• Logo

Allied Publications

Delhi
കാ​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ യൗ​സേ​പ്പി​ന്‍റെ തി​രു​നാ​ൾ
Share
ന്യൂഡൽഹി: കാ​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ യൗ​സേ​പ്പി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് ഫാ. ​ബാ​ബു ആ​നി​ത്താ​നം(ജ​സോ​ല ഫൊ​റാ​ന വി​കാ​രി) കൊ​ടി ഉ​യ​ർ​ത്തി​ക്കൊ​ണ്ട് ആ​രം​ഭം കു​റി​ച്ചു.

ഒക്‌ടോബർ 29നു ​നൊ​വെ​ന ആ​രം​ഭി​ച്ച് നവംബർ പത്തിന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ളോ​ടു​കൂ​ടി തി​രു​നാ​ൾ പ​ര്യ​വ​സാ​നി​ക്കും. നവംബർ രണ്ടിന് വെെകുന്നേരം അഞ്ചിന് ഇ​ട​വ​ക​യി​ലെ സ​ക​ല മ​രി​ച്ച​വ​രു​ടെ​യും ഓ​ർ​മയ്ക്കാ​യു​ള്ള ആ​ഘോ​ഷ​മാ​യ പ്രാ​ർ​ഥ​ന ശു​ശ്രൂ​ഷ തു​ക്ല​ക്കാ​ബാ​ദ് സെന്‍റ് ​തോ​മ​സ് സെ​മി​ത്തേ​രി​യി​ൽ ഉ​ണ്ടാ​യി​രി​ക്കും.

തു​ട​ർ​ന്ന് മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന ഏഴിന് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ടും. ന​വം​ബ​ർ മൂന്നിന് ​ഇ​ട​വ​ക ദി​ന​മാ​യി ആ​ഘോ​ഷി​ക്കും.

അ​ന്നേ ദി​വ​സം, മു​ഴു​വ​ൻ ഇ​ട​വ​ക ജ​ന​ങ്ങ​ളു​മാ​യി ഫ​രി​ദാ​ബാ​ദ് രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സാ​ഞ്ചോ​പു​രം ചി​ൽ​ഡ്ര​ൻ​സ് വി​ല്ലേ​ജി​ലേ​ക്കു യാ​ത്ര​യും അ​വി​ടെ വച്ച് ​കു​ർ​ബാ​ന​യും ഇ​ട​വ​ക ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​തു​മാ​ണ്.

തി​രു​നാ​ൾ ദി​ന​മാ​യ ന​വം​ബ​ർ 10നു ​വി​പു​ല​മാ​യ തി​രു​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ രാ​വി​ലെ ഒന്പതിനു ​ആ​രം​ഭി​ക്കും. രാ​വി​ലെ പത്തിനു ​ഫ​രി​ദാ​ബാ​ദ് ക​ത്തീഡ്ര​ൽ പ​ള്ളി വി​കാ​രി​ ഫാ. റോ​ണി തോ​പ്പി​ലാ​ൻ മു​ഖ്യകാ​ർ​മി​ക​നാ​യി ആ​ഘോ​ഷ​മാ​യ ദി​വ്യ ബ​ലി ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

ഗു​ഡ്‌​ഗാ​വ് സീ​റോമ​ല​ങ്ക​ര രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റ​ൽ ഡോ. ​വ​ർ​ഗീ​സ്‌ വ​ള്ളി​ക്കാ​ട്ട് ആ​ണ് തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തു​ന്ന​ത്. ന​വം​ബ​ർ എട്ടിനു ​ല​ത്തീ​ൻ റീ​ത്തി​ലും ഒന്പതിനു ​സീ​റോമ​ല​ങ്ക​ര റീ​ത്തി​ലു​മാ​ണ് വി. ​കു​ർ​ബാ​ന അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

ന​വം​ബ​ർ അഞ്ചിനു ​ഫ​രി​ദാ​ബാ​ദ് രൂ​പ​ത​യി​ലെ ന​വ വൈ​ദീ​ക​ർ​ക്കു സ്വീ​ക​ര​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ർ 29 മു​ത​ൽ ന​വം​ബ​ർ ഒന്പത് വ​രെ​യു​ള്ള എ​ല്ലാ ദി​വ​സ​വും നൊ​വേ​ന​യും ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ് എ​ന്ന് ഇ​ട​വ​ക​യ്ക്ക് വേ​ണ്ടി തി​രു​നാ​ൾ ക​ൺ​വീ​ന​ർ​മാ​ർ തോ​മ​സ് ജോ​ബ്, വി​ല്ലിംഗ്ട​ൺ ജോ​ർ​ജ്‌, പോ​ളി എ​ബ്ര​ഹാം, ആ​ൻ​സി രാ​ജു എ​ന്നി​വ​ർ അ​റി​യി​ച്ചു.

ആ​ച​ര്യ​ശ്രീ സ്വാ​മി സ​ദ് ചി​ദാ​ന​ന്ദ​ജി ഫൗ​ണ്ടേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ അ​ര​ങ്ങേ​റി.
ന്യൂ​ഡ​ൽ​ഹി: ആ​ച​ര്യ​ശ്രീ സ്വാ​മി സ​ദ് ചി​ദാ​ന​ന്ദ​ജി ഫൗ​ണ്ടേ​ഷ​ന്‍റെ എ​ട്ടാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളും ശി​വ​ഗി​രി ധ​ർ​മ സം​ഘം ട്ര​സ്റ്റ് വ​ർ​ക്ക​ല,
കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ബി​വാ​ഡി മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​യി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​
ഡ​ൽ​ഹി​യി​ൽ വീ​ണ്ടും 40 സ്കൂ​ളു​ക​ള്‍​ക്ക് ബോം​ബ് ഭീ​ഷ​ണി.
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 40 സ്കൂ​ളു​ക​ള്‍​ക്ക് നേ​രെ വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി.
ഭിവാഡി ഇടവകയിൽ കാൻസർ ബോധവത്കരണ ക്ലാസ് ഞാ‌‍‌​യ​റാ​ഴ്ച.
ഭി​വാ​ഡി: മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ഭി​വാ​ഡി ഇ​ട​വ​ക​യി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്ത
ആ​ച​ര്യ​ശ്രീ സ്വാ​മി സ​ദ് ചി​ദാ​ന​ന്ദ​ജി ഫൗ​ണ്ടേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ആ​ച​ര്യ​ശ്രീ സ്വാ​മി സ​ദ് ചി​ദാ​ന​ന്ദ​ജി ഫൗ​ണ്ടേ​ഷ​ന്‍റെ എ​ട്ടാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളും ശി​വ​ഗി​രി ധ​ർ​മ്മ സം​ഘം ട്ര​സ്റ്റ് വ​ർ​ക്ക​