• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി​യി​ൽ സ്വ​കാ​ര്യ ച​ട​ങ്ങു​ക​ൾ​ക്കും മു​ൻ‌​കൂ​ർ അ​നു​മ​തി നി​ർ​ബ​ന്ധം
Share
അ​ബു​ദാ​ബി: വി​വാ​ഹം, വി​വാ​ഹ നി​ശ്ച​യം, അ​നു​ശോ​ച​നം എ​ന്നി​വ ഒ​ഴി​കെ സ്വ​കാ​ര്യ ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് മു​ൻ‌​കൂ​ർ അ​നു​മ​തി അ​ബു​ദാ​ബി​യി​ൽ നി​ർ​ബ​ന്ധ​മാ​ക്കി. ഹോ​ട്ട​ൽ, ഭ​ക്ഷ​ണ​ശാ​ല​ക​ൾ, അം​ഗീ​കൃ​ത സം​ഘ​ട​നാ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി എ​വി​ടെ ന​ട​ത്താ​നും അ​നു​മ​തി വേ​ണം.

അ​ബു​ദാ​ബി​യു​ടെ ഡി​ജി​റ്റ​ൽ സേ​വ​ന പോ​ർ​ട്ട​ലാ​യ www.tamm.abudhabi വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് നി​ശ്ചി​ത ഫീ​സ് അ​ട​ച്ചാ​ൽ മൂ​ന്ന് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ​ക്ക​കം പെ​ർ​മി​റ്റ് ല​ഭി​ക്കും.

പ​രി​പാ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ക​ത്ത്, സം​ഘാ​ട​ക​നും വേ​ദി​യു​ടെ ഉ​ട​മ​യും ത​മ്മി​ലു​ള്ള ക​രാ​ർ അ​ല്ലെ​ങ്കി​ൽ എ​ൻ​ഒ​സി, സാ​ധു​ത​യു​ള്ള പാ​സ്പോ​ർ​ട്ട് അ​ല്ലെ​ങ്കി​ൽ എ​മി​റേ​റ്റ്സ് ഐ​ഡി എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.

ഇ​വ​ന്‍റ്മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി മു​ഖേ​ന പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ക്കാം. സ്വ​കാ​ര്യ പാ​ർ​ട്ടി​യി​ൽ പ്ര​ഭാ​ഷ​ക​രു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് പ്ര​ത്യേ​ക പെ​ർ​മി​റ്റ് എ​ടു​ക്കേ​ണ്ടി​വ​രും. സ്വ​കാ​ര്യ ച​ട​ങ്ങു​ക​ൾ​ക്ക് 350 ദി​ർ​ഹ​മാ​ണ് ഫീ​സ്. ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് 500 ദി​ർ​ഹം ഈ​ടാ​ക്കും.

പ്ര​വേ​ശ​ന ഫീ​സു​ള്ള പ​രി​പാ​ടി​യാ​ണെ​ങ്കി​ൽ ടി​ക്ക​റ്റ് തു​ക​യു​ടെ 10 ശ​ത​മാ​നം സ​ർ​ക്കാ​രി​ൽ അ​ട​ക്ക​ണം. ച​ട​ങ്ങി​ൽ മ​ദ്യം വി​ള​മ്പാ​നും പ്ര​ത്യേ​ക അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 21 വ​യ​സി​ന് മു​ക​ളി​ൽ ഉ​ള്ള​വ​രാ​യി​രി​ക്ക​ണം.

ഗാ​യ​ക​ർ, അ​ഭി​നേ​താ​ക്ക​ൾ, മ​റ്റേ​തെ​ങ്കി​ലും ക​ലാ​കാ​ര​ന്മാ​ർ ഉ​ണ്ടെ​ങ്കി​ൽ ഓ​രോ​രു​ത്ത​ർ​ക്കും എ​ന്‍റ​ർ​ടെ​യ്ന​ർ പെ​ർ​മി​റ്റ് എ​ടു​ക്ക​ണം. അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചാ​ൽ മാ​ത്ര​മേ സ്വ​കാ​ര്യ പാ​ർ​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​ന ടി​ക്ക​റ്റ് ഈ​ടാ​ക്കാ​വൂ തു​ട​ങ്ങി​യ വ്യ​വ​സ്ഥ​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.