• Logo

Allied Publications

Europe
ഹാ​ലോ​വീ​ൻ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ഒ​രു​ങ്ങി അ​യ​ർ​ല​ൻ​ഡ്
Share
ഡ​ബ്ലി​ൻ: ഹാ​ലോ​വീ​ൻ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി അ​യ​ർ​ല​ൻ​ഡ് ഒ​രു​ങ്ങി. ഒ​ക്‌​ടോ​ബ​റി​ലെ അ​വ​സാ​ന രാ​ത്രി​യാ​ണ് ഹാ​ലോ​വീ​ൻ ആ​ഘോ​ഷി​ക്കു​ന്ന​ത്. കെ​ൽ​റ്റി​ക് കാ​ല​ത്ത് പു​രാ​ത​ന ഐ​റി​ഷ് ഉ​ത്സ​വ​മാ​യ സാം​ഹൈ​നി​ൽ നി​ന്നു​മാ​ണ് ഹാ​ലോ​വീ​ൻ ആ​ഘോ​ഷ​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​ത്.

ഓ​ൾ ഹാ​ലോ​വ്സ് ഡേ ​എ​ന്ന പേ​രി​ൽ ന​വം​ബ​ർ ഒ​ന്നി​നാ​ണ് സ​ക​ല വി​ശു​ദ്ധ​രു​ടെ​യും തി​രു​നാ​ൾ. ഇ​തി​നു ത​ലേ ദി​വ​സ​മാ​യ ഒ​ക്‌​ടോ​ബ​ർ 31ന് ​വൈ​കു​ന്നേ​രം ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ​തി​നാ​ലാ​ണ് ഇ​തി​നു ഹാ​ലോ​വീ​ൻ എ​ന്ന പേ​ര് ല​ഭി​ച്ച​ത്. ഓ​ൾ ഹാ​ലോ​വ്സ് ഈ​വ് എ​ന്ന​തി​ന്‍റെ ചു​രു​ക്ക​പ്പേ​രാ​ണ് ഹാ​ലോ​വീ​ൻ.

ഹാ​ലോ​വീ​ൻ പ​ല കാ​ര​ണ​ങ്ങ​ളാ​ൽ ഹൊ​റെ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്നു. പാ​താ​ള​ത്തി​ലു​ള്ള​വ​ർ ഭൂ​മി​യി​ലേ​ക്ക്‌ വ​രു​ന്ന​തി​നെ അ​നു​സ്മ​രി​ക്കു​ന്ന ആ​ഘോ​ഷ​മാ​ണി​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും പ്രേ​ത​പി​ശാ​ചു​ക്ക​ളു​ടെ​യും മ​ന്ത്ര​വാ​ദി​ക​ളു​ടെ​യും മ​റ്റും വേ​ഷ​മ​ണി​യും.

അ​ന്നേ രാ​ത്രി പ​ട​ക്കം പൊ​ട്ടി​ക്കു​ക​യും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​വ തീ​യി​ടു​ക​യും കു​ട്ടി​ക​ൾ ട്രി​ക്ക് ഓ​ർ ട്രീ​റ്റി​നി​റ​ങ്ങു​ക​യും ചെ​യ്യും. മ​ത്ത​ങ്ങ​യി​ൽ മു​ഖ​ത്തി​ന്‍റെ വി​കൃ​ത രൂ​പ​ങ്ങ​ളു​ണ്ടാ​ക്കി ഇ​തി​നു​ള്ളി​ൽ തി​രി ക​ത്തി​ച്ചു വ​യ്ക്കു​ന്ന​തും ആ​ഘോ​ഷ​ത്തിന്‍റെ പ്ര​ധാ​ന ഭാ​ഗ​മാ​ണ്.

ഹാ​ലോ​വീ​ൻ വി​ള​വെ​ടു​പ്പിന്‍റെ അ​വ​സാ​ന​വും ശീ​ത​കാ​ല​ത്തിന്‍റെ തു​ട​ക്ക​വും ആ​ഘോ​ഷി​ക്കു​ന്ന പു​രാ​ത​ന പാ​ര​മ്പ​ര്യ​ങ്ങ​ളി​ൽ അ​ധി​ഷ്‌​ഠി​ത​മാ​ണ്. വീ​ടു​ക​ളി​ൽ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ര​മ്പ​രാ​ഗ​ത ഹാ​ലോ​വീ​ൻ കേ​ക്കാ​യ ബാം​ബ്രാ​ക് മു​റി​ക്കും.



കേക്കി​ൽ ഓ​രോ തു​ണി​ക്ക​ഷ്ണ​വും കോ​യി​നും മോ​തി​ര​വും ഉ​ണ്ടാ​വും. കേക്കി​​ൽ തു​ണി​ക്ക​ഷ്ണം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് വ​രും വ​ർ​ഷ​ത്തി​ൽ സാ​മ്പ​ത്തി​ക അ​ഭി​വൃ​ദ്ധി അ​നി​ശ്ചി​ത​ത്തി​ലാ​വു​മെ​ന്നും കോ​യി​ൻ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് സ​മ​സ്ത മേ​ഖ​ല​യി​ലും വി​ജ​യം ഉ​ണ്ടാ​വു​മെ​ന്നു​മാ​ണ് ഐ​റി​ഷ് വി​ശ്വാ​സം.

മോ​തി​രം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് പ്ര​ണ​യം ആ​സ​ന്ന​സ​മാ​യെ​ന്നും തു​ട​ർ​ന്ന് സ​ന്തോ​ഷ​ത്തി​ന്‍റെ കാ​ല​മാ​യെ​ന്നു​മാ​ണ് വി​ശ്വ​സി​ച്ചു വ​രു​ന്ന​ത്. ഹാ​ലോ​വീ​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു ഒ​ക്ടോ​ബ​റി​ലെ അ​വ​സാ​ന തി​ങ്ക​ളാ​ഴ്ച പൊ​തുഅ​വ​ധി​യാ​ണ്. ഇ​ക്കാ​ല​യ​ള​വി​ൽ സ്കൂ​ളുകൾ​ക്കു ഒ​രാ​ഴ്ച അ​വ​ധി​യാ​ണ് .

ഹാ​ലോ​വീ​ൻ ഉ​ത്ഭ​വ​സ്ഥ​ലം അ​യ​ർ​ല​ൻഡാ​ണെ​ങ്കി​ലും ലോ​ക​ത്തു മ​റ്റി​ട​ങ്ങ​ളി​ലും ഇ​ത് ആ​ഘോ​ഷി​ക്കു​ന്നു​ണ്ട്. യുകെ, അ​മേ​രി​ക്ക, കാ​ന​ഡ, ഓ​സ്‌​ട്രേ​ലി​യ, ന്യൂ​സി​ലൻ​ഡ്, ബെ​ൽ​ജി​യം, ഫ്രാ​ൻ​സ്, സ്‌​പെ​യി​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും ഹാ​ലോ​വീ​ൻ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ന്നു​ണ്ട്. ചൈ​ന​യി​ൽ ഗോ​സ്റ്റ് ഫെ​സ്റ്റി​വ​ൽ എ​ന്ന പേ​രി​ൽ ഇ​തി​നു സ​മാ​ന​മാ​യ ആ​ഘോ​ഷ​മു​ണ്ട്.

ബ​ൾ​ഗേ​റി​യ​യും റൊ​മാ​നി​യ​യും ജ​നു​വ​രി മു​ത​ൽ ഷെം​ഗ​ൻ രാ​ജ്യ​ങ്ങ​ളാ​കും.
ബ്ര​സ​ല്‍​സ്: ബ​ള്‍​ഗേ​റി​യ​യ്ക്കും റൊ​മാ​നി​യ​യ്ക്കും ഷെം​ഗ​ൻ അം​ഗ​ത്വം ഉ​റ​പ്പാ​ക്കി യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ (ഇ​യു).
സ്വ​ര​ല​യ സ്കൂ​ള്‍ ഓ​ഫ് മ്യൂ​സി​ക് വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
അ​ന്‍റ​മേ​രെ: സ്വ​ര​ല​യ സ്കൂ​ള്‍ ഓ​ഫ് മ്യൂ​സി​ക്കി​ന്‍റെ മൂ​ന്നാം വാ​ര്‍​ഷി​ക ദി​നാ​ഘോ​ഷം സ്വ​ര​ക്ഷ​ര 24 എ​ന്ന പേ​രി​ല്‍ ​അ​ല്‍​മേ​റി​ലെ കു​ന്‍​സ്റ്റ
ഫ്രൻസ്വാ ബെയ്റു ഫ്രഞ്ച് പ്രധാനമന്ത്രി.
പാ​​​രീ​​​സ്: ഫ്രാ​ൻ​സി​ൽ മു​തി​ർ​ന്ന രാ​ഷ്‌​ട്രീ​യ നേ​താ​വ് ഫ്ര​ൻ​സ്വാ ബെ​യ്റു​വി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​
തൂ​മ​ഞ്ഞു പെ​യ്യു​ന്ന പാ​തി​രാ​വി​ൽ...; യു​കെ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ഗാ​നം ചെ​സ്റ്റ​ർ​ഫീ​ൽ​ഡി​ൽ റി​ലീ​സ് ചെ​യ്തു.
ല​ണ്ട​ൻ: യു​കെ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് തൂ​മ​ഞ്ഞു പെ​യ്യു​ന്ന പാ​തി​രാ​വി​ൽ...
മോ​​​​​സ്റ്റ് ഫേ​​​​​വേ​​​​​ർ​​​​​ഡ് നേ​​​​​ഷ​​​​​ൻ: ഇന്ത്യയെ ഒഴിവാക്കി സ്വിറ്റ്സർലൻഡ്.
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഇ​​​​​ര​​​​​ട്ട നി​​​​​കു​​​​​തി ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​ൻ വ്യ​​​​​വ​​​​​സ്ഥ ചെ​​​​​യ്യു​​​​​ന്ന അ​​​​​ധി​​​​​ക സൗ​​​​​ഹ