• Logo

Allied Publications

Middle East & Gulf
ഹിം​സാ​ത്മ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മാ​ന​വ​മൈ​ത്രി​യും മ​തേ​ത​ര​ത്വ​വും ഏ​റെ പ്ര​സ​ക്തം: പി. ​ഹ​രീ​ന്ദ്രനാ​ഥ്
Share
അ​ബു​ദാ​ബി: മാ​ന​വ മൈ​ത്രി​യും മ​തേ​ത​ര​ത്വ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട​ത് ഹിം​സാ​ത്മ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​നു​ഷ്യ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് പ്ര​മു​ഖ ച​രി​ത​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ പി. ​ഹ​രീ​ന്ദ്രനാ​ഥ്.

അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ സാ​ഹി​ത്യ സാ​ഹി​ത്യ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും എ​ന്ന പ​രി​പാ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തു‌​ട​ർ​ന്ന് യൂ​ത്ത് ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി​യും പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ സം​സാ​രി​ച്ചു. ഗാ​ന്ധി​ജി പ​ക​ർ​ന്നു ന​ൽ​കി​യ അ​ഹിം​സ​യും സ​ഹി​ഷ്ണു​ത​യും ഏ​റ്റ​വും പ്ര​സ​ക്ത​വും പ്ര​ധാ​ന​പ്പെ​ട്ട​തു​മാ​ണെ​ന്ന് ന​ജ്മ ത​ബ്ഷീ​റ പ​റ​ഞ്ഞു.

അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി.​കെ. അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് പി. ​ബാ​വ ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹി​ദാ​യ​ത്തു​ള്ള, റ​ഷീ​ദ് പ​ട്ടാ​മ്പി, വി.​ടി.​വി ദാ​മോ​ദ​ര​ൻ, ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ ട്ര​ഷ​റ​ർ ബി.​സി. അ​ബൂ​ബ​ക്ക​ർ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സി. ​സ​മീ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ ഹു​സൈ​ൻ, ക​മാ​ൽ മ​ല്ലം, യു.​വി. ഇ​ർ​ഷാ​ദ്, നാ​സ​ർ ത​മ്പി, യേ​ശു ശീ​ല​ൻ, ബാ​സി​ത് കാ​യ​ക്ക​ണ്ടി, അ​ബ്ദു റ​ഹ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സെ​ന്‍റ​ർ, കെ​എം​സി​സി, സു​ന്നി സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളും നേ​താ​ക്ക​ളും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. മു​ഹ​മ്മ​ദ് അ​ലി മാ​ങ്ക​ട​വ്, ജു​ബൈ​ർ ആ​ന​ക്ക​ര, മു​ത്ത​ലി​ബ് അ​ര​യാ​ല​ൻ, റി​യാ​സ് പ​ത്ത​നം​തി​ട്ട, അ​ഷ​റ​ഫ് ഇ​രി​ക്കൂ​ർ, അ​ഷ​റ​ഫ് ഹ​സെെ​നാ​ർ ബാ​വ വെ​ട്ടം, ഫ​ത്താ​ഹ് ക​ല്യാ​ശേ​രി, റ​ഷീ​ദ് താ​നാ​ളൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ബു​ദാ​ബി കാ​സ്രോ​ട്ടാ​ർ വാ​ർ​ഷി​കാ​ഘോ​ഷം: ടൈ​റ്റി​ൽ പോ​സ്റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കാ​സ്രോ​ട്ടാ​ർ കൂ​ട്ടാ​യ്മ​യു​ടെ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ക​ലാ​പ​രി​പാ​ടി​യു​ടെ "പ​ത്ത​ര​മാ​റ്റി
ക​രി​യ​ർ ട്യൂ​ണിം​ഗ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.
ദോ​ഹ: പു​തി​യ കാ​ല​ത്തെ തൊ​ഴി​ല​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലു​ണ്ടാ​യ വി​പ്ല​വ​ക​ര​മാ​യ മാ​റ്റം എ​ങ്ങ​നെ സ​ഹാ​യ​ക​ര​മാക്കാം എ​ന്ന​തി​
കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ വു​കൈ​ർ യൂ​ണി​റ്റ് കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മ​ല​യാ​ളി അ​ബ്ദു​ള്‍​റ​ഹീ​മി​ന്‍റെ മോ​ച​നം നീ​ളു​ന്നു.
കോ​ഴി​ക്കോ​ട്: വ​ധ​ശി​ക്ഷ റ​ദ്ദ് ചെ​യ്തു കി​ട്ടി​യെ​ങ്കി​ലും സൗ​ദി ജ​യി​ലി​ല്‍ തു​ട​രു​ന്ന കോ​ഴി​ക്കോ​ട് കോ​ട​മ്പു​ഴ സ്വ​ദേ​ശി അ​ബ്ദു​ല്‍ റ​ഹീ​മി​ന്‍റ
ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് യു​എ​ഇ​യി​ൽ വീ​സ ഓ​ൺ അ​റൈ​വ​ൽ ല​ഭ്യ​മാ​ക്കും.
അ​ബു​ദാ​ബി: കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് യു​എ​ഇ​യി​ൽ വീ​സ ഓ​ൺ അ​റൈ​വ​ൽ ല​ഭ്യ​മാ​ക്കി​യ​താ​യി ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി ആ​ൻ​ഡ്