• Logo

Allied Publications

Australia & Oceania
ന്യുകാ​സി​ൽ പ​ള്ളി​യി​ൽ തിരുനാൾ ഒ​ക്ടോ​ബ​ർ 25,26,27 തീയതികളിൽ
Share
സി​ഡ്നി: ന്യു​കാ​സി​ൽ സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ മി​ഷ​ൻ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ദ്ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ തിരുനാൾ 2024 ഒ​ക്ടോ​ബ​ർ 25,26,27(വെ​ള്ളി, ശ​നി, ഞാ​യ​ർ) ദി​വ​സ​ങ്ങ​ളി​ൽ ആ​ഘോ​ഷിക്കുന്നു. തിരുനാ​ളി​നൊരുക്ക​മാ​യ നൊ​വേ​ന ഒ​ക്ടോ​ബ​ർ 17 ന്(​വ്യാ​ഴാ​ഴ്ച) ആ​രം​ഭിക്കും.

ദി​വ​സ​വും വൈ​കീ​ട്ട് 6ന് ജ​പ​മാ​ല​യും വി​ശു​ദ്ധ കുർ​ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​യി​രിക്കും. 25ാം
തി​യ​തി വെ​ള്ളി​യാ​ഴ്ച പൂ​ർ​ണ​ദി​ന ആ​രാ​ധ​ന​യും ഉ​ണ്ടാ​യി​രിക്കും.

ഒ​ക്ടോ​ബ​ർ 26 (ശ​നി​യാ​ഴ്ച) വൈ​കീ​ട്ട് 5.30ന് ​മെ​യ്റ്റ്ല​ൻ​ഡ് ന്യു​കാ​സി​ൽ രൂ​പ​ത മെ​ത്രാ​ൻ ബി​ഷ​പ്പ് മൈ​ക്കി​ൾ കെ​ന്ന​ഡി കൊ​ടി​യേ​റ്റം നി​ർ​വ​ഹിക്കും. ഫാ​. തോ​മ​സ് ചി​റ​ക്ക​ൽ, ഫാ​ദ​ർ ജോ​ർ​ജ് അ​ന്തി​കാ​ട്ട് എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ശു​ദ്ധ കുർ​ബാ​ന അ​ർ​പ്പിക്കും. ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും തു​ട​ർ​ന്ന് സ്നേ​ഹ​വിരുന്നും ഒരുക്കി​യി​ട്ടു​ണ്ട്. തിരുനാ​ൾ ദി​ന​മാ​യ 27ാം
തി​യ​തി(​ഞാ​യ​റാ​ഴ്ച) രാ​വി​ലെ 10.30ന് ​ആ​ഘോ​ഷ​പൂ​ർ​വമാ​യ തി രുനാൾ ദി​വ്യ​ബ​ലി​യി​ൽ ഫാ​. സെ​ബാ​സ്റ്റ്യ​ൻ മ​ണ്ഡ​പ​ത്തി​ൽ മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി​രിക്കും. തു​ട​ർ​ന്ന് ന​ട​ത്തു​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ൽ ഇ​ട​വ​കാ​ഗ​ങ്ങ​ളെ​ല്ലാം അ​ണി​ചേരും. സ്നേ​ഹ​വിരുന്നും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

വി​കാ​രി ഫാ​. ജോ​ണ്‍ പു​തു​വ, കൈ​ക്കാ​രന്മാ​രാ​യ ജോ​യ് ഭ​ര​ണികുള​ങ്ങ​ര, ജി​ജോ ജ​യിം​സ്, തി ​രുനാൾ ക​ണ്‍​വീ​ന​ർ സി​റോ​ഷ് ജേ​ക്ക​ബ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യ ജോ​സ​ഫ് ജോ​ർ​ജ്, ജെ​ൽ​സ​ണ്‍ തോ​മ​സ് എ​ന്നി​വ ടെ ​നേ​തൃ​ത്വ​ത്തി​ൽ തിരുനാ​ളി​ലുള്ള ഒരുക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

ന്യുകാ​സി​ൽ പ​ള്ളി​യി​ൽ തിരുനാൾ ഒ​ക്ടോ​ബ​ർ 25,26,27 തീയതികളിൽ.
സി​ഡ്നി: ന്യു​കാ​സി​ൽ സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ മി​ഷ​ൻ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ദ്ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ തിരുനാ
വ​യ​നാ​ട്ടി​ലും വി​ല​ങ്ങാ​ടും പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 82 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ​ഹാ​യ​വു​മാ​യി മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത.
മെ​ൽ​ബ​ണ്‍: ജൂ​ലൈ മാ​സ​ത്തി​ൽ വ​യ​നാ​ട്ടി​ലും വി​ല​ങ്ങാ​ടും ഉ​ണ്ടാ​യ ഉ ​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​​മനുഭവിക്കുന്നവർക്കായി ​പു​ന​ര​ധി​വാ​സ​പ്ര​വ​ർ​ത്ത​ന​ങ്
ഒ​രു ദ​ശാ​ബ്ദ​ത്തി​ന്‍റെ സിം​ഫ​ണി​യു​മാ​യി സി​ഡ്നി സി​എ​സ്ഐ ഇടവക.
സി​ഡ്നി: ക്രി​സ്ത്യ​ൻ സം​ഗീ​ത രം​ഗ​ത്തെ പ്ര​തി​ഭ​ക​ളാ​യ ഇ​മ്മാ​നു​വ​ൽ ഹെ​ൻ​ട്രി, ശ്രു​തി ജോ​യ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​വി​സ്മ​ര
ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് എ​ൻ​ബി​എം​എ.
ബ്രി​സ്‌​ബെ​യ്ൻ: നോ​ർ​ത്ത് ബ്രി​സ്‌​ബെ​യ്ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (എ​ൻ​ബി​എം​എ) മാം​ഗോ ഹി​ൽ സ്റ്റേ​റ്റ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ "പൂ​വി​ളി 2024'
ബൈ​ബി​ളി​ലെ പു​സ്ത​ക​നാ​മ​ങ്ങ​ൾ ഗാ​ന​രൂ​പ​ത്തി​ലാ​ക്കി​യ ആ​ൽ​ബം റി​ലീ​സ് ചെ​യ്തു.
ന്യൂ​കാ​സി​ല്‍: ബൈ​ബി​ളി​ലെ 73 പു​സ്ത​ക​ങ്ങ​ളു​ടെ പേ​രു​ക​ള്‍ ഗാ​ന​രൂ​പ​ത്തി​ല്‍ ത​യാ​റാ​ക്കി​യ ആ​ല്‍​ബം യു​ട്യൂ​ബി​ല്‍ റി​ലീ​സ് ചെ​യ്തു.