• Logo

Allied Publications

Americas
കാമുകനെ തോക്കിന് മുനയിൽ നിർത്തി യുവതിയെ പീഡിപ്പിച്ചു; കവർച്ചാ സംഘം കുറ്റക്കാരെന്ന് കോടതി
Share
ദുലുത്ത് (ജോർജിയ): കാമുകനെ തോക്കിന് മുനയിൽ നിർത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നംഗ കവർച്ചാ സംഘം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ ഈ മാസം 28ന് വിധിക്കും. 2021 ജൂലൈ 21 ന് പുലർച്ചെ 2 മണിയോടെ ദുലുത്തിലെ ദി ഫാൾസ് അപ്പാർട്ട്മെന്‍റ് സമുച്ചയത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ഡാക്വിൻ ആർ ലിവിംഗ്സ്റ്റൺ (21), എലിജ നിൽ കുർണി(20), ദഷാൻ ആന്ദ്രേറ്റി ഹാരിസ് (18) എന്നിവർ ചേർന്ന് യുവതിയെയും കാമുകനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തുടർന്ന് കവർച്ചാ സംഘത്തിൽപ്പെട്ട ഒരാൾ യുവതിയെ പീഡിപ്പിക്കുകയും തുടർന്ന് പ്രതികൾ കാർ കൊള്ളയടിച്ച് രക്ഷപ്പെടുകയുമായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ സമീപത്തെ ഡോർബെൽ ക്യാമറ ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികൾ നടത്തിയത് അങ്ങേയറ്റം നിന്ദ്യമായ കുറ്റകൃത്യമാണെന്ന് ഗ്വിന്നറ്റ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി പാറ്സി ഓസ്റ്റിൻഗാറ്റ്സൺ പറഞ്ഞു. ഇത് പരിശോധിക്കാതെ പോകാൻ കഴിയില്ല. ഈ പ്രതികൾ ഇരകളിൽ ഏൽപ്പിച്ച ആഘാതം സങ്കൽപ്പിക്കാനാവാത്തതാണ്. പ്രതികൾക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൂ​ര​ൽ​മ​ല ദു​രി​ത ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ.
ഫി​ലാ​ഡ​ൽ​ഫി​യ: ചൂ​ര​ൽ​മ​ല ദു​ര​ന്ത ബാ​ധി​ത​ർ​ക്കു മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​യും ഒ​രു സൈ​ക്ക​ളും കൈ
ര​ണ്ടു വ​യ​സു​കാ​ര​ൻ കാ​ഞ്ചി വ​ലി​ച്ചു; ബെ​ഡി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന അ​മ്മ വെ​ടി​യേ​റ്റു മ​രി​ച്ചു.
കലി​ഫോ​ര്‍​ണി​യ: ര​ണ്ടു വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ കൈ​യി​ലി​രു​ന്ന തോ​ക്കി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് അ​മ്മ മ​രി​ച്ചു.
പ​ക്ഷി ഇ​ടി​ച്ച് യു​എ​സ് വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു, ഉ​ട​ൻ തി​രി​ച്ചി​റ​ക്കി.
ന്യൂ​യോ​ർ​ക്ക്: എ​ഞ്ചി​നി​ൽ പ​ക്ഷി ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നു തീ​പി​ടി​ച്ച അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി
ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം: ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ താ​നേ​ദ​ർ രം​ഗ​ത്ത്.
ഡെ​ട്രോ​യി​റ്റ്: ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം ഇ​ല്ലാ​താ​ക്കാ​നു​ള്ള നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ പ​ദ്ധ​തി​ക്കെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ
യു​എ​സ് എം​ബ​സി "നെ​ക്‌​സ​സ്' ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി: സ്റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.
ചെ​ന്നൈ: ന്യൂ​ഡ​ൽ​ഹി​യി​ലെ അ​മേ​രി​ക്ക​ൻ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​മു​ഖ ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ "നെ​ക്സ​സ്