• Logo

Allied Publications

Americas
ഏ​തെ​ടു​ത്താ​ലും ഒ​പ്പ​ത്തി​നൊ​പ്പം; മ​ത്സ​രം ക​ടു​ക​ട്ടി
Share
വാ​ഷിം​ഗ്ട​ൺ: ഏ​തെ​ടു​ത്താ​ലും ഒ​പ്പ​ത്തി​നൊ​പ്പം. ദേ​ശീ​യ​ത​ല​ത്തി​ലും ചാ​ഞ്ചാ​ടു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലും പോ​രാ​ട്ടം തു​ല്യം. സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ലും നെ​ടു​കെ പി​ള​ര്‍​പ്പ്. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ക​മ​ല ഹാ​രി​സി​ന് ദേ​ശീ​യ​ത​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന മെ​ച്ച​പ്പെ​ട്ട ലീ​ഡി​ല്‍ ഇ​ടി​വ്. എ​ന്നാ​ല്‍, ചാ​ഞ്ചാ​ടു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വീ​ണ്ടും നേ​രി​യ മു​ന്‍​തൂ​ക്കം.

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രാ​ഴ്ച​മാ​ത്രം അ​വ​ശേ​ഷി​ക്കേ​യു​ള്ള ചി​ത്ര​മാ​ണി​ത്. ഇ​നി​യു​ള്ള ഒ​രാ​ഴ്ച ഇ​രു സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും അ​തീ​വ നി​ര്‍​ണാ​യ​കം. അ​തേ​സ​മ​യം മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും മു​ൻ​കൂ​ർ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു.

അ​മേ​രി​ക്ക​യെ ബാ​ധി​ക്കു​ന്ന എ​ട്ടു സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി ക​മ​ല ഹാ​രി​സും റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി ഡോ​ണ​ള്‍​ഡ് ട്രം​പും നാ​ലു​വീ​തം വി​ഷ​യ​ങ്ങ​ളി​ല്‍ മു​ന്നി​ലാ​ണ്. സ​മ്പ​ദ്ഘ​ട​ന, കു​ടി​യേ​റ്റം, കു​റ്റ​കൃ​ത്യ​നി​യ​ന്ത്ര​ണം, വി​ദേ​ശ​ന​യം എ​ന്നി​വ​യി​ല്‍ ട്രം​പ് മു​ന്‍​തൂ​ക്കം നേ​ടി.

അ​തേ​സ​മ​യം, ആ​രോ​ഗ്യ​രം​ഗം, ഗ​ര്‍​ഭ​ച്ഛി​ദ്രം ഉ​ള്‍​പ്പെ​ടു​ന്ന സാ​മൂ​ഹ്യ​വി​ഷ​യ​ങ്ങ​ള്‍, പ​രി​സ്ഥി​തി, വി​ദ്യാ​ഭ്യാ​സ​രം​ഗം എ​ന്നി​വ​യി​ല്‍ ഹാ​രി​സി​നാ​ണ് കൂ​ടു​ത​ല്‍ സ്വീ​കാ​ര്യ​ത. സാ​മ്പ​ത്തി​ക​രം​ഗ​മാ​ണ് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യം.

നാ​ണ്യ​പ്പെ​രു​പ്പം, ഭ​വ​ന​വാ​യ്പ, തൊ​ഴി​ലി​ല്ലാ​യ്മ തു​ട​ങ്ങി​യ​വ എ​ല്ലാ​വ​രെ​യും ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളാ​ണ്. നി​ങ്ങ​ളു​ടെ ജീ​വി​തം നാ​ലു വ​ര്‍​ഷം മു​മ്പ​ത്തേ​ക്കാ​ള്‍ മെ​ച്ച​പ്പെ​ട്ടോ​യെ​ന്ന ട്രം​പി​ന്‍റെ ചോ​ദ്യ​ത്തി​ന് ഇ​ല്ലെ​ന്നാ​ണ് മ​റു​പ​ടി.

ഇ​തി​ന്‍റെ​യെ​ല്ലാം അ​ടി​സ്ഥാ​ന കാ​ര​ണ​മാ​യി ട്രം​പ് ക​ണ്ടെ​ത്തി​യ​ത് അ​നി​യ​ന്ത്രി​ത​മാ​യ കു​ടി​യേ​റ്റ​മാ​ണ്. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ പു​റ​ത്താ​ക്ക​ണ​മെ​ന്ന ട്രം​പി​ന്‍റെ ആ​വ​ശ്യ​ത്തി​നും ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

തോ​ക്കു​പ​യോ​ഗം ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​നും ട്രം​പാ​ണ് മെ​ച്ച​മെ​ന്ന് ജ​നം ക​രു​തു​ന്നു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളെ വ​ര​ച്ച​വ​ര​യി​ല്‍ നി​ര്‍​ത്താ​ന്‍ ട്രം​പി​നാ​ണ് ക​രു​ത്തെ​ന്നും അ​മേ​രി​ക്ക​ക്കാ​ര്‍ പൊ​തു​വേ വി​ശ്വ​സി​ക്കു​ന്നു.

അ​തേ​സ​മ​യം, ആ​രോ​ഗ്യ​രം​ഗ​ത്ത സൗ​ജ​ന്യ​ങ്ങ​ള്‍ നി​ല​നി​ര്‍​ത്താ​നും ഗ​ര്‍​ഭ​ച്ഛി​ദ്രം ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​മൂ​ഹ്യ​വി​ഷ​യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​നും ക​മ​ല​യാ​ണ് മെ​ച്ചം. ആ​ഗോ​ള താ​പ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ളി​ലും ക​മ​ല​യ്ക്കാ​ണ് മു​ന്‍​തൂ​ക്കം.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല മെ​ച്ച​പ്പാ​ടാ​നും അ​വ​ര്‍ ക​മ​ല​യെ പി​ന്തു​ണ​യ്ക്കു​ന്നു. ഇ​തെ​ല്ലാം പ​രി​ഗ​ണി​ച്ചു​വേ​ണം അ​മേ​രി​ക്ക​ന്‍ ജ​ന​ത​യ്ക്ക് നി​ര്‍​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍. മ​ത്സ​രം ക​ടു​ക​ട്ടി​യെ​ന്ന് എ​ല്ലാ​വ​രും സ​മ്മ​തി​ക്കു​ന്നു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ