• Logo

Allied Publications

Middle East & Gulf
യു​എ​ഇ പൊ​തു​മാ​പ്പ് ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി
Share
തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്കാ​യി യു​എ​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി​യ​താ​യി ഫെ​ഡ​റ​ൽ അ​ഥോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി ആ​ൻ​ഡ് സി​റ്റി​സ​ണ്‍​ഷി​പ്പ് ക​സ്റ്റം​സ് ആ​ൻ​ഡ് പോ​ർ​ട്ട് സെ​ക്യൂ​രി​റ്റി അ​റി​യി​ച്ചു. പൊ​തു​മാ​പ്പി​ന്‍റെ കാ​ലാ​വ​ധി ഒ​ക്ടോ​ബ​ർ 31 ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് തീ​രു​മാ​നം.

വീ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും യു​എ​ഇ​യി​ൽ തു​ട​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് പി​ഴ​യി​ല്ലാ​തെ നാ​ട്ടി​ലേ​ക്കു​മ​ട​ങ്ങാ​നും രേ​ഖ​ക​ൾ ശ​രി​യാ​ക്കി വീ​സ നി​യ​മ​വി​ധേ​യ​മാ​ക്കാ​നും അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

ഐ​സി​പി സെ​ന്‍റ​റു​ക​ൾ വ​ഴി​യോ, ഐ​സി​പി അം​ഗീ​കാ​ര​മു​ള്ള ടൈ​പ്പിം​ഗ് സെ​ന്‍റ​റു​ക​ൾ വ​ഴി​യോ, ഓ​ണ്‍​ലൈ​നാ​യോ അ​പേ​ക്ഷി​ക്കാം. പൊ​തു​മാ​പ്പി​ന്‍റെ ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ പ്ര​വാ​സി​കേ​ര​ളീ​യ​ർ​ക്ക് നോ​ർ​ക്ക ഹെ​ൽ​പ്ഡെ​സ്ക് ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, പാ​സ്പോ​ർ​ട്ട് ഫോ​ട്ടോ, അ​പേ​ക്ഷ​ക​ന്‍റെ​യും സ്പോ​ണ്‍​സ​റു​ടേ​യും പാ​സ്പോ​ർ​ട്ടു​ക​ളു​ടെ പ​ക​ർ​പ്പ്, ആ​ശ്രി​ത​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ (കു​ട്ടി​ക​ൾ​ക്ക്), എ​ൻ​ട്രി പെ​ർ​മി​റ്റ്, എ​മി​റേ​റ്റ്സ് ഐ​ഡി അ​പേ​ക്ഷ​യു​ടെ ര​സീ​ത് എ​ന്നീ രേ​ഖ​ക​ൾ അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കും.

അ​ബു​ദാ​ബി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലും ദു​ബാ​യ് ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫീ​സു​ക​ളി​ലും ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് സ​ഹാ​യം ല​ഭ്യ​മാ​ണ്. അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്ക് ജോ​ലി ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് യു​എ​ഇ​യി​ലെ തൊ​ഴി​ലു​ട​മ​ക​ൾ​ക്കും നി​ർ​ദേ​ശ​മു​ണ്ട്. ഇ​ത് ലം​ഘി​ക്കു​ന്ന​വ​ർ ക​ന​ത്ത പി​ഴ​യും ഒ​ടു​ക്കേ​ണ്ടി​വ​രും.

നോ​ർ​ക്ക ഹെ​ൽ​പ്ഡെ​സ്ക് ന​ന്പ​റു​ക​ൾ

ദു​ബാ​യി: പ്ര​വീ​ണ്‍ കു​മാ​ർ +971 50 351 6991, അ​ഡ്വ. ഗി​രി​ജ +971 55 3963907, രാ​ജ​ൻ കെ. +971 55 7803261 ​അ​ബു​ദാ​ബി: ഉ​ബൈ​ദു​ള്ള +971 50 5722959, റാ​സ​ൽ​ഖൈ​മ: ഷാ​ജി കെ. +971 50 3730340, ​അ​ൽ ഐ​ൻ: റ​സ​ൽ മു​ഹ​മ്മ​ദ് +971 50 4935402, ഫു​ജൈ​റ: ഉ​മ്മ​ർ ചൊ​ല​ക്ക​ൽ +971 56 2244522, ഷാ​ർ​ജ: ജി​ബീ​ഷ് കെ. ​ജെ. +971 50 4951089 ഇ​മെ​യി​ലി​ലോ uaeamnetsy@gmail.com ബ​ന്ധ​പ്പെ​ടാം.

മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​ർ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
അ​ബു​ദാ​ബി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സാം​സ്കാ​രി​ക വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ 20
പാ​റ​ശാല സ്വ​ദേ​ശി​ക്ക് പു​തു ജീ​വ​നേ​കി കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം.
റി​യാ​ദ് : ശ​രീ​രം ത​ള​ർന്നു കി​ട​പ്പി​ലാ​യ പാ​റ​ശാല സ്വ​ദേ​ശി​ക്ക് നാ​ട​ണ​യു​ന്ന​തി​ന്ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം തു​ണ​
ഹൃ​ദ​യാ​ഘാ​തം: കൊ​ല്ലം സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.
റി​യാ​ദ്: റി​യാ​ദി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ആ​ദി​നാ​ട് വീ​ണാ​ഭ​വ​നി​ൽ വേ​ണു(58) അ​ന്ത​രി​ച്ചു.
ഇ​ന്ത്യ​ൻ മീ​ഡി​യ അ​ബു​ദാ​ബി​ക്ക് പു​തി​യ നേ​തൃ​ത്വം.
അ​ബു​ദാ​ബി: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ട​യ്മ​യാ​യ ഇ​ന്ത്യ​ൻ മീ​ഡി​യ അ​ബു​ദാ​ബിക്ക് പു​തി​യ നേ​തൃ​ത്വം. പ്ര​സി​ഡ​ന്‍റ് എ​ൻ.എം.
18 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; റ​ഹീ​മി​നെ ജ​യി​ലി​ലെ​ത്തി ഒ​രു​നോ​ക്ക് ക​ണ്ട് ഉ​മ്മ​യും ബ​ന്ധു​ക്ക​ളും.
റി​യാ​ദ്: 18 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ അ​ബ്ദു​ൽ റ​ഹീ​മി​നെ ജ​യി​ലി​ലെ​ത്തി ഒ​രു​നോ​ക്ക് ക​ണ്ട് ഉ​മ്മ ഫാ​ത്തി​മ.