• Logo

Allied Publications

Middle East & Gulf
ലു​ലു ഐ​പി​ഒ​യ്ക്ക് തു​ട​ക്കം; ഓഹരി വിറ്റുതീർന്നത് ഒരു മണിക്കൂറിനുള്ളിൽ
Share
അ​ബു​ദാ​ബി: ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം ലു​ലു ഗ്രൂ​പ്പി​ന്‍റെ പ്രാ​രം​ഭ ഓ​ഹ​രി വി​ല്പ​ന​യ്ക്ക് (ഐ​പി​ഒ) തിങ്കളാഴ്ച അ​ബു​ദാ​ബി സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ൽ തു​ട​ക്ക​മാ​യി. ന​വം​ബ​ർ അഞ്ച് വ​രെ മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ഐ​പി​ഒ ന​ട​ത്തു​ന്ന​ത്.

ഐ​പി​ഐ​യി​ലൂ​ടെ ക​ന്പ​നി​യു​ടെ 25 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണ് ലു​ലു ഗ്രൂ​പ്പ് വി​റ്റ​ഴി​ക്കു​ന്ന​ത്. 136 കോ​ടി ഡോ​ള​ർ മു​ത​ൽ 143 കോ​ടി ഡോ​ള​ർ വ​രെ​ (11,42412,012 കോ​ടി രൂ​പ) യാ​ണ് ഐ​പി​ഒ​യി​ലൂ​ടെ സ​മാ​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

നേ​ര​ത്തേ 170180 കോ​ടി ഡോ​ള​ർ വ​രെ (15,000 കോ​ടി രൂ​പ​വ​രെ) സ​മാ​ഹ​ര​ണം ഉ​ന്ന​മി​ട്ടേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ലു​ലു റീ​ട്ടെ​യിൽ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച വി​ല ഇ​തി​നേ​ക്കാ​ൾ കു​റ​ഞ്ഞെ​ങ്കി​ലും യു​എ​ഇ​യി​ലെ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ഐ​പി​ഒ എ​ന്ന റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി.

ഓ​ഗ​സ്റ്റി​ൽ എ​ൻ​എം​ഡി​സി ന​ട​ത്തി​യ 87.7 കോ​ടി ഡോ​ള​റി​ന്‍റേ​താ​ണ് നി​ല​വി​ൽ ഈ ​വ​ർ​ഷ​ത്തെ റി​ക്കാ​ർ​ഡ്. ഐ​പിഒ​യി​ലൂ​ടെ യു​എ​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യില​ർ ഐ​പി​ഒ, രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ ക​ന്പ​നി ഐ​പി​ഒ എ​ന്നീ റി​ക്കാ​ർ​ഡു​ക​ളും ലു​ലു സ്വ​ന്തം പേ​രി​ൽ കു​റി​ച്ചു.

ലു​ലു റീ​ട്ടെയ്ൽ ഐ​പി​ഒ​യ്ക്ക് വി​ല്പ​ന​യ്ക്കു​വ​ച്ച ഓ​ഹ​രി​ക​ളേ​ക്കാ​ൾ പ​തി​ന്മ​ട​ങ്ങ് അ​പേ​ക്ഷ​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് നേ​ര​ത്തേത​ന്നെ വി​ല​യി​രു​ത്ത​പ്പെ​ട്ടി​രു​ന്നു. ഐ​പി​ഒ ആ​രം​ഭി​ച്ച് സെ​ക്ക​ൻ​ഡു​ക​ൾ​ക്ക​കംത​ന്നെ ഓ​ഹ​രി​ക​ൾ പൂ​ർ​ണ​മാ​യും ഓ​വ​ർ​സ​ബ്സ്ക്രൈ​ബ്ഡ് ആ​കാ​നു​ള്ള സാ​ധ്യ​ത​യും നി​രീ​ക്ഷ​ക​ർ പ്ര​വ​ചി​ച്ചി​രു​ന്നു.

ഐ​പി​ഒ​യു​ടെ ആ​ദ്യ​ഘ​ട്ടം മാ​ത്ര​മാ​ണ് തിങ്കളാഴ്ച അ​വ​സാ​നി​ച്ചി​രി​ക്കു​ന്ന​ത്. നി​കു​തി​ക്ക് ശേ​ഷ​മു​ള്ള ലാ​ഭ​ത്തി​ന്‍റെ 75 ശതമാനം തു​ക ലാ​ഭ​വി​ഹി​ത​മാ​യി ന​ൽ​കു​ന്ന​ത് ലു​ലു ഗ്രൂ​പ്പ് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഇ​തും ഐ​പി​ഒ​യി​ലേ​ക്ക് നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ച്ചേ​ക്കും.

48,231 കോ​ടി രൂ​പ​വ​രെ​യാ​ണ് (546574 കോ​ടി ഡോ​ള​ർ) ലു​ലു റീ​ട്ടെ‌​യ്‌​ലി​ന് വി​പ​ണി​മൂ​ല്യം വി​ല​യി​രു​ത്തു​ന്ന​ത്.

കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ "കോ​ട്ട​യം ഫെ​സ്റ്റ്' ആ​ഘോ​ഷി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്‌​പാ​ക്) കോ​ട്ട​യം ഫെ​സ്റ്റ് അ​ബ്ബാ​സി​യ അ​സ്‌​പെ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്‍റ
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ​റി​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് കേ​ശ​ദാ​നം ന​ട​ത്തി.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ​പി​എ മു​ഹ​റ​ഖ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ
ലോ​ക മ​ണ്ണ് ദി​ന​ത്തി​ൽ സു​സ്ഥി​ര മ​ണ്ണ് പ​രി​പാ​ല​ന​വു​മാ​യി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ഭൂ​മി​യു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ പ്രാ​ധാ​ന്യ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നും മ​ണ്ണി​ലെ വി​ഭ​വ​ങ്ങ​ളു​ടെ സു​സ്ഥി​ര പ​രി​പാ​ല​ന​ത്തി
അ​ജ്പ​ക് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്: ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ (അ​ജ്പ​ക്) നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം 13ന് ​ഐ​സ്മാ​ഷ് ബാ​ഡ്മി​ന്‍റ​ൺ ക
വ​ല​തു​പ​ക്ഷ​വ്യ​തി​യാ​ന​ങ്ങ​ളെ ഇ​ട​തു​പ​ക്ഷം അ​തി​ജീ​വി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: ബി​നോ​യ് വി​ശ്വം.
ദ​മാം: ഇ​ട​തു​പ​ക്ഷ മൂ​ല്യ​ങ്ങ​ളു​ടെ ത​ക​ർ​ച്ച ഇ​ല്ലാ​താ​ക്കാ​ൻ ജാ​ഗ്ര​ത പാ​ലിക്കേണ്ട​ത് എ​ല്ലാ ഇ​ട​തു​പ​ക്ഷ​ക്കാ​രു​ടെ​യും ക​ട​മ​യാ​ണ് എ​ന്ന് സി​പി​ഐ