• Logo

Allied Publications

Americas
സൗ​ത്ത് ഫ്ലോ​റി​ഡ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലെ പെ​രു​ന്നാ​ളും ഡ​യ​റ​ക്‌​ട​റി പ്ര​കാ​ശ​ന​വും 25 മു​ത​ൽ
Share
ഫ്ലോ​റി​ഡ: സൗ​ത്ത് ഫ്ലോ​റി​ഡ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത്ഡോ​ക്സ് പ​ള്ളി പോം​ബെ​നോ ബീ​ച്ച് ഇ​ട​വ​ക​യു​ടെ പെ​രു​ന്നാ​ളും ഡ​യ​റ​ക്ട​റി പ്ര​കാ​ശ​ന​വും ഈ മാ​സം 25, 26 തീയതികളി​ൽ ന​ട​ത്തുന്നു. 20ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം കൊ​ടി​യേ​റു​ന്ന​തോ​ടെ കൂ​ടി പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ക്കും.

25ന് വൈ​കു​ന്നേ​രം 6.30ന് ​സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലീ​ത്ത ഡോ​. തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് തി​രു​മേ​നി​യു​ടെ കാ​ർ​മി​ക​ത്തി​ൽ സ​ന്ധ്യാപ്രാ​ർഥ​ന​യും റാ​സ​യും ന​ട​ത്ത​പ്പെ​ടും.

26ന് ശരാ​വി​ലെ 8.30ന് തി​രു​മേ​നി​യു​ടെ കാ​ർ​മി​ക​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ൽ​മേ​ൽ കു​ർ​ബാ​ന​യും തു​ട​ർ​ന്നു ചെ​ണ്ട മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ കൂ​ടി ഭ​ക്തി നി​ർ​ഭ​ര​മാ​യ റാ​സ​യും ആ​ശീ​ർ​വാ​ദ​വും ഇ​ട​വ​ക​യി​ലെ എ​ല്ലാ മെ​മ്പ​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ഡ​യ​റ​ക്ട​റി പ്ര​കാ​ശ​ന​വും ന​ട​ത്ത​പ്പെ​ടു​ന്നു.

പെ​രു​ന്നാ​ളി​ന്‍റെ സ്പോ​ൺ​സേ​ഴ്സ് ആ​യ 11 കു​ടു​ബ​ങ്ങ​ൾ പ​ള്ളി​ക്ക​മ്മി​റ്റി​യോ​ടു ചേ​ർ​ന്ന് പെ​രു​ന്നാ​ളി​ന് വേ​ണ്ട ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്നു.​ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​പെ​രു​നാ​ളി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി ഫാ​. എ​ബി എ​ബ്ര​ഹാം അ​റി​യി​ച്ചു.

ഡ​യ​റ​ക്ട​റി എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് അം​ഗ​ങ്ങ​ളായ വി​കാ​രി ഫാ​. എ​ബി എ​ബ്ര​ഹാം, ട്ര​സ്റ്റി മ​നോ​ജ് തോ​മ​സ്, സെ​ക്ര​ട്ട​റി മോ​ൻ​സി ജോ​ർ​ജ്, ജി​നു ഗീ​വ​ർ​ഗീ​സ്, കോ​ര വ​ർ​ഗീ​സ്, അ​ജി പി. ​തോ​മ​സ്, ജോ​സ് മാ​ത്യു, ഷി​ബി പോ​ൾ, സാ​ലി ചെ​റി​യാ​ൻ എ​ന്നി​വ​ർ ഡ​യ​റ​ക്ട​റി​യു​ടെ പ്ര​കാ​ശ​ന​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ