• Logo

Allied Publications

Americas
മക്‌ഡൊണാൾഡ് ബർഗർ കഴിച്ച് അ​മേ​രി​ക്ക​യി​ല്‍ ഒരാൾ മരിച്ചു
Share
ന്യൂ​യോ​ർ​ക്ക്: പ്ര​മു​ഖ ഭ​ക്ഷ​ണ ബ്രാ​ന്‍ഡാ​യ മ​ക്‌​ഡൊ​ണാ​ള്‍ഡ്സ് ഔ​ട്‌ലറ്റു​ക​ളി​ൽ​നി​ന്ന് ക്വാ​ര്‍ട്ട​ര്‍ പൗ​ണ്ട​ര്‍ ബ​ര്‍ഗ​ര്‍ ക​ഴി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് അ​മേ​രി​ക്ക​യി​ല്‍ ഒ​രാ​ള്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍ട്ട്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബ​ര്‍ഗ​ര്‍ ക​ഴി​ച്ച 49 പേ​ര്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ത്തു​ട​ര്‍ന്ന് രോ​ഗി​ക​ളാ​യെ​ന്നും പ​ത്തു​പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യും ഫെ​ഡ​റ​ല്‍ ഹെ​ല്‍ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

മ​നു​ഷ്യ​വി​സ​ർ​ജ്യ​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന ഇ​കോ​ളി ബാ​ക്‌​ടീ​രി​യ​യാ​ണു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. കൊ​ള​റാ​ഡോ, അ​യോ​വ, ക​ന്‍സാ​സ്, മി​സോ​റി, മൊ​ണ്ടാ​ന, നെ​ബ്രാ​സ്‌​ക, ഒ​റി​ഗോ​ണ്‍, യൂ​ട്ടാ, വി​സ്‌​കോ​ണ്‍സി​ന്‍, വ്യോ​മിം​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സെ​പ്റ്റം​ബ​ര്‍ 27നും ​ഒ​ക്‌​ടോ​ബ​ര്‍ 11നു​മി​ട​യി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. കൊ​ള​റാ​ഡോ​യി​ലാ​ണു പ്രാ​യ​മാ​യ ഒ​രാ​ളു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

ഒ​രു കു​ട്ടി​യെ വൃ​ക്ക സം​ബ​ന്ധ​മാ​യ ഗു​രു​ത​ര പ്ര​ശ്‌​ന​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യും യു​എ​സ് സെ​ന്‍റർ ഫോ​ര്‍ ഡി​സീ​സ് ക​ണ്‍ട്രോ​ള്‍ ആ​ന്‍ഡ് പ്രി​വ​ന്‍ഷ​ന്‍ (സി​ഡി​സി) റി​പ്പോ​ര്‍ട്ട് ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ യു​എ​സ് അ​ഗ്രി​ക​ള്‍ച്ച​ര്‍ ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റ്, ഫു​ഡ് ആ​ന്‍ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍, ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്കു പി​ന്നി​ല്‍ എ​ന്താ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഒ​രു വി​ത​ര​ണ​ക്കാ​ര​നി​ല്‍നി​ന്നു ല​ഭി​ക്കു​ന്ന ഉ​ള്ളി​യു​മാ​യി ചി​ല രോ​ഗ​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ലു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു​വെ​ന്ന് മ​ക്‌​ഡൊ​ണാ​ള്‍ഡ് അ​ധി​കൃ​ത​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

അ​ല​ന്‍ ജോ​സ​ഫ് അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: തൃ​ശൂ​ര്‍ പു​ത്ത​ന്‍​പീ​ടി​ക മാ​ളി​യേ​ക്ക​ല്‍ ജോ​മോ​ന്‍റെ മ​ക​ന്‍ അ​ല​ന്‍ ജോ​സ​ഫ്(12) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
ട്രം​പ് ഫാ​സി​സ്റ്റാ​ണെ​ന്ന് ക​മ​ല ഹാ​രി​സ്.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു 10 ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യും മു​ൻ പ്ര​സി​ഡ​ന്‍റു​മ
ഗ്രേ​സ് എ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: നി​ര​ണം കു​റി​ച്ചി​യേ​ത്ത് എ​ര​മ​ല്ലാ​ടി​ൽ പ​രേ​ത​നാ​യ ഇ.​എ.
ജോസ് കാടാപ്പുറത്തിന്‍റെ മാതാവ് മറിയം അന്തരിച്ചു.
പി​റ​വം: കൈ​ര​ളി ടി​വി യു​എ​സ്എ ഡ​യ​റ​ക്‌​ട​ർ ജോ​സ് കാ​ടാ​പ്പു​റ​ത്തി​ന്‍റെ മാ​താ​വും പ​രേ​ത​നാ​യ സ്റ്റീ​ഫ​ൻ കാ​ടാ​പ്പു​റ​ത്തി​ന്‍റെ ഭാ​ര്യ​യു​മാ​യ മ​
ടാ​മ്പയി​ൽ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നത്തിന് ആ​വേ​ശ​ഭ​രി​ത​മാ​യ തു​ട​ക്കം.
ഫ്ലോ​റി​ഡ: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ പു​തി​യ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ന് അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ റീ​ജിയണി​ലെ വി​വി​ധ ഇ​ട​വ​ക​ളി​ൽ ആ​വേ​ശ​ഭ​