• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Share
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി വ​രു​ന്ന ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 17ാം സ​മ്മേ​ള​നം ആ​ഗോ​ള പ്ര​വാ​സി സം​ഗ​മ​മാ​യി മാ​റി.

26ന് ​വൈ​കു​ന്നേ​രം നാ​ലി​ന് (യു​കെ സ​മ​യം:15.00, ഇ​ന്ത്യ​ൻ സ​മ​യം:19.30) വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഒ​രു​ക്കി​യ ക​ലാ​സാം​സ്കാ​രി​ക വേ​ദി ഡ​ബ്ല്യു​എം​സി ഗു​ഡ്‌​വി​ൽ അം​ബാ​സി​ഡ​റും കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നും സ്റ്റേ​റ്റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​മാ​യ അ​ഡ്വ. ഗ്രേ​ഷ്യ​സ് കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ഗീ​ത അ​ധ്യാ​പ​ക​നും യൂ​റോ​പ്പി​ലെ മ​ല​യാ​ളി ഗാ​യ​ക​നു​മാ​യ ജോ​സ് ക​വ​ല​ചി​റ​യു​ടെ ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ക​ലാ​സാം​സ്കാ​രി​ക വേ​ദി ആ​രം​ഭി​ച്ച​ത്. സു​പ്രീം​കോ​ട​തി, ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​രാ​യ അ​ഡ്വ.​ഗ്രേ​ഷ്യ​സ് കു​ര്യാ​ക്കോ​സ്, അ​ഡ്വ.​ജോ​ർ​ജ് വി.​തോ​മ​സ്, ഡ​ബ്ല്യു​എം​സി ലീ​ഗ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ.​ജെ.​ആ​ന്‍റ​ണി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​പി​ള്ള, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റോ​ഫ​ർ വ​ർ​ഗീ​സ്, യൂ​റോ​പ്പ് റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ ജോ​ളി ത​ട​ത്തി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജി​യ​ൺ‌ പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ സ്വാ​ഗ​തം ചെ​യ്തു. പ്ര​വാ​സി​ക​ളു​ടെ സ്വ​ത്തു സം​ര​ക്ഷ​ണം, ഒ​സി​ഐ, പി​ഐ​ഒ കാ​ർ​ഡു​ക​ൾ, പൗ​ര​ത്വ​നി​യ​മം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു അ​ഡ്വ. ഗ്രേ​ഷ്യ​സ് കു​രി​യാ​ക്കോ​സ്, അ​ഡ്വ. ജോ​ർ​ജ് വി. ​തോ​മ​സ്, അ​ഡ്വ.​എ.​ജെ. ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തു​ട​ർ​ന്നു ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റോ​ഫ​ർ വ​ർ​ഗീ​സ്, ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഗ്രി​ഗ​റി മേ​ട​യി​ൽ, അ​മേ​രി​ക്ക​ൻ റീ​ജി​യ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് ജെ​യിം​സ്, യൂ​റോ​പ്പ് റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു കു​ന്ന​ക്കാ​ട്ട്, യു​കെ നോ​ർ​ത്ത് വെ​സ്റ്റ് പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ലി​തീ​ഷ് രാ​ജ് പി. ​തോ​മ​സ്, ഗ്ലോ​ബ​ൽ ഹെ​ൽ​ത്തു ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​ജി​മ്മി ലോ​ന​പ്പ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഒ​സി​ഐ, പി​ഐ​ഒ സ്വ​ത്തു സം​ര​ക്ഷ​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ൾ അ​റി​ഞ്ഞി​രി​ക്കേ​ണ്ട നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ന്നു. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ൾ​ക്കു നി​യ​മോ​പ​ദേ​ശം ത​രു​വാ​നും സം​ശ​യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​യ​ച്ചു ത​ന്നാ​ൽ വി​ശ​ദീ​ക​ര​ണം ത​രു​വാ​നും ത​യാ​റാ​ണെ​ന്ന് എ​ഡി​ജി​പി ഗ്രേ​ഷ്യ​സ് കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.

സി​സി​ലി കു​ര്യാ​ക്കോ​സ്, മേ​ഴ്സി ത​ട​ത്തി​ൽ, ബാ​ബു ചെ​മ്പ​ക​ത്തി​നാ​ൽ, ഷൈ​ബു ജോ​സ​ഫ്, ചി​നു പ​ട​യാ​ട്ടി​ൽ, സാം ​ഡേ​വി​ഡ് മാ​ത്യു, ഡേ​വീ​ഡ് അ​രീ​ക്ക​ൽ, ഡോ. ​ലി​ല്ലി, ദീ​പു ശ്രീ​ധ​ർ, ആ​ൻ​സി വ​ർ​ഗീ​സ്, ജോ​ൺ​സ​ൻ ത​ല​ശ​ല്ലൂ​ർ എ​ന്നി​വ​ർ സ​ജീ​വ​മാ​യി ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

കേ​ര​ള​ത്തി​ന്‍റെ ത​നി​മ തു​ളു​മ്പി​യ ഈ​ണ​ങ്ങ​ൾ കൊ​ണ്ടും ചു​വ​ടു​ക​ൾ കൊ​ണ്ടും അ​മേ​രി​ക്ക​ൻ റീ​ജി​യ​ണി​ലെ നോ​ർ​ത്തു ടെ​ക്സ​സ് പ്രൊ​വി​ൻ​സി​ൽ നി​ന്നു​ള്ള അ​തു​ല്യ സെ​ബി​ൻ, അ​ന​സൂ​യ സെ​ബി​ൻ, ആ​ൻ​ജ​ലീ​ന പോ​ൾ, ആ​തി​ന ഡൊ​മി​നി​ക്, കെ​ല്ലി ജോ​സ​ഫ്, കേ​ദ്ര ജോ​സ​ഫ്, ലെ​യ്ന ജോ​സ​ഫ് എ​ന്നീ ന​ർ​ത്ത​കി​മാ​ർ ചേ​ർ​ന്ന​വ​ത​രി​പ്പി​ച്ച സം​ഘ​നൃ​ത്തം ന​യ​നാ​ന്ദ​ക​ര​വും ആ​ക​ർ​ഷ​ണീ​യ​വു​മാ​യി​രു​ന്നു.



യൂ​റോ​പ്പി​ലെ ഗാ​യ​ക​രാ​യ സോ​ബി​ച്ച​ൻ ചേ​ന്ന​ങ്ക​ര, ജോ​സ് ക​വ​ല​ചി​റ, യൂ​റോ​പ്പ് റീ​ജി​യ​ൻ വി​മ​ൻ​സ്ഫോ​റം പ്ര​സി​ഡ​ന്‍റ് ബ്ലെ​സി ക​ല്ല​റ​ക്ക​ൽ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. പ്ര​ഫ.​ഡോ.​അ​ന്ന​ക്കു​ട്ടി ഫി​ൻ​ഡൈ വ​ലി​യ​മം​ഗ​ളം മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത ക​വ​യി​ത്രി​യും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​യു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച സു​ഗ​ത​കു​മാ​രി ടീ​ച്ച​റു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചു ന​ൽ​കി​യ ചെ​റി​യ വി​വ​ര​ണം ഹൃ​ദ്യ​വും ചി​ന്താ​ദീ​പ്ത​വു​മാ​യി​രു​ന്നു.

സു​ഗ​ത​കു​മാ​രി ടീ​ച്ച​റി​ന്‍റെ സ്നേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള ക​വി​ത പ്ര​ഫ.​ഡോ. അ​ന്ന​ക്കു​ട്ടി ആ​ല​പി​ച്ചു. സു​ഗ​ത​കു​മാ​രി​യു​ടെ ക​വി​ത​ക​ൾ വി​വി​ധ ഭാ​ഷ​ക​ളി​ൽ ത​ർ​ജി​മ ചെ​യ്തി​ട്ടു​ള്ള​തി​ൽ ജ​ർ​മ​ൻ ഭാ​ഷ​യി​ൽ ത​ർ​ജി​മ ചെ​യ്ത​തു പ്ര​ഫ. അ​ന്ന​ക്കു​ട്ടി ആ​യി​രു​ന്നു.

ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​നും ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്ത് നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന വ്യ​ക്തി​യു​മാ​യ ഗ്രി​ഗ​റി മേ​ട​യി​ലും മി​ക​ച്ച പ്രാ​സം​ഗി​ക​യും ന​ർ​ത്ത​കി​യും ഇം​ഗ്ല​ണ്ടി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​യു​മാ​യ അ​ന്ന ടോ​മും ചേ​ർ​ന്നാ​ണ് ഈ ​ക​ലാ​സാം​സ്കാ​രി​ക വി​രു​ന്നു കൂ​ടു​ത​ൽ ആ​സ്വാ​ദ്യ​ക​ര​മാ​ക്കി​യ​ത്. കം​പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​ർ നി​തീ​ഷ് ഡേ​വീ​സ് ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ട് ന​ൽ​കി.

ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഗ്രി​ഗ​റി മേ​ട​യി​ൽ കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ൾ​ക്കാ​യി എ​ല്ലാ മാ​സ​ത്തി​ന്‍റെ​യും അ​വ​സാ​ന​ത്തെ ശ​നി​യാ​ഴ്ച യൂ​റോ​പ്പ് റീ​ജി‌​യ​ൺ ഒ​രു​ക്കു​ന്ന ഈ ​ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ അ​ടു​ത്ത സ​മ്മേ​ള​നം ന​വം​ബ​ർ 30ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് (യു​കെ സ​മ​യം) വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ കേ​ര​ള​പി​റ​വി​യാ​യി ആ​ഘോ​ഷി​ക്കും.

ഈ ​ക​ലാ​സാം​സ്കാ​രി​ക വേ​ദി​യി​ൽ എ​ല്ലാ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും അ​വ​ർ താ​മ​സി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​കൊ​ണ്ടു ത​ന്നെ ഇ​തി​ൽ പ​ങ്കെ​ടു​ക്കു​വാ​നും അ​വ​രു​ടെ ക​ലാ​സൃ​ഷ്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​വാ​നും(​ക​വി​ത​ക​ൾ, ഗാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ആ​ല​പി​ക്കു​വാ​നും) ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ ന​ട​ത്തു​വാ​നും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.

ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി തു​ട​ങ്ങി​യി​രി​ക്കു​ന്ന ഈ ​ക​ലാ​സാം​സ്കാ​രി​ക വേ​ദി​യി​ൽ പ്ര​വാ​സി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു സം​വ​ദി​ക്കാ​നും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ക​രോ​ള്‍ സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ്ര
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ; സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ വാ​തി​ൽ തു​റ​ന്നു.
വ​ത്തി​ക്കാ​ൻ സി​റ്റി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന വി​ശു​ദ്ധ വാ​തി​ൽ ഫ്രാ​ൻ
വാ​ങ്ങി ഭ​ക്ഷി​ക്കേ​ണ്ട ഭ​ക്ഷ​ണ​വും പാ​നം ചെ​യ്യേ​ണ്ട പാ​നീ​യ​വു​മാ​ണ് ഉ​ണ്ണീ​ശോ: മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
പ്ര​സ്റ്റ​ണ്‍: ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
ജ​ർ​മ​നി​യി​ലെ കാ​ർ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ മാ​ഗ്ദെ​ബ​ർ​ഗി​ലെ ക്രി​സ്മ​സ് ച​ന്ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ക്കാ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്ക​പ്പെ​ടു​ന്ന