• Logo

Allied Publications

Americas
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ൽ വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ ഷിക്കാ​ഗോ രൂ​പ​ത​യു​ടെ കീ​ഴി​ൽ, സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ലെ ബ്ലെ​സ്ഡ് കു​ഞ്ഞ​ച്ച​ൻ സീ​റോമ​ല​ബാ​ർ കാ​ത്ത​ലി​ക്ക് മി​ഷ​നി​ൽ ഇ​ട​വ​ക മ​ധ്യസ്ഥന്‍റെ​ തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടു​ന്നു.

അ​ധഃ​സ്ഥി​ത​രു​ടെ​യും അ​ശ​ര​ണ​രു​ടെ​യും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി ത​ന്‍റെ ശ്രേ​ഷ്ഠ വൈ​ദീ​ക ജീ​വി​തം ഉ​ഴി​ഞ്ഞു​വയ്​ക്കു​ക​യും ദ​ളി​ത​ർ​ക്കി​ട​യി​ലെ പ്ര​മു​ഖ മി​ഷ​ന​റി​മാ​രി​ൽ ഒ​രാ​ളാ​യി ഗ​ണി​ക്ക​പ്പെ​ടു​ക​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​നേ​ക​ർ​ക്ക് ആ​ശ്ര​യ​വു​മാ​യി​രു​ന്ന വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ൾ സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ൽ ഇ​ത് പ​തി​നേ​ഴാ​മ​ത് വാ​ർ​ഷി​ക​മാ​യാ​ണ് കൊ​ണ്ടാ​ടു​ന്ന​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലിന് ആ​ഘോ​ഷ​പൂ​ർ​വമാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ആ​രം​ഭി​ക്കും. തി​രു​ന്നാ​ളി​നു മി​ഷ​ൻ ഡ​യ​റ​ക്ട​റും വി​കാ​രി​യു​മാ​യ ഫാ.​സോ​ജു വ​ർ​ഗീ​സ് സിഎംഐ നേ​തൃ​ത്വം വ​ഹി​ക്കും. തി​രു​നാ​ൾ കു​ർ​ബാ​ന​യി​ൽ ഫാ. ​ജേ​ക്ക​ബ് കി​ഴ​ക്കേ​പ​ള്ളി​വാ​തു​ക്ക​ൽ മു​ഖ്യ കാ​ർമിക​ത്വം വ​ഹി​ക്കു​ക​യും ഫാ. ​സി​ന്‍റോ ക​രോ​ട്ടു​മ​ല​യി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കു​ന്ന​തും ആ​യി​രി​ക്കും.

വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ചന്‍റെ രൂ​പ​വു​മേ​ന്തി ന​ട​ത്ത​പ്പെ​ടു​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​നു ശേ​ഷം ല​ദീ​ഞ്ഞ്, തു​ട​ർ​ന്ന് സ​മാ​പ​ന ആ​ശീ​ർ​വാ​ദ​ത്തോ​ടെ തി​രു​ന്നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ സ​മാ​പി​ക്കു​ന്ന​താ​ണ്. വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​യി​രി​ക്കും.

സെ​ന്‍റ് ജോ​സ​ഫ് റോ​മ​ൻ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ പാ​രീ​ഷ് ഹാ​ളി​ൽ വച്ച് തിരു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷം ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്നേ​ഹ വി​രു​ന്നും ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്.

ഈ ​വ​ർ​ഷ​ത്തെ തി​രു​ന്നാ​ൾ ത​ങ്ക​ച്ച​ൻ മാ​ത്യു കാ​ര​ക്കാ​ട്ട്, ഷാ​ജി മാ​ത്യു കാ​ര​ക്കാ​ട്ട് എ​ന്നി​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​ത്.

ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ വാ​ഴ്ത്ത​പ്പെ​ട്ട​വ​രു​ടെ ഗ​ണ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ൻ തേ​വ​രു​പ​റ​മ്പി​ലി​ന്‍റെ തി​രു​നാ​ൾ തി​രു​ക്ക​ർമ​ങ്ങ​ളി​ൽ പ​ങ്കു ചേ​രു​വാ​നും കു​ഞ്ഞ​ച്ചന്‍റെ മധ്യ​സ്ഥ​ത്തി​ലൂ​ടെ അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​വാ​നും ഏ​വ​രെ​യും ഇ​ട​വ​ക വി​കാ​രി​യും തി​രുനാ​ൾ ക​മ്മി​റ്റി​യും സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യുന്നതായും അറിയിച്ചു.

Date& Time: October 27, Sunday from 4:00 PM, Venue: ST. JOSEPH CATHOLIC CHURCH, 466 TOMPKINS AVENUE, STATEN ISLAND, NY 10305.

അ​ല​ന്‍ ജോ​സ​ഫ് അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: തൃ​ശൂ​ര്‍ പു​ത്ത​ന്‍​പീ​ടി​ക മാ​ളി​യേ​ക്ക​ല്‍ ജോ​മോ​ന്‍റെ മ​ക​ന്‍ അ​ല​ന്‍ ജോ​സ​ഫ്(12) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
ട്രം​പ് ഫാ​സി​സ്റ്റാ​ണെ​ന്ന് ക​മ​ല ഹാ​രി​സ്.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു 10 ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യും മു​ൻ പ്ര​സി​ഡ​ന്‍റു​മ
ഗ്രേ​സ് എ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: നി​ര​ണം കു​റി​ച്ചി​യേ​ത്ത് എ​ര​മ​ല്ലാ​ടി​ൽ പ​രേ​ത​നാ​യ ഇ.​എ.
ജോസ് കാടാപ്പുറത്തിന്‍റെ മാതാവ് മറിയം അന്തരിച്ചു.
പി​റ​വം: കൈ​ര​ളി ടി​വി യു​എ​സ്എ ഡ​യ​റ​ക്‌​ട​ർ ജോ​സ് കാ​ടാ​പ്പു​റ​ത്തി​ന്‍റെ മാ​താ​വും പ​രേ​ത​നാ​യ സ്റ്റീ​ഫ​ൻ കാ​ടാ​പ്പു​റ​ത്തി​ന്‍റെ ഭാ​ര്യ​യു​മാ​യ മ​
ടാ​മ്പയി​ൽ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നത്തിന് ആ​വേ​ശ​ഭ​രി​ത​മാ​യ തു​ട​ക്കം.
ഫ്ലോ​റി​ഡ: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ പു​തി​യ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ന് അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ റീ​ജിയണി​ലെ വി​വി​ധ ഇ​ട​വ​ക​ളി​ൽ ആ​വേ​ശ​ഭ​