• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷൻ​ ഓ​ണാ​ഘോ​ഷം ശ്ര​ദ്ധേ​യ​മാ​യി
Share
മനാമ: ബ​ഹറ​നി​ലെ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം സ്റ്റാ​ർ വി​ഷ​ൻ ഇ​വ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച "പൊ​ന്നോ​ണം 2024' ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. അ​ധാ​രി പാ​ർ​ക്കി​ൽ വ​ച്ചു ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ചാ​ത്ത​ന്നൂ​ർ എംഎ​ൽഎ ​ജ​യ​ലാ​ൽ ഉദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ന്‍റെ പ​ത്തു ഏ​രി​യ ക​മ്മി​റ്റി​ക​ളും വ​നി​താ വി​ഭാ​ഗം പ്ര​വാ​സിശ്രീ​യും പ​ങ്കെ​ടു​ത്ത ന​യ​ന മ​നോ​ഹ​ര​മാ​യ ഘോ​ഷ​യാ​ത്ര ഓ​ണാ​ഘോ​ഷ​ത്തി​ന് മാ​റ്റ് കൂ​ട്ടി. 1000ൽ ​പ​രം പേ​ർ​ക്കു​ള്ള വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ ഓ​ണാ​ഘോ​ഷ​ത്തി​ന് മി​ക​വേ​കി.

കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാപ​രി​പാ​ടി​ക​ൾ, കേ​ര​ള ശ്രീ​മാ​ൻ മ​ല​യാ​ളി മ​ങ്ക മ​ത്സ​രം, തി​രു​വാ​തി​ര, സ​ഹൃ​ദ​യ അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ പാ​ട്ടു​ക​ൾ എ​ന്നി​വ കൂ​ടു​ത​ൽ ആ​വേ​ശ​മാ​ക്കി.

കെപിഎ ​പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. യുഎഇയി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ അ​ഷ്റ​ഫ് താ​മ​ര​ശേരി മു​ഖ്യാ​​തി​ഥിയാ​യി പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ, കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ക്ഷ​ധി​കാ​രി പ്രി​ൻ​സ് ന​ട​രാ​ജ​ൻ, ബ​ഹറി​ൻ കേ​ര​ളീ​യ സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ഐ​സി​ആ​ർ​എ​ഫ് ചെ​യ​ർ​മാ​ൻ വി.കെ .തോ​മ​സ്, ഡോ. പി.വി. ​ചെ​റി​യാ​ൻ, സ്റ്റാ​ർ വി​ഷ​ൻ ചെ​യ​ർ​മാ​ൻ സേ​തു​രാ​ജ് ക​ട​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ച​ട​ങ്ങി​ന് ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി.എം. പ്ര​മോ​ദ് ന​ന്ദി അ​റി​യി​ച്ചു. ട്ര​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ, വൈ. ​പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി​ൽ കു​മാ​ർ, ര​ജീ​ഷ് പ​ട്ടാ​ഴി, അ​സി. ട്ര​ഷ​റ​ർ കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ബ​ഹറനി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷൻ​ ഓ​ണാ​ഘോ​ഷം ശ്ര​ദ്ധേ​യ​മാ​യി.
മനാമ: ബ​ഹറ​നി​ലെ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം സ്റ്റാ​ർ വി​ഷ​ൻ ഇ​വ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച "പൊ​ന്നോ​ണം 2024' ജ​ന
എ​മി​ക്കോ സൂ​പ്പ​ർ ലീ​ഗ് : കോ​ർ​ണ​ർ വേ​ൾ​ഡ് എ​ഫ്സി ​ജേ​താ​ക്ക​ളാ​യി.
അ​ബു​ദാ​ബി : അ​ബു​ദാ​ബി കെഎംസി​സി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി കെഇഎ​ഫ്എ ​യു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച എ​മി​ക്കോ സൂ​പ്പ​ർ ലീ​ഗ് സെ​വ​ൻ
അ​ബ്ബാ​സ് മൗ​ല​വി​ക്ക് അ​ബു​ദാ​ബി പാ​ല​ക്കാ​ട് ജി​ല്ലാ കെ​എം​സി​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ബു​ദാ​ബി: 32 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ന്ന അ​ബ്ബാ​സ് മൗ​ല​വി​ക്ക് അ​ബു​ദാ​ബി പാ​ല​ക്കാ​ട
ടി​എം​ഡ​ബ്ല്യു​എ ക്രി​ക്ക​റ്റ് ടൂർണമെന്‍റ്: ടീം ​സൗ​ദാ​ൽ ജേ​താ​ക്ക​ൾ.
റി​യാ​ദ്: ത​ല​ശേ​രി മ​ണ്ഡ​ലം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ(​ടി​എം​ഡ​ബ്ല്യു​എ) ത​ല​ശേ​രി ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ത​ല​ശേ​രി പ്രീ​മി​യ​ർ