• Logo

Allied Publications

Americas
ശ്രീനാ​രാ​യ​ണ ഗു​രു മി​ഷ​നും മാ​ഗും ചേ​ർ​ന്ന് ഹെ​ൽ​ത്ത് ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ചു
Share
ഹൂ​സ്റ്റ​ൺ: ശ്രീനാ​രാ​യ​ണ ഗു​രു മി​ഷ​നും ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും (മാ​ഗ്) സം​യു​ക്ത​മാ​യി ഹെ​ൽ​ത്ത് ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ചു. സ്റ്റാ​ഫ്‌​ഫോ​ർ​ഡി​ലെ കേ​ര​ള ഹൗ​സി​ൽ ന​ട​ന്ന ഈ ​സൗ​ജ​ന്യ ഹെ​ൽ​ത്ത് ഫെ​യ​റി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ വി​വി​ധ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

ഡോ. ​സു​ജി​ത് ചെ​റി​യാ​ൻ (പാ​ൽ​മ​നോ​ള​ജി), ഡോ. ​പൂ​ർ​ണി​മ ഹൃ​ദ്യ​രാ​ജ് (കാ​ർ​ഡി​യോ​ള​ജി), ഡോ. ​എ​ലൈ​നാ സു​ജി​ത് (എ​ൻ​ഡോ​ക്രി​നോ​ള​ജി), ഡോ. ​ല​ക്ഷ്മി ഗോ​പാ​ല​കൃ​ഷ്ണ​ൻ (ഇ​ന്‍റ​ണ​ൽ മെ​ഡി​സി​ൻ), ഡോ. ​എ​മ്മ അ​സാ​രെ (ഗൈ​ന​ക്കോ​ള​ജി), ഡോ. ​ധ​ന്യാ വി​ജ​യ​കു​മാ​ർ (ന്യൂ​റോ​ള​ജി), ഡോ. ​ബ​സ​ന്ത് ആ​ര്യാ (കാ​ർ​ഡി​യോ​ള​ജി),

ഡോ. ​സു​ന​ന്ദാ മു​ര​ളി (സൈ​ക്കാ​ട്രി), ഡോ. ​അ​ർ​ച്ച​നാ വ​ർ​മ്മ (പീ​ഡി​യാ​ട്രി​ക്), ഡോ. ​അ​രു​ൺ ആ​ൻ​ഡ്രു​സ് (സൈ​കാ​ട്രി), ഡോ. ​സ്നേ​ഹാ സേ​വി​യ​ർ (ഡെ​ന്‍റി​സ്റ്റ്), ഡോ. ​നി​ഷാ സു​ന്ദ​ര​ഗോ​പ​ൻ (ഡെ​ന്‍റി​സ്റ്റ്), ഡോ. ​ലാ​രി പു​ത്ത​ൻ​പ​റ​മ്പി​ൽ (ഒ​പ്താ​ൽ​മോ​ള​ജി), ഡോ. ​എ​സ്താ ഫെ​നി​യ ഫെ​ർ​ണാ​ണ്ടാ​സ് (ഗൈ​ന​ക്കോ​ള​ജി) എ​ന്നീ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ സൗ​ജ​ന്യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

വാ​ഷിംഗ്ടൺ​ ഡിസിയി​ൽ നി​ന്ന് എ​ത്തി​യ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​പ്ര​തീ​ക്ഷി​ത​മാ​യി പ​രി​പാ​ടി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. മാ​ഗ് സെ​ക്ര​ട്ട​റി സു​ബി​ൻ കു​മാ​ര​നും ട്ര​ഷ​റ​ർ ജോ​സ് കെ. ​ജോ​ണി​നു​മൊ​പ്പം മ​ന്ത്രി ഹെ​ൽ​ത്ത് ഫെ​യ​റി​ലെ​ത്തി​യ​ത്.



അ​നി​താ മ​ധു, രേ​ഷ്‌​മാ വി​നോ​ദ്, ഷൈ​ജി അ​ശോ​ക​ൻ, അ​നി​ല സ​ന്ദീ​പ് തു​ട​ങ്ങി​യ കോഓർ​ഡി​നേ​റ്റ​ർ​മാ​രു​ടെ സം​ഘ​ട​നാ മി​ക​വും യൂ​ത്ത് വെ​ളാ​യ​ന്‍റി​യ​ർ​മാ​രു​ടെ സ​ഹ​ക​ര​ണ​വും ഈ ​പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് നി​ർ​ണാ​യ​ക​മാ​യി.

മാ​ഗ് പ്ര​സി​ഡ​ന്‍റ് മാ​ത്യു മു​ണ്ടാ​ക്ക​ൻ, ശ്രീ ​നാ​രാ​യ​ണ ഗു​രു മി​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ത​യ്യി​ൽ, ഫോ​ർ​ട്ട് ബെ​ന്‍റ് കൗ​ണ്ടി ജ​ഡ്‌​ജ്‌ സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ, മാ​ഗ് പ്ര​സി​ഡ​ന്‍റ് സു​ബി​ൻ കു​മാ​ര​ൻ, മാ​ഗ് മു​ൻ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

സു​രേ​ഷ് രാ​മ​കൃ​ഷ്ണ​ൻ അ​പ്ന ബ​സാ​ർ, ട്രാ​ൻ​സ് കെ​യ​ർ ഹോം ​ഹെ​ൽ​ത്ത് കെ​യ​ർ, ജെ.​സി വി​ക്ട​റി, ഡോ. ​സോ​ണി​യ ഈ​പ്പ​ൻ എ​ന്നി​വ​ർ ഈ ​പ​രി​പാ​ടി​യു​ടെ സ്പോ​ൺ​സ​ർ​മാ​രാ​യി​രു​ന്നു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ