• Logo

Allied Publications

Americas
പി.​ടി. തോ​മ​സ് ഫോ​മ എം​പ​യ​ർ റീ​ജി​യ​ൺ ആ​ർ​വി​പി‌​യാ​യി സ്ഥാ​ന​മേ​റ്റു
Share
ന്യൂ​യോ​ർ​ക്ക്: ഫോ​മ ന്യൂ​യോ​ർ​ക്ക് എം​പ​യ​ർ റീ​ജി​യ​ൺ ആ​ർ​വി​പി‌​യാ​യി പി.‌​ടി. തോ​മ​സ് സ്ഥാ​ന​മേ​റ്റു. യോ​ങ്കേ​ഴ്‌​സ് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ മു​ൻ ആ​ർ​വി​പി ഷോ​ളി കു​മ്പി​ളു​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ഴി​ഞ്ഞ​ര​ണ്ടു വ​ർ​ഷം ത​നി​ക്കു ന​ൽ​കി​യ സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. എം​പ​യ​ർ റീ​ജി​യ​ണി​ന്‍റെ ആ​തി​ഥേ​യ​ത്തി​ൽ മി​ക​ച്ച രീ​തി​യി​ൽ ന​ട​ത്ത​പ്പെ​ട്ട ഫോ​മ അ​ർ​ധ​വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​മ്മു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നു മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി എ​ൽ​സി ജൂ​ബും ഫി​നാ​ൻ​സ് റി​പ്പോ​ർ​ട്ട് ട്ര​ഷ​റ​ർ തോ​മ​സ് സാ​മു​വേ​ലും അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് പു​തി​യ ആ​ർ.​വി.​പി​യാ​യി പി.​ടി. തോ​മ​സ് ചു​മ​ത​ല​യേ​റ്റു.

ആ​ർ​വി​പി​യാ​യി ത​ന്നെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ എം​പ​യ​ർ റീ​ജി​യ​ണി​നെ കൂ​ടു​ത​ൽ ഉ​യ​ർ​ച്ച​യി​ലേ​ക്ക് എ​ത്തി​ക്കു​വാ​ൻ താ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്ന് പി.​ടി. തോ​മ​സ് പ​റ​ഞ്ഞു.

എം​പ​യ​ർ റീ​ജി​യ​ന്‍റെ ചെ​യ​ർ​മാ​നാ​യി ആ​ശി​ഷ് ജോ​സ​ഫി​നേ​യും വൈ​സ് ചെ​യ​ർ ആ​യി എ​ൽ​സി ജൂ​ബി​നേ​യും സെ​ക്ര​ട്ട​റി​യാ​യി മോ​ൻ​സി വ​ർ​ഗീ​സി​നേ​യും ട്ര​ഷ​റ​ർ ആ​യി സ​ന്തോ​ഷ് അ​ബ്ര​ഹാ​മി​നേ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

സു​വ​നീ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യി ഷാ​ജി വ​ട​ശേ​രി​യും ക​ൾ​ച്ച​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യി സ​ണ്ണി ക​ല്ലൂ​പ്പാ​റ​യും യൂ​ത്ത് പ്ര​തി​നി​ധി​യാ​യി തോ​മ​സ് സാ​മു​വേ​ലി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഫോ​മാ അ​ഡ്വ​വൈ​സ​റി കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഷി​നു ജോ​സ​ഫ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് നാ​യ​ർ, മോ​ള​മ്മ വ​ർ​ഗീ​സ്, ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ഫ്രി​ൻ ജോ​സ്, കം​പ്ലെ​യ്ൻ​സ് കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഷോ​ബി ഐ​സ​ക്,

നേ​താ​ക്ക​ളാ​യ തോ​മ​സ് കോ​ശി, പ്ര​ദീ​പ് നാ​യ​ർ, ജോ​സ് മ​ല​യി​ൽ, ബി​ജു പ​യ​റ്റു​ത്ത​റ, സോ​ണി വ​ട​ക്കേ​ൽ, ജൂ​ബ് ഡാ​നി​യേ​ൽ തു​ട​ങ്ങി​യ​വ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ അ​നു​മോ​ദി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ചു.

ആ​ർ​വി​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി.​ടി. തോ​മ​സ്, എം​പ​യ​ർ റീ​ജി​യ​ൺ മു​ൻ ചെ​യ​ർ​മാ​ൻ ആ​യി​രു​ന്നു. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് റോ​ക്‌​ലാ​ൻ​ഡ് (മാ​ർ​ക്ക്) പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​ണ്.

സി​എ​സ്ഇ​എ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ദീ​ർ​ഘ​നാ​ൾ പ്ര​വ​ർ​ത്തി​ച്ച പി.​ടി. തോ​മ​സ് തൊ​ഴി​ലാ​ളി സം​ഘ​ട​നാ മേ​ഖ​ല​യി​ലും ത​ന്‍റെ നേ​തൃ​പാ​ട​വം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ളും ക്ലാ​സുക​ളും ന​യി​ക്കാ​റു​ള്ള പി.​ടി. തോ​മ​സി​ന്‍റെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മാ​നി​ച്ച്, യോ​ങ്കേ​ഴ്‌​സ് സി​റ്റി പേ​ഴ്‌​സ​ൺ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി.

റീ​ജി​യ​ണ​ൽ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​വം​ബ​ർ 17ന് ​യോ​ങ്കേ​ഴ്‌​സി​ൽ വ​ച്ചു ന​ട​ത്തു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ