• Logo

Allied Publications

Europe
ലോ​ക ഫാ​ഷ​ന്‍റെ ഈ​റ്റി​ല്ല​മാ​യ പാ​രീ​സി​ൽ ശ്ര​ദ്ധേ​യ​മാ​യി കേ​ര​ള "ഗ്രാ​മം’ ഭോ​ജ​ന​ശാ​ല
Share
പാ​രീ​സ്: ഫാ​ഷ​ന്‍റെ പെ​രു​മ ഇ​ന്നും നി​ല​നി​ർ​ത്തി​വ​രു​ന്ന പാ​രീ​സി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ദ​ക്ഷി​ണേ​ന്ത്യ​ൻ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി വി​ത​ര​ണം ചെ​യ്ത് കു​മ​ളി സ്വ​ദേ​ശി​യു​ടെ "ഗ്രാ​മം’ ഭ​ക്ഷ​ണ​ശാ​ല ശ്ര​ദ്ധ നേ​ടു​ന്നു.

മ​ല​യാ​ളി​ക​ളു​ടെ പാ​ര​ന്പ​ര്യ ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​പ്പം സ്പെ​ഷ​ൽ ഐ​റ്റ​മാ​യി വി​ള​ന്പു​ന്ന ക​ഞ്ഞി​യും ക​പ്പ​യും "ഗ്രാ​മ’ത്തി​ൽ സ​ന്ദ​ർ​ശ​ക​രാ​യെ​ത്തു​ന്ന സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും പ്രി​യ ഭ​ക്ഷ​ണ​മാ​വു​ക​യാ​ണ്.

പാ​രീ​സി​ലെ വി​നോ​ദ​സ​ഞ്ചാ​ര വാ​ർ​ത്ത​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന പ്ര​ശ​സ്ത​മാ​യ മാ​സി​ക "ബോ​ഷൂ​ർ ബോ​ഗി​നി ’യാ​ണ് "ഗ്രാ​മ’​ത്തി​ന്‍റെ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

മ​ല​യാ​ളി​യു​ടെ ഈ ​തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം പ്ര​ശ​സ്ത ഫ്ര​ഞ്ച് വി​നോ​ദ സ​ഞ്ചാ​ര വി​വ​ര​ണ മാ​സി​ക​യി​ലും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും ഇ​ടം​പി​ടി​ച്ച​തോ​ടെ ദേ​ശ​ഭാ​ഷാ വ്യ​ത്യാ​സ​മി​ല്ലാ​തെ "ഗ്രാ​മം’ ഏ​വ​ർ​ക്കും പ്രി​യ​പ്പെ​ട്ട​താ​യി. ഫ്ര​ഞ്ച് ത​ന​ത് വി​ഭ​വ​ങ്ങ​ളോ​ടെ​പ്പം ദ​ക്ഷി​ണേ​ന്ത്യ​ൻ കൊ​തി​യൂ​റും ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​ക്കു​ന്നു.

വി​വി​ധ​ത​രം കേ​ര​ള​ഹൈ​ദ​രാ​ബാ​ദ് ബി​രി​യാ​ണി​ക​ളും വ്യ​ത്യ​സ്ത വി​ഭ​വ​ങ്ങ​ളു​മാ​ണ് പ്ര​ചാ​ര​മാ​യി​രി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലെ പ്ര​ശ​സ്ത​വും പ്ര​സി​ദ്ധ​വു​മാ​യ ഇ​ഡ്ഡ​ലി, മ​സാ​ല​ദോ​ശ, ഉൗ​ത്ത​പ്പം എ​ന്നി​വ​യ്ക്കും ക​ന്ന​ഡ നാ​ടി​ന്‍റെ ഉ​ഡു​പ്പി ഉ​പ്പു​മാ​വ് വി​ഭ​വ​ങ്ങ​ൾ​ക്കും എ​ന്നും ന​ല്ല തി​ര​ക്കാ​ണ് ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്ന് അ​മ​ര​ക്കാ​ര​നാ​യ ടി​ന്‍റു പ​റ​യു​ന്നു.

കു​മ​ളി സ്വ​ദേ​ശി പു​ളി​ക്ക​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ ത​ങ്ക​ച്ച​ന്‍റെ​യും എ​ൽ​ഐ​സി ഏ​ജ​ന്‍റാ​യി​രു​ന്ന ഉ​ഷ​യു​ടെ​യും മൂ​ത്ത മ​ക​ൻ പി.​ടി. ടി​ന്‍റു 2012 ലാ​ണ് പാ​രീ​സി​ലെ​ത്തു​ന്ന​ത്.

2009ൽ ​കു​വൈ​റ്റ​ലെ​ത്തി മാ​ർ​ക്ക​റ്റിം​ഗ് മേ​ഖ​ല​യി​ൽ ജോ​ലി​നോ​ക്കി അ​വി​ടെ​നി​ന്നു കു​വൈ​റ്റ് എ​യ​ർ​വേ​യ്സി​ൽ ജോ​ലി നോ​ക്കു​ന്പോ​ഴാ​ണ് 2014 ൽ ​പാ​രീ​സി​ലേ​ക്ക് ചു​വ​ട് മാ​റ്റി​യ​ത്. ഫ്ര​ഞ്ച് ഭാ​ഷ​യി​ലു​ള്ള പ്രാ​വീ​ണ്യം ടി​ന്‍റു​വി​ന് ഏ​റെ സ​ഹാ​യ​ക​മാ​യി.

ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ൽ ശ്ര​ദ്ധ​ചെ​ലു​ത്തി​യ ടി​ന്‍റു ഹോം ​സ്റ്റേ ബി​സി​ന‌​സി​ൽ പാ​രീ​സി​ൽ ചു​വ​ടു​റ​പ്പി​ച്ചു. താ​മ​സ സൗ​ക​ര്യ​ത്തോ​ടെ​പ്പം പ്ര​ഭാ​ത ഭ​ക്ഷ​ണ​വു​മെ​ന്ന ആ​ശ​യ​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ൻ തു​ട​ങ്ങി.

2023 ജൂ​ണി​ലാ​ണ് 10 മു​റി​ക​ളു​ള്ള ഹോ​ട്ട​ൽ സ​മു​ച്ച​യ​വും റെ​സ്റ്റ​റ​ന്‍റും ഏ​റ്റെ​ടു​ത്ത് രു​ചി​ഭേ​ദ​ങ്ങ​ളു​ടെ ക​ല​വ​റ​യ്ക്ക് ടി​ന്‍റു തു​ട​ക്കം കു​റി​ച്ച​ത്.

15 യൂ​റോ​യ്ക്ക് ഫ്ര​ഞ്ച് പാ​ര​ന്പ​ര്യ ഭ​ക്ഷ​ണ​വും 10 യൂ​റോ​യ്ക്ക് ഇ​ന്ത്യ​ൻ കൊ​തി​യൂ​റും വി​ഭ​വ​ങ്ങ​ളും യ​ഥേ​ഷ്ടം ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് "ഗ്രാ​മം’ റെ​സ്റ്റ​റ​ന്‍റി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ഇ​ന്ത്യ​ൻ രു​ചി​യു​ടെ സ്വാ​ദ് പാ​രീ​സി​ൽ​മാ​ത്രം ഒ​തു​ങ്ങി​നി​ന്നി​ല്ല.

ക​ഴി​ഞ്ഞ മാ​സം റെ​സ്റ്റ​റ​ന്‍റി​ന്‍റെ ഒ​രു ഔ​ട്ട്‌​ലെ​റ്റ് ശ്രീ​ല​ങ്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ കൊ​ളം​ബോ​യി​ൽ ആ​രം​ഭി​ച്ച​താ​യും ശ്രീ​ല​ങ്ക​ൻ ജ​ന​ത ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ "ഗ്രാ​മം’ ഏ​റ്റെ​ടു​ത്ത​താ​യും ടി​ന്‍റു പ​റ​ഞ്ഞു.

ക​രോ​ൾ ഗാ​ന​മ​ത്സ​ര​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ക്രി​സ്മ​സി​ന്‍റെ വ​ര​വ​റി​യി​ച്ച് ഓ​ൾ​ഫ് സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെന്‍റ്: സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റി​ലെ സീ​റോ​മ​ല​ബാ​റി​ന്‍റെ കീ​ഴി​ലു​ള്ള നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ പ​ള്ളി​യി​ല്‍ തി​രു​പ്പി​
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജം ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ​ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു.
പാ​ട്ടു​ക​ളു​ടെ പാ​ലാ​ഴി തീ​ർ​ത്ത് കൈ​ര​ളി യൂ​കെ പാ​ട്ടു​കൂ​ട്ടം.
സ​താം​പ്ട​ൺ: കൈ​ര​ളി യു​കെ സ​താം​പ്ട​ൺ പോ​ർ​ട്ട്സ്മൗ​ത്ത് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ട്ട​ർ​ലൂ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വെ​ച്ചു ന​ട​ന്ന പാ
പി​റ​വി തി​രു​ന്നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത.
ബി​ർ​മിം​ഗ്ഹാം: യേശുക്രിസ്തുവിന്‍റെ തി​രു​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ളു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി ഗ്രേ​റ്റ് ബ്രി
ജ​ർ​മ​നി​യി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ പാ​ഞ്ഞു ക​യ​റി ര​ണ്ടു മ​ര​ണം.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ആ​ൾ​​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ പാ​ഞ്ഞു ക​യ​റി ഒരു കുട്ടിയടക്കം ര​ണ്ടു പേ​ർ മ​രി​ച്ചു.