• Logo

Allied Publications

Americas
കീ​ൻ കു​ടും​ബ സം​ഗ​മം ന​വം​ബ​ർ ഒന്പതിന് ​ന്യൂജ​ഴ്സി​യി​ൽ
Share
ന്യൂയോ​ർ​ക്ക്: കേ​ര​ളാ എ​ൻ​ജി​നി​യറിംഗ്​ ഗ്രാ​ജു​വേ​റ്റ്സ് അ​​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(കീൻ) 16ാമ​ത് കു​ടും​ബ സം​ഗ​മം 2024 ന​വം​ബ​ർ ഒന്പതിന് വൈകുന്നേരം അഞ്ചിന് ന്യൂജ​ഴ്സി​യി​ലെ കാ​ർ​ട്ട​റേ​റ്റി​ൽ ഉ​ള്ള യു​ക്രൈ​നി​യ​ൻ ക​മ്മ്യൂ​ണി​റ്റി സെ​ന്റ​റി​ൽ (691 Roosevelt Ave, Carteret, NJ 07008) വ​ച്ച് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും.

സി​റ്റി ബാ​ങ്ക് ഗ്രൂ​പ്പി​ന്‍റെ ക​ൺ​ട്രോ​ൾ​സ് ടെ​ക്നോ​ള​ജി​യു​ടെ ഗ്ലോ​ബ​ൽ ഹെ​ഡ് ശ്യാം ​ശ​ശി​ധ​ര​ൻ മു​ഖ്യ അ​തി​ഥി ആ​യി​രി​ക്കും. കീ​നി​ന്‍റെ ഈ ​കു​ടും​ബ സം​ഗ​മം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടും പ​രി​ജ്ഞാ​ന സ​മ്മേ​ള​ന​ങ്ങ​ൾ കൊ​ണ്ടും സ​മ്പു​ഷ്ട​മാ​യി​രി​ക്കും.

ഇ​തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് മ​റ്റു എ​ഞ്ചി​നീ​യ​റിം​ഗ് മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​യി നെ​റ്റ്‌വ​ർ​ക്കി​നുള്ള അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ലോ​ക്ഹെ​ഡ് മാ​ർ​ട്ടി​നി​ൽ എ​ഞ്ചി​നീ​യ​ർ ആ​യ ജ​സ്റ്റി​ൻ ജോ​സ​ഫ്, റോ​ബോ​ട്ടി​ക്സി​ന്‍റെ സാ​ധ്യ​ത​ക​ളെ​പ്പ​റ്റി​യു​ള്ള ഒ​രു അ​വ​ലോ​ക​ന​വും ന​ട​ത്തു​ന്ന​താ​ണ്.

കു​ടും​ബ​സം​ഗ​മ​ത്തി​നോ​ടനു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​ൻ​ജി​നിയ​റിം​ഗ് രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച​വ​ർ​ക്കു​ള്ള എ​ൻ​ജി​നി​യ​ർ ഓ​ഫ് ദ ​ഇ​യ​ർ അ​വാ​ർ​ഡ്, പു​തു​താ​യി അ​ഡ്മി​ഷ​ൻ നേ​ടി​യി​ട്ടു​ള്ള എ​ൻ​ജി​നിയറിംഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്, എ​ൻ​ജി​നിയ​റിം​ഗ് പ​ഠ​ന​ത്തി​ൽ നൈ​പു​ണ്യം കാ​ണി​ച്ചി​ട്ടു​ള്ള അ​ർ​ഹ​രാ​യ കേ​ര​ള​ത്തി​ലെ എ​ൻ​ജി​നി​യ​റിംഗ് കോ​ളജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്, കീ​ൻ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ് എ​ന്നി​വ​യും വി​ത​ര​ണം ചെ​യ്യും.

ത​ഹ്സീ​ൻ മു​ഹ​മ്മ​ദ്, ജേ​ക്ക​ബ് ജോ​സ​ഫ് എ​ന്നി​വ​രു​ടെ പാ​ട്ടു​ക​ളും ട്രൈ​സ്റ്റേ​റ്റ് ഡാ​ൻ​സ് ക​മ്പ​നി, സൗ​പ​ർ​ണി​ക സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് എ​ന്നി​വ​രു​ടെ പ്രോ​ഗ്രാം പ​രി​പാ​ടി​ക​ൾ​ക്ക് ആ​വേ​ശം പ​ക​രും. ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലു​ള്ള എ​ല്ലാ എ​ൻ​ജി​നി​യ​റിം​ഗ് സു​ഹൃ​ത്തു​ക്ക​ളെ​യും കു​ടും​ബ സം​ഗ​മ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നതായി സംഘാടകർ അറിയിച്ചു.

കീ​ൻ അംഗത്വം എ​ടു​ക്കു​ന്ന​തി​നും കു​ടും​ബ സം​ഗ​മ​ത്തി​നെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾക്ക്: സോ​ജി​മോ​ൻ ജെ​യിം​സ് (പ്ര​സി​ഡ​ന്‍റ്) 732 939 0909, ജേ​ക്ക​ബ് ജോ​സ​ഫ് (സെ​ക്ര​ട്ട​റി) 973 747 9591, ലി​ന്‍റോ മാ​ത്യു (ട്ര​ഷ​റ​ർ) 516 286 4633, ലി​സ്‌​സി ഫി​ലി​പ്പ് (ചെ​യ​ർ) 845 642 2060.

ചൂ​ര​ൽ​മ​ല ദു​രി​ത ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ.
ഫി​ലാ​ഡ​ൽ​ഫി​യ: ചൂ​ര​ൽ​മ​ല ദു​ര​ന്ത ബാ​ധി​ത​ർ​ക്കു മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​യും ഒ​രു സൈ​ക്ക​ളും കൈ
ര​ണ്ടു വ​യ​സു​കാ​ര​ൻ കാ​ഞ്ചി വ​ലി​ച്ചു; ബെ​ഡി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന അ​മ്മ വെ​ടി​യേ​റ്റു മ​രി​ച്ചു.
കലി​ഫോ​ര്‍​ണി​യ: ര​ണ്ടു വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ കൈ​യി​ലി​രു​ന്ന തോ​ക്കി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് അ​മ്മ മ​രി​ച്ചു.
പ​ക്ഷി ഇ​ടി​ച്ച് യു​എ​സ് വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു, ഉ​ട​ൻ തി​രി​ച്ചി​റ​ക്കി.
ന്യൂ​യോ​ർ​ക്ക്: എ​ഞ്ചി​നി​ൽ പ​ക്ഷി ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നു തീ​പി​ടി​ച്ച അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി
ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം: ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ താ​നേ​ദ​ർ രം​ഗ​ത്ത്.
ഡെ​ട്രോ​യി​റ്റ്: ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം ഇ​ല്ലാ​താ​ക്കാ​നു​ള്ള നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ പ​ദ്ധ​തി​ക്കെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ
യു​എ​സ് എം​ബ​സി "നെ​ക്‌​സ​സ്' ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി: സ്റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.
ചെ​ന്നൈ: ന്യൂ​ഡ​ൽ​ഹി​യി​ലെ അ​മേ​രി​ക്ക​ൻ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​മു​ഖ ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ "നെ​ക്സ​സ്