• Logo

Allied Publications

Europe
റോ​മി​ൽ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും ന​വാ​ഗ​ത​ർ​ക്ക് സ്വാ​ഗ​ത​വും ന​ട​ത്തി
Share
റോം: ​റോ​മി​ൽ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​നും മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പു​ന​രൈ​ക്യ ശ​താ​ബ്ദി ഒ​രു​ക്ക​മാ​യി പ്ര​ഖ്യാ​പി​ച്ച വ​ച​ന​വ​ർ​ഷ​ത്തി​നും തു​ട​ക്ക​മാ​യി.

റോ​മി​ലെ സെ​ൽ​വ കാ​ൻ​ദി​ദ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും തി​രു​വ​ച​ന പ്ര​തി​ഷ്ഠ​യ്ക്കും സ​ഭ​യു​ടെ ത​ല​വ​നും പി​താ​വു​മാ​യ മോ​റാ​ൻ മോ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക​യും ഉ​ദ്ഘാ​ട​ന​സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഈ ​വ​ർ​ഷം പ​ഠ​ന​ത്തി​നാ​യി റോ​മി​ൽ എ​ത്തി​ച്ചേ​ർ​ത്തി​രി​ക്കു​ന്ന വൈ​ദീ​ക​ർ, സി​സ്റ്റേ​ഴ്സ്, ബ്ര​ദേ​ഴ്സ് എ​ന്നി​വ​രെ ഇ​റ്റാ​ലി​യ​ൻ ഭാ​ഷ​യി​ലെ വി​ശു​ദ്ധ ബൈ​ബി​ൾ ന​ൽ​കി കൂ​ട്ടാ​യ്മ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.



റോ​മി​ലെ വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​ലും സ​ഭ​യി​ൽ വി​വി​ധ ശു​ശ്രൂ​ഷ​യി​ലു​മാ​യി​രി​ക്കു​ന്ന മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ വൈ​ദീ​ക​രു​ടെ​യും സ​ന്യ​സ്ത​രു​ടെ​യും വൈ​ദീ​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ "റോ​മാ മ​ല​ങ്ക​ര​യു​ടെ' നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ര്യ​പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ക്ക​പ്പെ​ട്ട​ത്.

മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ വ​ള​ർ​ച്ച​യും പു​രോ​ഗ​തി​യും ധ​ന്യ​ൻ മാ​ർ ഇ​വാ​നി​യോ​സ് തി​രു​മേ​നി​യി​ലൂ​ടെ ദൈ​വം ന​ൽ​കി​യ പൈ​തൃ​ക​സ​മ്പ​ത്താ​യ പ​രി​ശു​ദ്ധാ​ത്മ കൃ​പ​യാ​ണെ​ന്നും ക്രി​സ്തു​വി​നോ​ടും വ​ച​ന​ത്തോ​ടും ചേ​ർ​ന്നു നി​ന്ന് കൃ​പ​യി​ൽ വ​ള​രാ​നും സ​ഭ​യെ വ​ള​ർ​ത്താ​നും റോ​മി​ലെ ഗ​വേ​ഷ​ണ​വും പ​ഠ​ന​വും കാ​ര​ണ​മാ​ക​ണ​മെ​ന്ന് അ​ത്യ​ഭി​വ​ന്ദ്യ കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​ന​സ​ന്ദേ​ശ​ത്തി​ൽ ഉ​ദ്ബോ​ധി​പ്പി​ച്ചു.

റോ​മി​ൽ നി​ല​വി​ലു​ള്ള 46 അം​ഗ​ങ്ങ​ളി​ൽ 30 വൈ​ദീ​ക​രും 13 സി​സ്റ്റേ​ഴ്സും മൂ​ന്ന് വൈ​ദീ​ക​വി​ദ്യാ​ർ​ഥി​ക​ളു​മാ​ണു​ള്ള​ത്. മോ​ൺ​സി​ഞ്ഞോ​ൾ കു​ര്യാ​ക്കോ​സ് ചെ​റു​പു​ഴ​ത്തോ​ട്ട​ത്തി​ൽ, ഫാ. ​ബെ​ന​ഡി​ക്ട് പെ​രു​മു​റ്റ​ത്ത്, സി​സ്റ്റ​ർ ശാ​ന്തി​ത എ​സ്ഐസി ​തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കൂ​ട്ടാ​യ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് ഫാ. ​ഡൊ​മി​നി​ക് മൂ​ഴി​ക്ക​ര ഒ​ഐ​സി, ട്ര​ഷ​റ​ർ ഫാ. ​ഏ​ലി​യാ​സ് പ​ന്ത​പ്പി​ള്ളി​ൽ, സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ജാ​സ്മി​ൻ എ​സ്ഐ​സി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൊ​ളോ​ണി​ല്‍ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ചു.
കൊ​ളോ​ണ്‍: കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ റീ​ത്തി​ലെ കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ​സ്വീ​ക​ര​ണ​ത്തി​നു​ള്ള കു​ട്ടി​ക​ളു​ടെ ക്ലാ​സു​ക​ള്‍
ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​മാ​യി സെ​ല​ന്‍​സ്കി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വ​ത്തി​ക്കാന്‍ ​സി​റ്റി: യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ന്‍ സെ​ല​ന്‍​സ്കി വ​ത്തി​ക്കാ​നി​ലെ​ത്തി ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​മാ​യി കൂ​ടി
ജോ ​ബൈ​ഡ​ന്‍ വെ​ള്ളി​യാ​ഴ്ച ജ​ർ​മ​നി സ​ന്ദ​ര്‍​ശി​ക്കും.
ബെ​ര്‍​ലി​ന്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ വെ​ള്ളി​യാ​ഴ്ച ജ​ർ​മ​നി സ​ന്ദ​ര്‍​ശി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.
റോ​മി​ൽ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും ന​വാ​ഗ​ത​ർ​ക്ക് സ്വാ​ഗ​ത​വും ന​ട​ത്തി.
റോം: ​റോ​മി​ൽ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​നും മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പു​ന​രൈ​ക്യ ശ​താ​ബ്ദി ഒ​രു​ക്ക​മാ​യി പ്ര​ഖ്യാ​പി​ച്ച വ​
ജ​ർ​മ​നി​യി​ലെ മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​നൊരുങ്ങി റ​യാ​ൻ എ​യ​ർ.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങി റ​യാ​ൻ​ എ​യ​ർ.