• Logo

Allied Publications

Middle East & Gulf
സൗ​ദി​യി​ലെ ഏ​റ്റ​വും വ​ലി​യ ഫി​സി​യോ​തെ​റാ​പ്പി ശൃം​ഖ​ല​യാ​യി ഗ്രൂ​പ്പി​ ഫി​സി​യോ​തെ​റാ​ബി​യ നെ​റ്റ്‌വർക്ക്
Share
റി​യാ​ദ്: ആ​രോ​ഗ്യ രം​ഗ​ത്തെ മു​ന്നേ​റ്റ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന ഏ​റ്റ​വും വ​ലി​യ വേ​ദി​ക​ളി​ൽ ഒ​ന്നാ​യ ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് എ​ക്സി​ബി​ഷ​നി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് ക​രു​ത്തേ​കു​ന്ന പ​ദ്ധ​തി​ക​ൾ അ​നാ​വ​ര​ണം ചെ​യ്ത് ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സ്.

സൗ​ദി​യി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ മേ​ഖ​ല ശ​ക്ത​മാ​ക്കു​ന്ന​തോ​ടൊ​പ്പം മാ​ന​സി​കാ​രോ​ഗ്യ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന അ​ൽ​ക​ൽ​മ, ഡേ ​സ​ർ​ജ​റി ശൃം​ഖ​ല​യാ​യ ബു​ർ​ജീ​ൽ വ​ൺ പ​ദ്ധ​തി​ക​ളാ​ണ് ഗ്രൂ​പ്പ് അ​നാ​വ​ര​ണം ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി രാ​ജ്യ​മെ​മ്പാ​ടും 28 കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന ഫി​സി​യോ​തെ​റാ​ബി​യ നെ​റ്റ്‌​വ​ർ​ക്കി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള ഗ്രൂ​പ്പി​ന്‍റെ തീ​രു​മാ​നം.

സൗ​ദി ആ​രോ​ഗ്യ മ​ന്ത്രി ഫ​ഹ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ ജ​ലാ​ജ​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സ് സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ ഗ്രൂ​പ്പി​ന്‍റെ ഭാ​വി പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

രോ​ഗ​പ്ര​തി​രോ​ധം, നി​യ​ന്ത്ര​ണം, പ​രി​ച​ര​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന സ​മ​ഗ്ര സേ​വ​ന​മാ​ണ് അ​ൽ ക​ൽ​മ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. സ്പെ​ഷ്യ​ലൈ​സ്ഡ് പ്രൈ​മ​റി സെ​ന്‍റ​റു​ക​ൾ, ഹെ​ൽ​ത്ത് റി​സ്ക് മാ​നേ​ജ്മ​ന്‍റ് എ​ന്നി​വ മൂ​ല്യാ​ധി​ഷ്ഠി​ത പ​രി​ച​ര​ണ​വു​മാ​യി സ​മ​ന്വ​യി​പ്പി​ച്ചു അ​ടു​ത്ത ദ​ശ​ക​ത്തി​നു​ള്ളി​ൽ മി​ഡി​ൽ ഈ​സ്റ്റി​ലെ 30 ദ​ശ​ല​ക്ഷം രോ​ഗി​ക​ളി​ലേ​ക്ക് എ​ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

അ​തേ​സ​മ​യം സൗ​ദി​യി​ലെ ആം​ബു​ലേ​റ്റ​റി കെ​യ​റി​നു​ള്ള പ​രി​ഹാ​ര​മാ​ണ് ബു​ർ​ജീ​ലി​ന്‍റെ ഡേ ​സ​ർ​ജ​റി സെ​ന്‍റ​റു​ക​ളു​ടെ പ്ര​ത്യേ​ക ശൃം​ഖ​ല​യാ​യ ബു​ർ​ജീ​ൽ വ​ൺ. ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ചി​കി​ത്സ ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ല​ഭി​ക്കും എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

ഓ​ങ്കോ​ള​ജി, അ​ഡ്വാ​ൻ​സ്ഡ് ഗൈ​ന​ക്കോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്സ്, ന്യൂ​റോ​ള​ജി തു​ട​ങ്ങി​യ പ്ര​ധാ​ന സ്പെ​ഷ്യാ​ലി​റ്റി​ക​ളി​ലു​ട​നീ​ളം മി​നി​മ​ലി ഇ​ൻ​വെ​യ്സി​വ് സ​ർ​ജി​ക്ക​ൽ രീ​തി​ക​ൾ ഈ ​കേ​ന്ദ്ര​ങ്ങ​ൾ ന​ൽ​കും.

റോ​ബോ​ട്ടി​ക്സും മ​റ്റ് അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളും സം​യോ​ജി​പ്പി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ബു​ർ​ജീ​ൽ വ​ൺ രോ​ഗി​ക​ൾ​ക്ക് ദീ​ർ​ഘ​കാ​ല ആ​ശു​പ​ത്രി വാ​സ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലാ​തെ ത​ന്നെ ലോ​കോ​ത്ത​ര പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കും.

2025ഓ​ടെ റി​യാ​ദി​ൽ തു​റ​ക്കു​ന്ന ആ​ദ്യ​ത്തെ ര​ണ്ട് ബു​ർ​ജീ​ൽ വ​ൺ സെ​ൻ്റ​റു​ക​ളി​ൽ ല​ഭ്യ​മാ​കു​ന്ന അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും സേ​വ​ന​ങ്ങ​ളും ച​ട​ങ്ങി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി.

മേ​ക്കിം​ഗ് സ്പേ​സ് ഫോ​ർ ഇ​ന്നോ​വ​ഷ​ൻ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഗ്ലോ​ബ​ൽ ഹെ​ൽ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സി​ന്‍റെ ബൂ​ത്തി​ൽ സ​ഹ​മ​ന്ത്രി​മാ​രും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രു​മ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ച​ർ​ച്ച​ക​ൾ​ക്കാ​യെ​ത്തി​യ​ത്.

പ്രാ​ഥ​മി​ക ആ​രോ​ഗ്യ മാ​തൃ​ക​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന സൗ​ദി അ​റേ​ബ്യ​യു​ടെ വി​ഷ​ൻ 2030നോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന​വ​യാ​ണ് ബു​ർ​ജീ​ലി​ന്‍റെ പു​തി​യ പ​ദ്ധ​തി​ക​ൾ. എ​ക്സി​ബി​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ബു​ർ​ജീ​ലി​ന്‍റെ ബൂ​ത്തി​ൽ ഏ​റ്റ​വും പു​തി​യ ഫി​സി​യോ​തെ​റാ​പ്പി ഉ​പ​ക​ര​ണ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടാ​നും അ​വ​സ​രം ല​ഭി​ച്ചു.

ഇ​തോ​ടൊ​പ്പം ഫീ​റ്റ​ൽ മെ​ഡി​സി​ൻ, ഓ​ർ​ത്തോ​പീ​ഡി​ക്സ്, ഓ​ങ്കോ​ള​ജി, പീ​ഡി​യാ​ട്രി​ക്സ്, ഹൃ​ദ​യ സം​ബ​ന്ധ​മാ​യ പ​രി​ച​ര​ണം തു​ട​ങ്ങി സ​ങ്കീ​ർ​ണ പ​രി​ച​ര​ണ മേ​ഖ​ല​യി​ലു​ള്ള സേ​വ​ന​ങ്ങ​ളും മേ​ള​യി​ൽ ബു​ർ​ജീ​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്.

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷൻ​ ഓ​ണാ​ഘോ​ഷം ശ്ര​ദ്ധേ​യ​മാ​യി.
മനാമ: ബ​ഹറ​നി​ലെ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം സ്റ്റാ​ർ വി​ഷ​ൻ ഇ​വ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച "പൊ​ന്നോ​ണം 2024' ജ​ന
എ​മി​ക്കോ സൂ​പ്പ​ർ ലീ​ഗ് : കോ​ർ​ണ​ർ വേ​ൾ​ഡ് എ​ഫ്സി ​ജേ​താ​ക്ക​ളാ​യി.
അ​ബു​ദാ​ബി : അ​ബു​ദാ​ബി കെഎംസി​സി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി കെഇഎ​ഫ്എ ​യു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച എ​മി​ക്കോ സൂ​പ്പ​ർ ലീ​ഗ് സെ​വ​ൻ
അ​ബ്ബാ​സ് മൗ​ല​വി​ക്ക് അ​ബു​ദാ​ബി പാ​ല​ക്കാ​ട് ജി​ല്ലാ കെ​എം​സി​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ബു​ദാ​ബി: 32 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ന്ന അ​ബ്ബാ​സ് മൗ​ല​വി​ക്ക് അ​ബു​ദാ​ബി പാ​ല​ക്കാ​ട
ടി​എം​ഡ​ബ്ല്യു​എ ക്രി​ക്ക​റ്റ് ടൂർണമെന്‍റ്: ടീം ​സൗ​ദാ​ൽ ജേ​താ​ക്ക​ൾ.
റി​യാ​ദ്: ത​ല​ശേ​രി മ​ണ്ഡ​ലം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ(​ടി​എം​ഡ​ബ്ല്യു​എ) ത​ല​ശേ​രി ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ത​ല​ശേ​രി പ്രീ​മി​യ​ർ
സൗ​ദി​യി​ലെ ഏ​റ്റ​വും വ​ലി​യ ഫി​സി​യോ​തെ​റാ​പ്പി ശൃം​ഖ​ല​യാ​യി ഗ്രൂ​പ്പി​ ഫി​സി​യോ​തെ​റാ​ബി​യ നെ​റ്റ്‌വർക്ക്.
റി​യാ​ദ്: ആ​രോ​ഗ്യ രം​ഗ​ത്തെ മു​ന്നേ​റ്റ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന ഏ​റ്റ​വും വ​ലി​യ വേ​ദി​ക​ളി​ൽ ഒ​ന്നാ​യ ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് എ​ക്സി​ബി​ഷ​നി​ൽ സൗ​ദി അ​