലി പ്രാ​ർ​ഥ​നയ്​ക്കു ശേ​ഷം ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ൽ​നി​ന്നും കൊ​ളു​ത്തി​യ ദി​വ്യാ​ഗ്നി പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് പ​ക​ർ​ന്ന​പ്പോ​ൾ ഭ​ക്ത​ജ​ന​ങ്ങ​ൾ വാ​യ്ക്കു​ര​വാ​യാ​ൽ ച​ക്കു​ള​ത്ത​മ്മ​യെ സ്‌​തു​തി​ച്ചു.

തു​ട​ർ​ന്ന് ഭ​ക്ത​ർ ത​ങ്ങ​ളു​ടെ പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്കു അ​ഗ്നി പ​ക​ർ​ന്ന​തോ​ടെ പൊ​ങ്കാ​ല​ക്ക് ആ​രം​ഭ​മാ​യി. ശ്രീ​ധ​ർ​മ്മ ശാ​സ്‌​താ സേ​വാ സ​മി​തി, മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 അ​വ​ത​രി​പ്പി​ച്ച ഭ​ജ​നാ​മൃ​തം ക്ഷേ​ത്രാ​ങ്ക​ണം ഭ​ക്തി സാ​ന്ദ്ര​മാ​ക്കി.



പ​ല്ല​ശ​ന ഉ​ണ്ണി മാ​രാ​രും സം​ഘ​വും ഉ​ത്സ​വ ദി​വ​സ​ങ്ങ​ളി​ൽ താ​ള മേ​ള​ങ്ങ​ളു​ടെ പെ​രു​മ​ഴ​യു​തി​ർ​ത്തു. വി​ദ്യാ​ക​ല​ശം, മ​ഹാ​ക​ല​ശം, പ​റ​യി​ട​ൽ എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന​ദാ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

ആ​ച​ര്യ​ശ്രീ സ്വാ​മി സ​ദ് ചി​ദാ​ന​ന്ദ​ജി ഫൗ​ണ്ടേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ അ​ര​ങ്ങേ​റി.
ന്യൂ​ഡ​ൽ​ഹി: ആ​ച​ര്യ​ശ്രീ സ്വാ​മി സ​ദ് ചി​ദാ​ന​ന്ദ​ജി ഫൗ​ണ്ടേ​ഷ​ന്‍റെ എ​ട്ടാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളും ശി​വ​ഗി​രി ധ​ർ​മ സം​ഘം ട്ര​സ്റ്റ് വ​ർ​ക്ക​ല,
കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ബി​വാ​ഡി മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​യി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​
ഡ​ൽ​ഹി​യി​ൽ വീ​ണ്ടും 40 സ്കൂ​ളു​ക​ള്‍​ക്ക് ബോം​ബ് ഭീ​ഷ​ണി.
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 40 സ്കൂ​ളു​ക​ള്‍​ക്ക് നേ​രെ വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി.
ഭിവാഡി ഇടവകയിൽ കാൻസർ ബോധവത്കരണ ക്ലാസ് ഞാ‌‍‌​യ​റാ​ഴ്ച.
ഭി​വാ​ഡി: മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ഭി​വാ​ഡി ഇ​ട​വ​ക​യി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്ത
ആ​ച​ര്യ​ശ്രീ സ്വാ​മി സ​ദ് ചി​ദാ​ന​ന്ദ​ജി ഫൗ​ണ്ടേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ആ​ച​ര്യ​ശ്രീ സ്വാ​മി സ​ദ് ചി​ദാ​ന​ന്ദ​ജി ഫൗ​ണ്ടേ​ഷ​ന്‍റെ എ​ട്ടാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളും ശി​വ​ഗി​രി ധ​ർ​മ്മ സം​ഘം ട്ര​സ്റ്റ് വ​ർ​ക്ക​