• Logo

Allied Publications

Americas
പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്കും ഹാ​രി​സ് ബീ​രാ​ൻ എം​പി​ക്കും അ​മേ​രി​ക്ക​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Share
എ​ഡി​സ​ണ്‍ (ന്യൂ​ജ​ഴ്സി): അ​മേ​രി​ക്ക​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഹാ​രി​സ് ബീ​രാ​ൻ എം.​പി എ​ന്നി​വ​ർ​ക്ക് അ​മേ​രി​ക്ക​ന്‍ പ്ര​വാ​സി സ​മൂ​ഹം ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം ന​ല്‍​കി.

കേ​ര​ള മു​സ്ലിം ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ (കെ.​എം.​സി.​സി.), മ​ല​യാ​ളി മു​സ്ലിം​സ് ഓ​ഫ് ന്യൂ​ജ​ഴ്സി (എം.​എം.​എ​ന്‍.​ജെ), കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ന്യൂ​ജ​ഴ്സി, ന​ന്മ എ​ന്നീ സം​ഘ​ട​ന​ക​ള്‍ ചേ​ര്‍​ന്ന് റോ​യ​ല്‍ ആ​ല്‍​ബ​ര്‍​ട്ട് പാ​ല​സി​ല്‍ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ല്‍ ഫൊ​ക്കാ​ന, ഫോ​മാ, ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ്, വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍, കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ന്യൂ​ജ​ഴ്സി, കെ.​എം.​സി.​സി തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​മു​ള്ള നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

യുഎ​സ് കെഎംസിസി പ്ര​സി​ഡ​ന്‍റ് യു.​എ ന​സീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ത​ങ്ങ​ള്‍​ക്കും ഹാ​രി​സ് ബീ​രാ​നും ന്യൂ​ജെ​ഴ്സി​യി​ല്‍ സ്വീ​ക​ര​ണം​പ്ര​ശ​സ്ത ന്യൂ​റോ സ​യ​ന്‍​സ് ഗ​വേ​ഷ​ക​ന്‍ ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍ മു​നീ​റി​നെ സാ​ദി​ഖ​ലി ത​ങ്ങ​ള്‍ ആ​ദ​രി​ച്ചു. യുഎ​സ്എ കെഎംസിസി യു​ടെ വെ​ബ് സൈ​റ്റും ഫേ​സ് ബു​ക്ക് പേ​ജും ത​ങ്ങ​ള്‍ ച​ട​ങ്ങി​ല്‍ വച്ചു പ്ര​കാ​ശ​നം ന​ട​ത്തി.

ഐഒസി. ചെ​യ​ര്‍ ജോ​ര്‍​ജ് എ​ബ്ര​ഹാം, ന​ന്മ എം​എം​എ​ൻ​ജെ സ​ഹ സ്ഥാ​പ​ക​ൻ ഡോ. ​സ​മ​ദ് പൊ​ന്നേ​രി, ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ജി​മോ​ന്‍ ആ​ന്‍റ​ണി, ഫോ​മാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബൈ​ജു വ​ര്‍​ഗീ​സ്, ന​ന്മ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ക്കീ​ര്‍ ഹു​സ്‌​സൈ​ന്‍, വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൊ​ട്ട​ക്ക​ല്‍, ബോ​ബി ബാ​ല്‍, ജോ​ര്‍​ജ് ജോ​സ​ഫ്, മു​ന്‍ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ന്‍ നാ​യ​ര്‍, അ​സ്ലം ഹ​മീ​ദ്, യുഎഇ കെഎംസിസി സെ​ക്ര​ട്ട​റി അ​ന്‍​വ​ര്‍ ന​ഹ, ലീ​ലാ മാ​രേ​ട്ട്, ജി​ബി തോ​മ​സ്, മ​ധു കൊ​ട്ടാ​ര​ക്ക​ര, ത​ങ്കം അ​ര​വി​ന്ദ്, അ​നി​ല്‍ പു​ത്ത​ന്‍​ചി​റ, ഹ​നീ​ഫ് എ​ര​ഞ്ഞി​ക്ക​ല്‍, മു​സ്ത​ഫ ക​മാ​ല്‍, ഒ​മ​ര്‍ സി​നാ​പ്, നി​രാ​ര്‍ ബ​ഷീ​ര്‍, ഷൈ​മി ജേ​ക്ക​ബ്, ജി​ന്‍​സ് മാ​ത്യു, അ​ഞ്ച​ല്‍ ഷാ​ഫി ചാ​ലി​യം, അ​ബ്ദു​ല്‍​ഖാ​ദ​ര്‍ പാ​ട്ടി​ല്ല​ത്ത്, നാ​സ​ര്‍ കോ​ടൂ​ര്‍, ജം​ഷാ​ദ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.​സു​ല്‍​ഫി​ക്ക​ര്‍ ഹ​ബീ​ബ്, താ​ഹാ മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ പ​രി​പാ​ടി ക്ര​മീ​ക​രി​ച്ചു.

ഇ​ന്‍​തി​യാ​സ് സ്വാ​ഗ​ത​വും, ഷെ​മി അ​ന്ത്രു ന​ന്ദി​യും പ​റ​ഞ്ഞു. ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ര്‍​ത്ത് ഈ​സ്റ്റ് ഡ​യോ​സി​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യാ മോ​ര്‍ നി​ക്കോ​ളാ​വോ​സി​ന്‍റെ ആ​ശം​സാ സ​ന്ദേ​ശ​വും അ​റി​യി​ച്ചു.

ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഹൊനോലുലു ∙ ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഒഐസിസി ഷിക്കാഗോ ചാപ്റ്റർ ഗാന്ധിജയന്തി ആഘോഷിച്ചു.
ഷിക്കാഗോ: ഒഐസിസി ഷിക്കാഗോയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിക്കുകയും മുൻ ഡിജിപി ടോമിന്‍ തച്ചങ്കരിക്കും കെപിസിസി സെക്രട്ടറി കറ്റാനം ഷാജിക്കും സ്വീകരണ
ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്പ (ലി​റ്റ​ൽ ഫ്ല​വ​ർ) മി​ഷ​ൻ ലീ​ഗ് ഷിക്കാ​ഗോ രൂ​പ​താ ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സി​ൽ മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം ക​ൺ​വ​ൻ​ഷ​ന് റ​വ.​ കെ.​വൈ ജേ​ക്ക​ബ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.
ഡാ​ള​സ് : മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 18 വെ​ള്ളി മു​ത​ൽ 20 ഞാ​യ​ർ വ
ജോ​ർ​ജി​യ​യി​ൽ ആ​ദ്യ ദി​ന​ത്തി​ൽ ഏ​ർ​ലി വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ്.
ജോ​ർ​ജി​യ: ​ഹെ​ലി​ൻ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ആ​ഘാ​ത​വും വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​നും, വി​വാ​ദ തെ​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​മാ​റ്റ​ങ്ങ​ളും കൊ​ണ്