• Logo

Allied Publications

Americas
യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: ക​ട​ന്നാ​ക്ര​മി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പും ക​മ​ല ഹാ​രി​സും
Share
ന്യൂ​യോ​ർ​ക്ക്: പ്രാ​യം തി​രി​ച്ച​റി​വി​നെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് തെ​ളി​യി​ക്കു​വാ​ൻ ഒ​രു തി​രി​ച്ച​റി​യ​ൽ പ​രീ​ക്ഷ സ്വ​യം ന​ട​ത്ത​ണ​മെ​ന്ന മു​ൻ പ്ര​സി​ഡ​ന്‍റും റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യു​മാ​യ ഡോ​ണാ​ൾ​ഡ് ട്രം​പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ഡെ​മോ​ക്ര​റ്റി​ക് പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യും യുഎസ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ക​മ​ല ഹാ​രി​സ്.

അ​തേ​സ​മ​യം കമല ഹാ​രി​സ് കാ​ര്യ​ങ്ങ​ൾ സു​ബോ​ധ​ത്തോ​ടെ​യാ​ണ് പ​റ​യു​ന്ന​തെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നാ​ണ് ട്രം​പി​ന്‍റെ ആ​വ​ശ്യം. തെര​ഞ്ഞെ​ടു​പ്പി​ന് ആ​റ് ദി​വ​സ​ങ്ങ​ൾ ശേ​ഷി​ക്കെ വോ​ട്ട​ർ​മാ​ർ ഉ​ണ​ർ​ന്നി​രു​ന്ന് ത​ങ്ങ​ളു​ടെ വോ​ട്ട​വ​കാ​ശം വി​ന​യോ​ഗി​ക്കു​മോ എ​ന്ന ചോ​ദ്യ​മാ​ണ് ഇ​പ്പോ​ൾ പ്ര​ധാ​നം.

ന്യൂ​യോ​ർ​ക്കി​ലെ മാ​ഡി​സ​ൻ സ്‌​ക്വ​യ​റി​ലെ പ്ര​ചാ​ര​ണ റാ​ലി​യി​ൽ കമല ഹാ​രി​സി​നെ ട്രം​പ് ക​ട​ന്നാ​ക്ര​മി​ച്ചു. മി​ഷി​ഗ​ണി​ലെ ക​ലാ​മ​സൂ​യി​ൽ കമല ഹാ​രി​സും ട്രം​പി​നെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചു. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ റോ​ബ​ർ​ട്ട് എ​ഫ്. കെ​ന്ന​ഡി ജൂ​നി​യ​ർ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു.

പി​ന്നീ​ട് ത​ന്‍റെ തീ​രു​മാ​നം മാ​റ്റു​ക​യും പേ​ര് ബാ​ലോ​ട്ടി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ ചി​ല സം​സ്ഥാ​ന​ങ്ങ​ൾ നാ​മ നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കു​വാ​ൻ അ​നു​വാ​ദം ന​ൽ​കി​യി​ട്ടി​ല്ല. പ്ര​സി​ഡ​ന്‍റ് തെര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി​യാ​യി ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ ബാ​ല​റ്റു​ക​ളി​ൽ കെ​ന്ന​ഡി ജൂ​നി​യ​റി​ന്‍റെ പേ​രും ഉ​ണ്ടാ​വും.

ഏ​റ്റ​വും പു​തി​യ "270 ടു ​വി​ൻ ആ​വ​റേ​ജ് പോ​ൾ' പ്ര​കാ​രം ഹാ​രി​സി​ന് 18 സം​സ്ഥാ​ന​ങ്ങ​ളി​ലും ട്രം​പി​ന് 25 സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​ണ് ലീ​ഡ്. ചി​ല ലീ​ഡു​ക​ൾ നേ​രി​യ​താ​ണ്. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മാ​റി​മ​റി​യാം. ഓ​രോ സം​സ്ഥാ​ന​ത്തി​ന്‍റെ​യും ഇ​ല​ക്ട്‌​റ​ൽ വോ​ട്ടു​ക​ൾ വ്യ​ത്യ​സ്ത​മാ​ണ്.

അ​തേ​സ​മ​യം, ചി​ല അ​ഭി​പ്രാ​യ സ​ർ​വേ​ക​ൾ കമല ഹാ​രി​സി​ന് നേ​രി​യ മു​ൻ‌​തൂ​ക്കം പ്ര​വ​ചി​ക്കു​ന്നു​ണ്ട്. മു​ൻ പ്ര​ഥ​മ ദ​മ്പ​തി​ക​ളാ​യ മി​ഷേ​ൽ ഒ​ബാ​മ​യും ബ​റാ​ക് ഒ​ബാ​മ​യും ഇ​പ്പോ​ൾ വ​ള​രെ സ​ജീ​വ​മാ​യി ഹാ​രി​സി​ന് വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു. ഹാ​രി​സ് വി​ജ​യി​ച്ചാ​ൽ മി​ഷേ​ലി​ന് ഒ​രു കാബി​ന​റ്റ് പ​ദ​വി ചി​ല​ർ പ്ര​വ​ചി​ക്കു​ന്നു​മു​ണ്ട്.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ