• Logo

Allied Publications

Americas
സു​ജാ തോ​മ​സി​ന് കേ​ര​ള സെ​ന്‍ററിന്‍റെ ന​ഴ്സിം​ഗ് ലീ​ഡ​ർഷി​പ് അ​വാ​ർ​ഡ്
Share
ന്യൂ​യോ​ർ​ക്ക്: ന​ഴ്സിം​ഗ് ലീ​ഡ​ർ​ഷി​പ്പി​നു​ള്ള ഈ ​വ​ർ​ഷ​ത്തെ കേ​ര​ള സെ​ന്‍റ​ർ അ​വാ​ർ​ഡ് നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഓ​ഫ് അ​മേ​രി​ക്ക(​നൈ​ന) പ്ര​സി​ഡ​ന്‍റ് സു​ജാ തോ​മ​സി​നു ല​ഭി​ച്ചു.

അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ൽ ഏ​റ്റ​വും വ​ലി​യ ന​ഗ​രം മു​ത​ൽ വ​ള​രെ ചെ​റി​യ പ​ട്ട​ണ​ങ്ങ​ൾ വ​രെ എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള ആ​രോ​ഗ്യ​പ​രി​പാ​ല​ന സ്ഥാ​പ​ന​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ വം​ശ​ക്കാ​രാ​യ ന​ഴ്സു​മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും ഔ​ദ്യോ​ഗി​ക വി​ക​സ​ന​ത്തി​നും അ​ഭി​ഭാ​ഷ​ണ​ത്തി​നു​ള്ള അ​ന്വ​ർ​ഥമാ​യ പ്ര​ക​ട​ന​മാ​യി​രു​ന്നു ഈ ​അ​വാ​ർ​ഡ്.

ഒ​രു ന​ഴ്സ് എ​ന്ന നി​ല​യി​ൽ സ്വ​ന്തം പ്ര​ഫ​ഷ​നോ​ടു​ള്ള കാ​ഴ്ച​പ്പാ​ട് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ടെ അ​ഭി​വൃ​ദ്ധി​ക്കും സ​മൂ​ഹ​ത്തി​ന്‍റെ ത​ന്നെ മൊ​ത്ത​ത്തി​ലു​ള്ള ആ​രോ​ഗ്യ​ത്തി​നും വേ​ണ്ടി സ്വ​യം സ​മ​ർ​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സു​ജ തോ​മ​സി​നു ല​ഭി​ച്ച കേ​ര​ള സെ​ന്‍റ​ർ അ​വാ​ർ​ഡ് തി​ക​ച്ചും യു​ക്തം.



വി​ദേ​ശ​ത്തു പ​ഠി​ച്ച ന​ഴ്സു​മാ​രു​ടെ വി​ദ്യാ​ഭ്യാ​സം അ​വ​ലോ​ക​നം ചെ​യ്ത് അം​ഗീ​ക​രി​ക്കു​ന്ന സി​ജി​എ​ഫ്എ​ൻ​എ​സി​ന്‍റെ അ​ല​യ​ൻ​സ് ഫോ​ർ എ​ത്തി​ക്ക​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ക്രൂ​ട്ട്മെ​ന്റ് ബോ​ർ​ഡ് ഓ​ഫ് ഗ​വ​ർ​ണേ​ഴ്സ് അം​ഗം കൂ​ടി​യാ​ണ് സു​ജ തോ​മ​സ്.

ഈ ​നി​ല​യി​ൽ സു​ജ ന​ഴ്സിം​ഗി​ലും അ​നു​ബ​ന്ധ പ്ര​ഫ​ഷ​ന​ലു​ക​ളി​ലു​മു​ള്ള പ​ന്ത്ര​ണ്ടു പ്ര​ഗ​ത്ഭ​രാ​യ പ്രൊ​ഫെ​ഷ​ണ​ൽ​മാ​രോ​ടൊ​പ്പം ഉ​ത്ത​ര​വാ​ദി​ത്വ​പൂ​ർ​ണവും സു​താ​ര്യ​വു​മാ​യ വി​ധം വി​ദേ​ശ​ത്തു​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള നി​യ​മ​ന സം​വി​ധാ​നം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് ഉ​ത്ത​ര​വാ​ദി​യാ​ണ്.

ഗ​വേ​ഷ​ണ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ അ​റി​വു വ​ഴി വി​ദേ​ശ​ത്തു നി​ന്ന് അ​മേ​രി​ക്ക​യി​ൽ എ​ത്താ​ൻ ശ്ര​മി​ക്കു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു ന​ഴ്സു​മാ​ർ​ക്കും ബ​ന്ധ​പ്പെ​ട്ട പ്രഫ​ഷണ​ലു​ക​ൾ​ക്കും ഉ​പാ​കാ​ര​പ്ര​ദ​വും നൈ​ന​യു​ടെ പ്ര​സി​ഡ​ന്‍റ് സാ​ര​ഥ്യ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​വും ഈ ​വ​ർ​ഷ​വും ദേ​ശീ​യ ത​ല​ത്തി​ൽ ഷി​ക്കാ​ഗോ​യി​ലും ന്യൂയോ​ർ​ക്ക് ആ​ൾ​ബ​നി​യി​ലും വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ക​യു​ണ്ടാ​യി.

വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സ്, സ​ർ​ജ​ൻ ജ​ന​റ​ൽ വി​വേ​ക് മൂ​ർ​ത്തി, ന്യൂ ​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ കാ​ത്തി ഹോ​കു​ൾ എ​ന്നി​വ​രു​ടെ പ്ര​തി​പ​ത്തി​യും ആ​ശം​സ​ക​ളും നേ​ടാ​ൻ ഈ ​സ​മ്മേ​ള​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലൂ​ടെ സു​ജ​യ്ക്കു ക​ഴി​ഞ്ഞു.

ആ​ൾ​ബ​നി​യി​ലെ സാ​മു​വേ​ൽ സ്ട്രാ​ട്ട​ൻ വി ​എ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ക്ലി​നി​ക്ക​ൽ ലീ​ഡ്/​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ആ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന സു​ജ മം​ഗ​ളൂ​രി​ലെ ഫാ. ​മു​ള്ളേ​ഴ്സ് കോ​ളേ​ജ് ഓ​ഫ് ന​ഴ്സി​ങ്ങി​ൽ നി​ന്ന് ബി​രു​ദം നേ​ടി. ന്യൂ ​യോ​ർ​ക്ക് ട്രോ​യ് റ​സ്‌​സ​ൽ സേ​ജ് കോ​ള​ജി​ൽ നി​ന്ന് മാ​സ്റ്റേ​ഴ്സ് ബി​രു​ദ​വും അ​ഡ​ൾ​ട് ജെ​റോ​ന്റോ​ളോ​ജി പ്രൈ​മ​റി കെ​യ​ർ ന​ഴ്സ് പ്രാ​ക്ടീ​ഷ​ണ​ർ ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

മി​ന്നെ​സോ​ട്ട മെ​ട്രോ​പൊ​ളി​റ്റ​ൻ യൂ​ണി​വേ​ഴ്സി​റ്റി വ​ഴി വൂ​ണ്ട്, ഓ​സ്റ്റ​മി, കോ​ണ്ടി​നെ​ൻ​സ് ന​ഴ്സ് ആ​യി അ​മേ​രി​ക്ക​ൻ നാ​ഷ​ണ​ൽ ക്രെ​ഡ​ന്ഷ്യ​ലിം​ഗ് സെ​ന്‍റ​റി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റും സു​ജ ത​ന്റെ ബി​രു​ദ​ങ്ങ​ളി​ൽ ചേ​ർ​ത്തു.

മ​ണി​പ്പാ​ൽ അ​ക്കാ​ദ​മി ഓ​ഫ് ഹ​യ​ർ എ​ജു​കേ​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റ് ലക്ച്ച​റ​ർ ആ​യി പ​ഠി​പ്പി​ച്ച സു​ജ ഇ​പ്പോ​ൾ അ​വി​ടെ​യും ആ​ൾ​ബ​നി​യി​ലെ മ​രി​യ കോ​ളേ​ജി​ലും ആ​ഡ്ജം​ക്ട് ഫാ​ക്ക​ൽ​റ്റി​യാ​യി തു​ട​രു​ന്നു. ഇ​പ്പോ​ൾ പി​എ​ച്ചഡി ബി​രു​ദ​ത്തി​നു​ള്ള തയാ​റെ​ടു​പ്പി​ന്‍റെ മ​ധ്യ​ത്തി​ലാ​ണ്.

ക​മ്യൂ​ണി​റ്റി സേ​വ​ന​ത്തെ​യും വി​ശി​ഷ്ട​മാ​യ അ​ക്കാ​ദ​മി​ക് പ്ര​ക​ട​ന​ത്തെ​യും വി​ല​മ​തി​ച്ചു​കൊ​ണ്ട് യൂ​ണി​വേ​ഴ്സി​റ്റി അ​റ്റ് ബ​ഫ​ലോ സു​ജ​യ്ക്ക് 2024 25 അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തെ ആ​ർ​ത​ർ അ​ൽ​ഫോ​ൻ​സോ ഷോം​ബ​ർ​ഗ് ഫെ​ല്ലോ​ഷി​പ്പ് ന​ൽ​കി ബ​ഹു​മാ​നി​ക്കു​ക​യു​ണ്ടാ​യി.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ഡ്ജം​ക്ട് ഫാ​ക്ക​ൽ​റ്റി​യാ​യി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശി​ക്ഷ​ണം ന​ല്കു​മ്പോ​ളും വ്യ​ക്തി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും സ​മൂ​ഹ​ത്തി​നും മെ​ച്ച​പ്പെ​ട്ട ഫ​ല​മു​ണ്ടാ​ക്കു​ന്ന ന​ഴ്സിം​ഗ് ഇ​ട​പെ​ട​ലു​ക​ളാ​ണ് സു​ജ മു​ന്നി​ൽ കാ​ണു​ന്ന​ത്.

ന​ഴ്സിം​ഗ് ലീ​ഡ​ർ​ഷി​പ്പ് അ​വാ​ർ​ഡി​നോ​ടൊ​പ്പം സു​ജ​യ്ക്കു സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സി​ൽ​നി​ന്നും ടൌ​ൺ ഓ​ഫ് ഹെ​മ്പ്സ്റ്റ​ഡി​ൽ നി​ന്നും ന്യൂ ​യോ​ർ​ക്ക് അ​സ്‌​സെം​ബ്ലി വു​മ​ൺ മി​ഷേ​ൽ സോ​ള​ജി​സി​ൽ നി​ന്നും പ്രൊ​ക്ല​മേ​ഷ​നു​ക​ളും ല​ഭി​ച്ചു.

ചൂ​ര​ൽ​മ​ല ദു​രി​ത ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ.
ഫി​ലാ​ഡ​ൽ​ഫി​യ: ചൂ​ര​ൽ​മ​ല ദു​ര​ന്ത ബാ​ധി​ത​ർ​ക്കു മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​യും ഒ​രു സൈ​ക്ക​ളും കൈ
ര​ണ്ടു വ​യ​സു​കാ​ര​ൻ കാ​ഞ്ചി വ​ലി​ച്ചു; ബെ​ഡി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന അ​മ്മ വെ​ടി​യേ​റ്റു മ​രി​ച്ചു.
കലി​ഫോ​ര്‍​ണി​യ: ര​ണ്ടു വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ കൈ​യി​ലി​രു​ന്ന തോ​ക്കി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് അ​മ്മ മ​രി​ച്ചു.
പ​ക്ഷി ഇ​ടി​ച്ച് യു​എ​സ് വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു, ഉ​ട​ൻ തി​രി​ച്ചി​റ​ക്കി.
ന്യൂ​യോ​ർ​ക്ക്: എ​ഞ്ചി​നി​ൽ പ​ക്ഷി ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നു തീ​പി​ടി​ച്ച അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി
ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം: ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ താ​നേ​ദ​ർ രം​ഗ​ത്ത്.
ഡെ​ട്രോ​യി​റ്റ്: ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം ഇ​ല്ലാ​താ​ക്കാ​നു​ള്ള നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ പ​ദ്ധ​തി​ക്കെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ
യു​എ​സ് എം​ബ​സി "നെ​ക്‌​സ​സ്' ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി: സ്റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.
ചെ​ന്നൈ: ന്യൂ​ഡ​ൽ​ഹി​യി​ലെ അ​മേ​രി​ക്ക​ൻ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​മു​ഖ ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ "നെ​ക്സ​സ്