• Logo

Allied Publications

Middle East & Gulf
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്
Share
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഹീ​മി​ന്‍റെ മോ​ച​നം നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ക​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക് പോ​കു​ന്നു.

പ​രാ​തി​ക്കാ​ര​നാ​യ സൗ​ദി പൗ​ര​ന്‍റെ കു​ടും​ബം മാ​പ്പു​ന​ല്‍​കു​ക​യും കോ​ട​തി വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നി​ട്ടും മോ​ച​നം അ​നി​ശ്ചി​ത​മാ​യി നീ​ളു​മ്പോ​ഴാ​ണ് അ​മ്മ ഫാ​ത്തി​മ റി​യാ​ദി​ലേ​ക്ക് പോ​കു​ന്ന​ത്.

മോ​ച​നം വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ റ​ഹീ​മി​നെ കാ​ണ​ണ​മെ​ന്നു​ള്ള അ​മ്മ​യു​ടെ ആ​ഗ്ര​ഹം നി​റ​വേ​റ്റാ​നാ​യി റ​ഹീ​മി​ന്‍റെ സ​ഹോ​ദ​ര​നും അ​മ്മാ​വ​നും ഫാ​ത്തി​മ​യ്ക്കൊ​പ്പം പോ​കു​ന്നു​ണ്ട്.

റി​യാ​ദി​ലേ​ക്കു​ള്ള വി​സ​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യാ​ല്‍ ഉ​ട​ന്‍ പു​റ​പ്പെ​ടു​മെ​ന്ന് സ​ഹോ​ദ​ര​ന്‍ ന​സീ​ര്‍ പ​റ​ഞ്ഞു. വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​ഞ്ഞ പ​തി​നെ​ട്ട് വ​ര്‍​ഷ​മാ​യി റ​ഹീം ജ​യി​ലി​ലാ​ണു​ള്ള​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന കോ​ട​തി സി​റ്റിം​ഗി​ല്‍ റ​ഹീ​മി​ന്‍റെ മോ​ച​ന ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, കേ​സി​ന്‍റെ വി​ശ​ദ വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച കോ​ട​തി വ​ധ ശി​ക്ഷ റ​ദ്ദാ​ക്കി​യ ബ​ഞ്ച് ത​ന്നെ വി​ധി പ​റ​യ​ട്ടെ എ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്.

റ​ഹീ​മി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ഒ​സാ​മ അ​ല്‍ അം​ബ​ർ, എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ന്‍ യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി, കു​ടും​ബ പ്ര​തി​നി​ധി സി​ദ്ധി​ഖ് തു​വ്വൂ​ര്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ര്‍ കോ​ട​തി​യി​ല്‍ എ​ത്തി​യി​രു​ന്നു.

വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യ ബ​ഞ്ചി​ന്‍റെ അ​ടു​ത്ത സി​റ്റിം​ഗ് എ​ന്നാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ബ്ദു​ള്‍ റ​ഹീ​മി​നെ കാ​ണാ​നാ​യി കു​ടും​ബം സൗ​ദി​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​ത്.

നാ​ട്ടി​ല്‍ ഡ്രൈ​വ​റാ​യി​രു​ന്ന റ​ഹീം 2006ലാ​ണ് സൗ​ദി​യി​ല്‍ ജോ​ലി​ക്ക് എ​ത്തി​യ​ത്. സ്‌​പോ​ണ്‍​സ​റാ​യ സൗ​ദി പൗ​ര​ന്‍റെ മ​ക​ന്‍ മ​രി​ച്ച കേ​സി​ലാ​ണ് റ​ഹീം ജ​യി​ലി​ലാ​യ​ത്.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.