• Logo

Allied Publications

Europe
കൈ​ര​ളി യു​കെ ദ്യു​തി ക്യാന്പ് നോ​ർ​ത്താം​പ്ട​ണിൽ സ​മാ​പി​ച്ചു
Share
നോ​ർ​ത്താം​പ്ട​ൺ ∙ കൈ​ര​ളി യു​കെ ’ദ്യു​തി’ അ​ഥ​വാ പ്ര​കാ​ശം പ​ര​ത്തു​ന്ന​ത് എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ക്യാം​പി​ന് നോ​ർ​ത്താം​പ്ട​ണി​ലെ റോ​ക്ക് യു​കെ ഫ്രോ​ന്‍റി​യ​ർ സെ​ന്‍റ​റി​ൽ തി​ര​ശീ​ല വീ​ണു. ഒ​ക്ടോ​ബ​ർ നാ​ലു മു​ത​ൽ ആ​റു വ​രെ റീ​ക​ണ​ക്ട്, റി​ഫ്ലെ​ക്ട്, റി​ജോ​യി​സ് എ​ന്ന മൂ​ന്ന് പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ മു​ന്നി​ർ​ത്തി ന​ട​ന്ന ക്യാം​പി​ൽ യു​കെ​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലു​ള്ള യൂ​ണി​റ്റു​ക​ളി​ലെ വി​വി​ധ ഭാ​ര​വാ​ഹി​ത്വം വ​ഹി​ക്കു​ന്ന 70 പേ​ർ പ​ങ്കെ​ടു​ത്തു.

യൂ​ണി​റ്റ് ക​മ്മ​റ്റി മു​ത​ൽ, ഉ​പ​രി​ക​മ്മ​റ്റി​ക​ൾ വ​രെ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ, വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ൾ, തു​ട​രേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ ബി​ജോ​യ് സെ​ബാ​സ്റ്റ്യ​ൻ, ബി​ജു ഗോ​പി​നാ​ഥ്, ദി​വ്യ ക്ലെ​മ​ന്‍റ്, എ​ൽ​ദോ പോ​ൾ, നോ​ബി​ൾ തെ​ക്കേ​മു​റി, പാ​ഷ്യ എം, ​ജോ​സ​ൻ ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൈ​ര​ളി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പ​റ്റി​യു​ള്ള വൈ​വി​ധ്യ​മാ​യ വീ​ക്ഷ​ണ​ങ്ങ​ൾ സ്വ​രൂ​പി​ക്കു​വാ​ൻ ന​ട​ത്തി​യ ’ഡി​ഫ​റ​ന്‍റ് പെ​ർ​സ്‌​സ്പെ​ക്ടീ​വ്’ എ​ന്ന സെ​ഷ​ൻ പ്രാ​തി​നി​ധ്യം കൊ​ണ്ടും കാ​ഴ്ച​പാ​ടു​ക​ൾ കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. ക​ല കു​വൈ​ത്ത് മു​ൻ സെ​ക്ര​ട്ട​റി സൈ​ജു റ്റി.​കെ, കൈ​ര​ളി ഒ​മാ​ൻ മു​ൻ ക​മ്മി​റ്റി അം​ഗം ലൈ​ലാ​ജ് ര​ഘു​നാ​ഥ്, ഐ​ഡ​ബ്യു​എ സെ​ക്ര​ട്ട​റി ലി​യോ​സ് പോ​ൾ, എ​ഐ​സി എ​ക്സി​ക്യു​ട്ടീ​വ് ക​മ്മ​റ്റി അം​ഗം ആ​ഷി​ക്ക് മു​ഹ​മ്മ​ദ്, രേ​ഖ ബാ​ബു​മോ​ൻ, വ​രു​ൺ ച​ന്ദ്ര​ബാ​ല​ൻ, നി​ഖി​ൽ, സ​ന​ത്ത് എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.​ദ്യു​തി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും, സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ റോ​ക്ക് യു​കെ, ഭ​ക്ഷ​ണം ഒ​രു​ക്കി​യ നോ​ട്ടി​ങ്ഹാം നാ​ലു​കെ​ട്ട് കേ​റ്റ​റേ​ഴ്സ് എ​ന്നി​വ​ർ​ക്ക് കൈ​ര​ളി യു​കെ ന​ന്ദി അ​റി​യി​ച്ചു.

ച​മ​യം 2024 ല്‍ ​മോ​ഹി​നി​യാ​ട്ടം വ​ര്‍​​ണാഭമാ​യി.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് : കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​കം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ച​മ​യം എ​ന്ന പു​തി​യ സം​ഘ​ട​ന​യു​ടെ
ഫാ. ​ബൈ​ജു ഡേ​വീ​സ് ക​ണ്ണം​പി​ള്ളി​ക്ക് അ​യ​ർ​ല​ൻഡിൽ സ്വീ​ക​ര​ണം ന​ൽ​കി.
ഡ​ബ്ലി​ൻ : സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് ഡ​ബ്ലി​ൻ റീ​ജ​ൺ ചാ​പ്ലി​നാ​യി ചു​മ​ത​ല​യേ​ൽ​ക്കാ​ൻ അ​യ​ർ​ലൻഡിലെ​ത്തി​യ ഫാ.
പ്രോ​സി ഗ്രൂ​പ്പി​ന് വി​യ​ന്ന ബി​സി​ന​സ് അ​വാ​ര്‍​ഡ്.
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് ബി​സി​ന​സ് അ​സോ​സി​യേ​ഷ​ന്‍റെ (SWV) 2024ലെ ​ബി​സി​ന​സ് അ​വാ​ര്‍​ഡ് വി​യ​ന്ന​യി​ലെ മ​ല​യാ​ളി
ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ന​യി​ക്കു​ന്ന ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​നം ന​വം​ബ​ർ 24 മു​ത​ൽ.
കേം​ബ്രി​ഡ്ജ് : ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​മ​സി​ച്ചു​ള്ള ’ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​നം’ കേം
കൈ​ര​ളി യു​കെ ദ്യു​തി ക്യാന്പ് നോ​ർ​ത്താം​പ്ട​ണിൽ സ​മാ​പി​ച്ചു.
നോ​ർ​ത്താം​പ്ട​ൺ ∙ കൈ​ര​ളി യു​കെ ’ദ്യു​തി’ അ​ഥ​വാ പ്ര​കാ​ശം പ​ര​ത്തു​ന്ന​ത് എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ക്യാം​പി​ന് നോ​ർ​ത്താം​പ്ട​ണി​ലെ റോ​ക്ക് യു​കെ ഫ്