• Logo

Allied Publications

Europe
പ്ര​വാ​സി ഹെ​ൽ​ത്ത് കെ​യ​ർ അ​സി​സ്റ്റ​ന്‍റ്സ് നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യി ഷി​ജി ജോ​സ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്തു
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​വാ​സി ഹെ​ൽ​ത്ത് കെ​യ​ർ അ​സി​സ്റ്റ​ന്‍റ്സ് നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യി ഷി​ജി ജോ​സ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്തു. രാ​ജേ​ഷ് ജോ​സ​ഫാ​ണ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി.

മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് അ​യ​ർ​ല​ൻ​ഡി​ന്‍റെ ഹെ​ൽ​ത്ത് കെ​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി ഹെ​ൽ​ത്ത് കെ​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ പ്ര​ഥ​മ സ​മ്മേ​ള​ന​മാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഡ​ബ്ലി​ൻ യു​ണൈ​റ്റ് ട്രേ​ഡ് യൂ​ണി​യ​ൻ ആ​സ്ഥാ​ന​ത്തു വ​ച്ചാ​യി​രു​ന്നു സ​മ്മേ​ള​നം. ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ ഡെ​പ്യൂ​ട്ടി ഹെ​ഡ് ഓ​ഫ് മി​ഷ​ൻ മു​രു​ഗ​രാ​ജ് ദാ​മോ​ദ​ര​ൻ, മു​ൻ എം​പി​യും കൗ​ൺ​സി​ല​റു​മാ​യ റൂ​ത്ത് കോ​പ്പി​ഞ്ച​ർ, മൈ​ഗ്ര​ന്‍റ് റെെ​റ്റ്സ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ബി​ൽ എ​ബം, യു​ണൈ​റ്റ്‌ ട്രേ​ഡ് യൂ​ണി​യ​ൻ റീ​ജി​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ടോം ​ഫി​റ്റ്‌​സ്ജ​റാ​ൾ​ഡ്,

മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് ജോ​യ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ഐ​ബി തോ​മ​സ്, ട്ര​ഷ​റ​റും ന​ഴ്സിം​ഗ് ബോ​ർ​ഡ് മെ​മ്പ​റു​മാ​യ സോ​മി തോ​മ​സ്, നാ​ഷ​ണ​ൽ മെ​മ്പ​ർ​ഷി​പ് കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​നു കൈ​പ്പി​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ ന​ഴ്സിം​ഗ് ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഐ​എ​ൻ​എം​ഒ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് അ​യ​ർ​ല​ൻ​ഡി​ന്‍റെ ദേ​ശീ​യ ട്രെ​ഷ​റ​റുമാ​യ സോ​മി തോ​മ​സി​നെ സ​മ്മേ​ള​ത്തി​ൽ ആ​ദ​രി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​ർ നേ​രി​ടു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ്ര​ശ്ന​ങ്ങ​ൾ സ​മ്മേ​ള​നം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു. ഇം​ഗ്ല​ണ്ട്, സ്കോ​ട്‌​ല​ൻ​ഡ്, നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡി​ൽ അ​ട​ക്കം പ്ര​വ​ർ​ത്തി​ക്കു​ന്ന 12 ല​ക്ഷ​ത്തോ​ളം അം​ഗ​ങ്ങ​ൾ ഉ​ള്ള​തും അ​യ​ർ​ല​ൻ​ഡി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ യു​ണൈ​റ്റ്‌ ട്രേ​ഡ് യൂ​ണി​യ​നോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നും സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഷി​ജി ജോ​സ​ഫ്, രാ​ജേ​ഷ് ജോ​സ​ഫ്, ശാ​രി സോ​ണി​യ, ഷാ​ന്‍റോ വ​ർ​ഗീ​സ്, ജി. ​എ​സ്. പ്ര​ഭാ​ത്, സി​ൻ​ഡ്ര, ര​ഞ്ജു, സ്മി​ത, സി​മി​യ, ലൈ​സ്ലോ, ജി​ൻ​സി. അ​നി​ത, ജോ​സ​ഫ്, റോ​സ്മി​ൻ, അ​നൂ​പ്, രാ​ജീ​വ് നാ​യ​ർ എ​ന്നി​വ​രെ സം​ഘ​ട​ന​യു​ടെ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്‌​തു.

ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ക​രോ​ള്‍ സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ്ര
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ; സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ വാ​തി​ൽ തു​റ​ന്നു.
വ​ത്തി​ക്കാ​ൻ സി​റ്റി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന വി​ശു​ദ്ധ വാ​തി​ൽ ഫ്രാ​ൻ
വാ​ങ്ങി ഭ​ക്ഷി​ക്കേ​ണ്ട ഭ​ക്ഷ​ണ​വും പാ​നം ചെ​യ്യേ​ണ്ട പാ​നീ​യ​വു​മാ​ണ് ഉ​ണ്ണീ​ശോ: മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
പ്ര​സ്റ്റ​ണ്‍: ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
ജ​ർ​മ​നി​യി​ലെ കാ​ർ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ മാ​ഗ്ദെ​ബ​ർ​ഗി​ലെ ക്രി​സ്മ​സ് ച​ന്ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ക്കാ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്ക​പ്പെ​ടു​ന്ന