• Logo

Allied Publications

Middle East & Gulf
നാ​ടോ​ർ​മക​ളി​ൽ നി​റ​ഞ്ഞു വ​ട​ക​ര മ​ഹോ​ത്സ​വം
Share
അ​ബു​ദാ​ബി: ജ​ന്മ​നാ​ടിന്‍റെ​ മ​ധു​രോ​ർ​മക​ൾ നി​റ​ച്ച അ​നു​ഭ​വ​ങ്ങ​ൾ പ​ക​ർ​ന്ന് വ​ട​ക​ര മ​ഹോ​ത്സ​വം പ​രി ​സ​മാ​പി​ച്ചു. വ​ട​ക​ര എ​ൻആ​ർഐ ​ഫോ​റ​മാ​ണ് ഇ​രു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ബു​ദാ​ബി​യി​ൽ മ​ഹോ​ത്സ​വം ഒ​രു​ക്കി​യ​ത്.

വ​ട​ക​ര പെ​രു​മ വി​ളി​ച്ചി​ച്ചോ​തു​ന്ന ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ൾ, ത​ന​തു ആ​യോ​ധ​ന ക​ല​യാ​യ ക​ള​രി പ​യ​റ്റ്, കോ​ൽ​ക്ക​ളി, ഒ​പ്പ​ന, ദ​ഫ്മു​ട്ട്, തി​രു​വാ​തി​ര സി​നി​മാ​റ്റി​ക് ഡാ​ൻ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യാ​ണ് മ​ഹോ​സ​വ​ത്തി​ന് കൊ​ടി​യി​റ​ങ്ങി​യ​ത്.

ഇ​ന്ത്യ​ൻ എം​ബ​സി ക​മ്യൂ​ണി​റ്റി അ​ഫേ​ഴ്സ് ഫ​സ്റ്റ് സെ​ക്ര​ട്ട​റി ജോ​ർ​ജി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ ബാ​സി​ത് കാ​യ​ക്ക​ണ്ടി അ​ധ്യക്ഷ​ത വ​ഹി​ച്ചു. ക​മ്യൂ​ണി​റ്റി പോ​ലീ​സ് മേ​ധാ​വി ആ​യി​ഷ, അ​ബ്ദു​ൾ റ​ഹ്മാ​ൻ അ​ൽ​ഖാ​ദി​രി, വി​ല്യം റു​ഡോ​ൾ​ഫ് മാ​രി​റ്റി​ന​സ് വി​ങ്ക് എ​ന്നി​വ​ർ മു​ഖ്യ അ​തി​ഥി​ക​ളാ​ലാ​യി പ​ങ്കെ​ടു​ത്തു.

ര​മേ​ശ് റാ​യ്, എ. കെ. ബീ​രാ​ൻ കു​ട്ടി, എം.യു. ഇ​ർ​ഷാ​ദ്, സൂ​ര​ജ്, ഇ​ന്ദ്ര ത​യ്യി​ൽ, ബ​ഷീ​ർ ഹാ​ജി ക​പ്ലി​ക്ക​ണ്ടി, സു​നീ​ത് പാ​റ​യി​ൽ നാ​യ​ർ, രാ​ജേ​ഷ് വ​ട​ക​ര, സു​രേ​ഷ് കു​മാ​ർ, റ​മ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ആ​ദ​ർ​ശ്, ബാ​ബു വ​ട​ക​ര, ബ​ഷീ​ർ ഇ​ബ്രാ​ഹിം, ബ​ഷീ​ർ അ​ഹ്മ​ദ്, ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​ർ, എ​ൻ കു​ഞ്ഞ​മ്മ​ദ്, സു​ഹ്റ കു​ഞ്ഞ​മ്മ​ദ്, പൂ​ർ​ണി​മ ജ​യ​കൃ​ഷ്ണ​ൻ, യാ​സ​ർ ക​ല്ലേ​രി, ജ​യ​കൃ​ഷ്ണ​ൻ, റ​ജീ​ദ് പ​ട്ടേ​രി, സ​ന്ദീ​പ്, അ​ജി​ത് ശ്രീ​ജി​ത്ത്, സി​റാ​ജ് ആ​യ​ഞ്ചേ​രി, അ​ഖി​ൽ ദാ​സ്, രാ​ജേ​ഷ്, അ​നൂ​പ്, ലെ​മി​നെ യാ​സ​ർ, സ്മി​ത ബി​ജു, ജി​ഷ ശ്രീ​ജി​ത്ത്, ഹ​ഫ്സ​ത് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി .

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.