• Logo

Allied Publications

Americas
ടാ​മ്പയി​ൽ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നത്തിന് ആ​വേ​ശ​ഭ​രി​ത​മാ​യ തു​ട​ക്കം
Share
ഫ്ലോ​റി​ഡ: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ പു​തി​യ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ന് അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ റീ​ജിയണി​ലെ വി​വി​ധ ഇ​ട​വ​ക​ളി​ൽ ആ​വേ​ശ​ഭ​രി​ത​മാ​യ തു​ട​ക്കം. ടാ​മ്പയി​ലെ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ 2024 2025 വ​ർ​ഷ​ത്തെ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​ജോ​ബി പൂ​ച്ചു​ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മി​ഷ​ൻ ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റും അ​ന്ത​ർ​ദേ​ശീ​യ ഓ​ർ​ഗ​നൈ​സ​റു​മാ​യ സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റീ​​ജിയ​ണ​ൽ വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ സാ​ന്ദ്രാ എ​സ്‌വിഎം, യൂ​ണി​റ്റ് ഓ​ർ​ഗ​നൈ​സ​ർ അ​ലി​യ ക​ണ്ടാ​ര​പ്പ​ള്ളി​ൽ, എ​ബി​ൻ ത​ട​ത്തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ർ​ജ് പൂ​ഴി​ക്കാ​ല​യി​ൽ (പ്ര​സി​ഡ​ന്‍റ്), ഗ​ബ്രി​യേ​ൽ നെ​ടും​തു​രു​ത്തി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഇ​ലാ​നി ക​ണ്ടാ​ര​പ്പ​ള്ളി​ൽ (സെ​ക്ര​ട്ട​റി), ഡാ​നി വാ​ലേ​ച്ചി​റ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ശ്രേ​യ ക​ള​പ്പു​ര​യി​ൽ, മ​രീ​സ്‌​സാ മു​ടീ​കു​ന്നേ​ൽ, ശ്രേ​യാ അ​റ​ക്ക​പ്പ​റ​മ്പി​ൽ (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ശു​ശ്രു​ഷ ഏ​റ്റെ​ടു​ത്തു.

തു​ട​ർ​ന്ന് ചെ​മ​ഞ്ഞ​കൊ​ടി​യും പി​ടി​ച്ചു കു​ട്ടി​ക​ൾ ന​ട​ത്തി​യ മി​ഷ​ൻ റാ​ലി​യും മു​ദ്രാ​വാ​ക്യം വി​ളി​യും പ​താ​ക ഉ​യ​ർ​ത്ത​ലും മി​ഷ​ൻ ലീ​ഗി​ന്‍റെ ആ​വേ​ശം ഏ​വ​രി​ലും വാ​നോ​ളം ഉ​യ​ർ​ത്തി. പ​രി​പാ​ടി​ക​ൾ മു​തി​ർ​ന്ന​വ​ർ​ക്ക് കു​ട്ടി​കാ​ല​ത്തെ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഓ​ർ​മ പു​തു​ക്ക​ൽ അ​നു​ഭ​വ​മാ​ക്കി മാ​റ്റി.

അ​ല​ന്‍ ജോ​സ​ഫ് അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: തൃ​ശൂ​ര്‍ പു​ത്ത​ന്‍​പീ​ടി​ക മാ​ളി​യേ​ക്ക​ല്‍ ജോ​മോ​ന്‍റെ മ​ക​ന്‍ അ​ല​ന്‍ ജോ​സ​ഫ്(12) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
ട്രം​പ് ഫാ​സി​സ്റ്റാ​ണെ​ന്ന് ക​മ​ല ഹാ​രി​സ്.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു 10 ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യും മു​ൻ പ്ര​സി​ഡ​ന്‍റു​മ
ഗ്രേ​സ് എ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: നി​ര​ണം കു​റി​ച്ചി​യേ​ത്ത് എ​ര​മ​ല്ലാ​ടി​ൽ പ​രേ​ത​നാ​യ ഇ.​എ.
ജോസ് കാടാപ്പുറത്തിന്‍റെ മാതാവ് മറിയം അന്തരിച്ചു.
പി​റ​വം: കൈ​ര​ളി ടി​വി യു​എ​സ്എ ഡ​യ​റ​ക്‌​ട​ർ ജോ​സ് കാ​ടാ​പ്പു​റ​ത്തി​ന്‍റെ മാ​താ​വും പ​രേ​ത​നാ​യ സ്റ്റീ​ഫ​ൻ കാ​ടാ​പ്പു​റ​ത്തി​ന്‍റെ ഭാ​ര്യ​യു​മാ​യ മ​
ടാ​മ്പയി​ൽ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നത്തിന് ആ​വേ​ശ​ഭ​രി​ത​മാ​യ തു​ട​ക്കം.
ഫ്ലോ​റി​ഡ: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ പു​തി​യ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ന് അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ റീ​ജിയണി​ലെ വി​വി​ധ ഇ​ട​വ​ക​ളി​ൽ ആ​വേ​ശ​ഭ​