• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി​യി​ൽ സ്വ​കാ​ര്യ ച​ട​ങ്ങു​ക​ൾ​ക്കും മു​ൻ‌​കൂ​ർ അ​നു​മ​തി നി​ർ​ബ​ന്ധം
Share
അ​ബു​ദാ​ബി: വി​വാ​ഹം, വി​വാ​ഹ നി​ശ്ച​യം, അ​നു​ശോ​ച​നം എ​ന്നി​വ ഒ​ഴി​കെ സ്വ​കാ​ര്യ ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് മു​ൻ‌​കൂ​ർ അ​നു​മ​തി അ​ബു​ദാ​ബി​യി​ൽ നി​ർ​ബ​ന്ധ​മാ​ക്കി. ഹോ​ട്ട​ൽ, ഭ​ക്ഷ​ണ​ശാ​ല​ക​ൾ, അം​ഗീ​കൃ​ത സം​ഘ​ട​നാ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി എ​വി​ടെ ന​ട​ത്താ​നും അ​നു​മ​തി വേ​ണം.

അ​ബു​ദാ​ബി​യു​ടെ ഡി​ജി​റ്റ​ൽ സേ​വ​ന പോ​ർ​ട്ട​ലാ​യ www.tamm.abudhabi വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് നി​ശ്ചി​ത ഫീ​സ് അ​ട​ച്ചാ​ൽ മൂ​ന്ന് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ​ക്ക​കം പെ​ർ​മി​റ്റ് ല​ഭി​ക്കും.

പ​രി​പാ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ക​ത്ത്, സം​ഘാ​ട​ക​നും വേ​ദി​യു​ടെ ഉ​ട​മ​യും ത​മ്മി​ലു​ള്ള ക​രാ​ർ അ​ല്ലെ​ങ്കി​ൽ എ​ൻ​ഒ​സി, സാ​ധു​ത​യു​ള്ള പാ​സ്പോ​ർ​ട്ട് അ​ല്ലെ​ങ്കി​ൽ എ​മി​റേ​റ്റ്സ് ഐ​ഡി എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.

ഇ​വ​ന്‍റ്മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി മു​ഖേ​ന പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ക്കാം. സ്വ​കാ​ര്യ പാ​ർ​ട്ടി​യി​ൽ പ്ര​ഭാ​ഷ​ക​രു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് പ്ര​ത്യേ​ക പെ​ർ​മി​റ്റ് എ​ടു​ക്കേ​ണ്ടി​വ​രും. സ്വ​കാ​ര്യ ച​ട​ങ്ങു​ക​ൾ​ക്ക് 350 ദി​ർ​ഹ​മാ​ണ് ഫീ​സ്. ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് 500 ദി​ർ​ഹം ഈ​ടാ​ക്കും.

പ്ര​വേ​ശ​ന ഫീ​സു​ള്ള പ​രി​പാ​ടി​യാ​ണെ​ങ്കി​ൽ ടി​ക്ക​റ്റ് തു​ക​യു​ടെ 10 ശ​ത​മാ​നം സ​ർ​ക്കാ​രി​ൽ അ​ട​ക്ക​ണം. ച​ട​ങ്ങി​ൽ മ​ദ്യം വി​ള​മ്പാ​നും പ്ര​ത്യേ​ക അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 21 വ​യ​സി​ന് മു​ക​ളി​ൽ ഉ​ള്ള​വ​രാ​യി​രി​ക്ക​ണം.

ഗാ​യ​ക​ർ, അ​ഭി​നേ​താ​ക്ക​ൾ, മ​റ്റേ​തെ​ങ്കി​ലും ക​ലാ​കാ​ര​ന്മാ​ർ ഉ​ണ്ടെ​ങ്കി​ൽ ഓ​രോ​രു​ത്ത​ർ​ക്കും എ​ന്‍റ​ർ​ടെ​യ്ന​ർ പെ​ർ​മി​റ്റ് എ​ടു​ക്ക​ണം. അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചാ​ൽ മാ​ത്ര​മേ സ്വ​കാ​ര്യ പാ​ർ​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​ന ടി​ക്ക​റ്റ് ഈ​ടാ​ക്കാ​വൂ തു​ട​ങ്ങി​യ വ്യ​വ​സ്ഥ​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ "കോ​ട്ട​യം ഫെ​സ്റ്റ്' ആ​ഘോ​ഷി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്‌​പാ​ക്) കോ​ട്ട​യം ഫെ​സ്റ്റ് അ​ബ്ബാ​സി​യ അ​സ്‌​പെ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്‍റ
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ​റി​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് കേ​ശ​ദാ​നം ന​ട​ത്തി.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ​പി​എ മു​ഹ​റ​ഖ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ
ലോ​ക മ​ണ്ണ് ദി​ന​ത്തി​ൽ സു​സ്ഥി​ര മ​ണ്ണ് പ​രി​പാ​ല​ന​വു​മാ​യി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ഭൂ​മി​യു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ പ്രാ​ധാ​ന്യ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നും മ​ണ്ണി​ലെ വി​ഭ​വ​ങ്ങ​ളു​ടെ സു​സ്ഥി​ര പ​രി​പാ​ല​ന​ത്തി
അ​ജ്പ​ക് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്: ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ (അ​ജ്പ​ക്) നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം 13ന് ​ഐ​സ്മാ​ഷ് ബാ​ഡ്മി​ന്‍റ​ൺ ക
വ​ല​തു​പ​ക്ഷ​വ്യ​തി​യാ​ന​ങ്ങ​ളെ ഇ​ട​തു​പ​ക്ഷം അ​തി​ജീ​വി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: ബി​നോ​യ് വി​ശ്വം.
ദ​മാം: ഇ​ട​തു​പ​ക്ഷ മൂ​ല്യ​ങ്ങ​ളു​ടെ ത​ക​ർ​ച്ച ഇ​ല്ലാ​താ​ക്കാ​ൻ ജാ​ഗ്ര​ത പാ​ലിക്കേണ്ട​ത് എ​ല്ലാ ഇ​ട​തു​പ​ക്ഷ​ക്കാ​രു​ടെ​യും ക​ട​മ​യാ​ണ് എ​ന്ന് സി​പി​ഐ