• Logo

Allied Publications

Americas
ജ​ഴ്സി സി​റ്റി​യി​ൽ ശാ​ന്തി​ഗ്രാം വെ​ൽ​നെ​സ് കേ​ര​ള ആ​യു​ർ​വേ​ദ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Share
ന്യൂ​ജ​ഴ്‌​സി: അ​മേ​രി​ക്ക​യി​ൽ ആ​യു​ർ​വേ​ദ​ത്തി​നു പു​തി​യ മേ​ൽ​വി​ലാ​സം സൃ​ഷ്ടി​ച്ചു മു​ന്നേ​റു​ന്ന ശാ​ന്തി​ഗ്രാം വെ​ൽ​ന​സ് കേ​ര​ള ആ​യു​ർ​വേ​ദ ജ​ഴ്‌​സി സി​റ്റി​യി​ൽ പു​തി​യ കേ​ന്ദ്രം ആ​രം​ഭി​ച്ചു. ന്യൂ​ജ​ഴ്‌​സി സ്റ്റേ​റ്റ് സെ​ന​റ്റ​ർ രാ​ജ് മു​ഖ​ർ​ജി, ജേ​ഴ്‌​സി സി​റ്റി മേ​യ​ർ സ്റ്റീ​വ​ൻ ഫു​ലോ​പ്പ് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ജ​ഴ്‌​സി​യി​ലെ പ്ര​മു​ഖ നേ​താ​ക്ക​ൾ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കേ​ര​ള ആ​യു​ർ​വേ​ദ ചി​കി​ത്സ​ക​ൾ ന്യൂ​ജ​ഴ്‌​സി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ലു​ള്ള ശാ​ന്തി​ഗ്രാ​മി​ന്‍റെ പ​ങ്കി​നെ സെ​ന​റ്റ​ർ മു​ഖ​ർ​ജി അ​ഭി​ന​ന്ദി​ച്ചു. ആ​യു​ർ​വേ​ദ​ത്തി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള സ​മ​ർ​പ്പ​ണ​ത്തി​ന് ശാ​ന്തി​ഗ്രാ​മി​ന്‍റെ സ്ഥാ​പ​ക​നും പ്ര​സി​ഡ​ന്‍റും സി​ഇ​ഒ​യു​മാ​യ ഡോ. ​ഗോ​പി​നാ​ഥ​ൻ നാ​യ​രെ അം​ഗീ​ക​രി​ക്കു​ന്ന സം​സ്ഥാ​ന സെ​ന​റ്റി​ന്‍റെ​യും അ​സം​ബ്ലി​യു​ടെ​യും സം​യു​ക്ത പ്ര​മേ​യം അ​ദ്ദേ​ഹം വാ​യി​ച്ചു.

മേ​യ​ർ സ്റ്റീ​വ​ൻ എം. ​ഫു​ലോ​പ്പും കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും ഇ​ൻ​സ്പെ​ക്ട​ർ ഉ​സ്മാ​നി ഗ​നി​യും പു​തി​യ സം​രം​ഭ​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ശാ​ന്തി​ഗ്രാ​മി​ന് സി​റ്റി​യു​ടെ എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തു.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ഉ​പ​ഭോ​ക്താ​ക്ക​ൾ ശാ​ന്തി​ഗ്രാ​മി​ന്‍റെ ചി​കി​ത്സ​ക​ളി​ൽ നി​ന്ന് അ​വ​ർ​ക്കു​ണ്ടാ​യ നേ​ട്ട​ങ്ങ​ളും രോ​ഗ​ശാ​ന്തി​യ​ട​ക്ക​മു​ള്ള അ​നു​ഭ​വ​ങ്ങ​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തി.



ആ​രോ​ഗ്യ​ത്തി​നും ക്ഷേ​മ​ത്തി​നും ആ​യു​ർ​വേ​ദ ചി​കി​ത്സ​ക​ൾ​ക്കു​ള്ള സ്വാ​ധീ​നം അ​ടി​വ​ര​യി​ടു​ന്ന ഇ​ക്കാ​ര്യ​ങ്ങ​ൾ പ്ര​തി​ഫ​ലി​പ്പി​ച്ചു​കൊ​ണ്ട് ഡോ. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ ത​ന്‍റെ ഉ​ദ്യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള ശു​ഭാ​പ്തി​വി​ശ്വാ​സം പ​ങ്കു​വ​ച്ചു.

യോ​ഗ​യ്ക്കും ആ​യു​ർ​വേ​ദ​ത്തി​നും ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യു​ള്ള ന്യു ​യോ​ർ​ക്ക് സി​റ്റി​ക്കു സ​മീ​പ​ത്തു​ള്ള ഈ ​കേ​ന്ദ്രം ഒ​രു നാ​ഴി​ക​ക്ക​ല്ലാ​കു​മെ​ന്ന പ്ര​ത്യാ​ശ​യും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു.

ജേ​ർ​ണ​ൽ സ്‌​ക്വ​യ​ർ പാ​ത്ത് ട്രെ​യി​ൻ സ്‌​റ്റേ​ഷ​ന് സ​മീ​പം സ്ഥി​തി​ചെ​യ്യു​ന്ന ഈ ​പു​തി​യ കേ​ന്ദ്രം, അ​മേ​രി​ക്ക​യി​ലും പു​റ​ത്തും ലോ​ക ആ​യു​ർ​വേ​ദ ദി​നം ആ​ഘോ​ഷി​ക്കു​ന്ന സ​മ​യ​ത്തു​ത​ന്നെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ൻ സാ​ധി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ശാ​ന്തി​ഗ്രാ​മി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യ ഡോ. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

5000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ആ​യു​ർ​വേ​ദ ശാ​സ്ത്ര​ത്തെ ആ​രോ​ഗ്യ​രം​ഗ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ശാ​ന്തി​ഗ്രാ​മി​ന്‍റെ ദൗ​ത്യ​ത്തി​ലെ ഒ​രു സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പാ​യി​രി​ക്കും ഇ​ത്.



ന്യൂ​ജ​ഴ്‌​സി​യി​ലെ ഹാ​മി​ൽ​ട്ട​ണി​ൽ ഉ​ട​ൻ ത​ന്നെ ആ​രം​ഭി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ​യും വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യു​ടെ​യും ഭാ​ഗ​മാ​ണ് ന്യൂ​യോ​ർ​ക്കി​ലെ മ​ൻ​ഹാ​ട്ട​ന് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന ജേ​ഴ്‌​സി സി​റ്റി​യി​ലെ ശാ​ന്തി​ഗ്രാം കേ​ന്ദ്രം.

ഈ ​വി​പു​ലീ​ക​ര​ണം ഒ​രു പ്ര​മു​ഖ ദേ​ശീ​യ ആ​യു​ർ​വേ​ദ ക​മ്പ​നി എ​ന്ന നി​ല​യി​ലു​ള്ള ശാ​ന്തി​ഗ്രാ​മി​ന്‍റെ സ്ഥാ​നം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം സ​മ​ഗ്ര​വും പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​മാ​യ തെ​റ​പ്പി​ക​ൾ വാ​ഗ്ദാ​നം ന​ൽ​കു​ക​യും ചെ​യ്യു​ന്നു.

മ​സ്കു​ലോ​സ്ക​ലെ​റ്റ​ൽ ഡി​സോ​ർ​ഡേ​ഴ്സ്, ജീ​വി​ത​ശൈ​ലി അ​വ​സ്ഥ​ക​ൾ, വ​യോ​ജ​ന പ​രി​ച​ര​ണം തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്. ആ​യു​ർ​വേ​ദ മ​ന്ത്ര എ​ന്ന ടി​വി ഏ​ഷ്യ സീ​രീ​സ് ഹോ​സ്റ്റ് ചെ​യ്ത ലോ​ക​പ്ര​ശ​സ്ത ആ​യു​ർ​വേ​ദ വി​ദ​ഗ്‌​ധ​യും ശാ​ന്തി​ഗ്രാ​മി​ന്‍റെ ചീ​ഫ് ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​യ ഡോ. ​അം​ബി​ക നാ​യ​രു​ടെ സേ​വ​നം അ​പ്പോ​യ്മെ​ന്‍റ് എ​ടു​ത്താ​ൽ ശാ​ന്തി​ഗ്രാം വെ​ൽ​നെ​സ് സെ​ന്‍റ​റി​ൽ ല​ഭി​ക്കു​ന്ന​താ​ണ്.

സ്പെ​ഷ്യ​ലൈ​സ്ഡ് വെ​ൽ​ന​സ് സേ​വ​ന​ങ്ങ​ളാ​ണ് ശാ​ന്തി​ഗ്രാ​മി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളി​ലൊ​ന്ന്. 24/7 ആ​യു​ർ​വേ​ദ വെ​ൽ​ന​സ് ക​ൺ​സ​ൾ​ട്ടേ​ഷ​ൻ പ്ലാ​റ്റ്‌​ഫോം സ​ജ്ജീ​ക​രി​ച്ചി​ട്ടു​മു​ണ്ട്.



ശാ​ന്തി​ഗ്രാം വെ​ൽ​ന​സി​ന് ഫ്രാ​ഞ്ചൈ​സി ന​ൽ​കു​ന്ന​തി​ന് ഫെ​ഡ​റ​ൽ അം​ഗീ​കാ​ര​മു​ണ്ടെ​ന്നും അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഫ്രാ​ഞ്ചൈ​സി മാ​തൃ​ക​യി​ൽ ശാ​ന്തി​ഗ്രാം വെ​ൽ​ന​സ് സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്നും ഡോ. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ശാ​ന്തി​ഗ്രാം വെ​ൽ​ന​സ് കേ​ര​ള ആ​യു​ർ​വേ​ദ, 1681 സ്റ്റേ​റ്റ് റൂ​ട്ട് 27, എ​ഡി​സ​ൺ ന്യൂ​ജേ​ഴ്‌​സി 08817 എ​ന്ന വി​ലാ​സ​ത്തി​ലോ +17329158813 എ​ന്ന ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടാം.

ഇ​മെ​യി​ൽ: info@santhigram.com. വെ​ബ്‌​സൈ​റ്റ്: www.santhigram.com.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ