• Logo

Allied Publications

Americas
മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​താ വാ​ർ​ഷി​കം ശ​നി​യാ​ഴ്ച
Share
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ശ​നി​യാ​ഴ്ച ഓ​ൺ​ലൈ​നാ​യി ന​ട​ത്തും. ഷി​ക്കാ​ഗോ രൂ​പ​താ ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ചി​ക്കാ​ഗോ രൂ​പ​താ പ്ര​സി​ഡ​ന്‍റ് സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മി​ഷ​ൻ ലീ​ഗ് രൂ​പ​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​സ​ൺ തോ​മ​സ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.

മി​ഷ​ൻ ലീ​ഗ് രൂ​പ​താ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​ബി​ൻ​സ് ചേ​ത്ത​ലി​ൽ, വൈ​സ് പ്ര​സി​ഡന്‍റ് ജി​മ്മി​ച്ച​ൻ മു​ള​വ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗിന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് ര​ണ്ട് വ​ർ​ഷം മു​ൻ​പാ​ണ് ഷിക്കാ​ഗോ രൂ​പ​താ​ത​ല​ത്തി​ൽ സം​ഘ​ട​നാ ഉ​ദ്ഘാ​ട​നം ചെ​യു​ന്ന​ത്.

തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​കാ​ലം അ​ഭൂ​ത​പൂ​ർ​വ​മാ​യ വ​ള​ർ​ച്ച​യാ​ണ് മി​ഷ​ൻ ലീ​ഗി​ന് അ​മേ​രി​ക്ക​യി​ൽ ഉ​ണ്ടാ​യ​ത്. ഷി​ക്കാ​ഗോ രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നു​ക​ളി​ലും ത​ന്നെ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും വൈ​വി​ധ്യ​മാ​ർ​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ യൂ​ണി​റ്റ് ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്‌​തു.

ദൈ​വ​വി​ളി സെ​മി​നാ​ർ, വി​വി​ധ ക്ലാസു​ക​ൾ, നേ​തൃ​ത്വ സം​ഗ​മ​ങ്ങ​ൾ, കു​ടും​ബ പു​ൽ​ക്കൂ​ട് നി​ർ​മാ​ണ മ​ത്സ​രം, ഓ​ൺ​ലൈ​ൻ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ, നോ​മ്പു​കാ​ല ധ്യാ​നം, പോ​സ്റ്റ​ർ നി​ർ​മാ​ണ മ​ത്സ​രം തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ദേ​ശീ​യ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​വാ​നും സാ​ധി​ച്ചു.

ഫാ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ (ഡ​യ​റ​ക്ട​ർ), സി​സ്റ്റ​ർ ആ​ഗ്ന​സ് മ​രി​യ എംഎ​സ്എംഐ (ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ), ഫാ.​ബി​ൻ​സ് ചേ​ത്ത​ലി​ൽ (അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ), ഫാ. ​ടെ​ൽ​സ് അ​ല​ക്സ് (അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ), സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ (പ്ര​സി​ഡ​ന്‍റ്), ജി​മ്മി​ച്ച​ൻ മു​ള​വ​ന (വൈ​സ് പ്ര​സി​ഡ​ന്‍റ്),

ടി​സ​ൻ തോ​മ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സോ​ഫി​യ മാ​ത്യു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സി​സ്റ്റ​ർ സാ​ന്ദ്രാ എ​സ്‌വിഎം, സോ​ണി​യ ബി​നോ​യ്, ആ​ൻ ടോ​മി, ബി​നീ​ഷ് ഉ​റു​മീ​സ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ രൂ​പ​താ എ​ക്സി​ക്യൂ​ട്ടീ​വ് ടീ​മാ​ണ് മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ