• Logo

Allied Publications

Middle East & Gulf
ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഷാ​ർ​ജ മ​ല​യാ​ളി സ​മാ​ജം
Share
അ​ജ്മാ​ന്‍: അ​ജ്മാ​ന്‍ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ വ​ച്ച് ന​ട​ന്ന ഷാ​ർ​ജ മ​ല​യാ​ളി സ​മാ​ജം ഓ​ണാ​ഘോ​ഷം " ഈ ​ഓ​ണം പൊ​ന്നോ​ണം' ഗം​ഭീ​ര​മാ​യി. ന​ടി സ്വാ​സി​ക വി​ജ​യ് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് ജി​ജോ പു​ളി​ക്ക​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന പൊ​തു​യോ​ഗം ഐ​എ​എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​കാ​ശ് ഉ​ത്ഘാ​ട​നം ചെ​യ്തു. സ്വാ​സി​ക വി​ജ​യ് പ്ര​മു​ഖ വ്യ​ക്തി​ക​ളെ​യും മു​ഖ്യ പ്രാ​യോ​ജ​ക​രെ​യും ആ​ദ​രി​ച്ച് സ​മ്മാ​ന​വും ന​ല്‍​കി.

എ​കെ​സി​എ​എ​ഫ് പ്ര​സി​ഡ​ന്‍റ് പോ​ൾ ടി. ​ജോ​സ​ഫ്, വ​നി​താ​സ​മാ​ജം പ്ര​സി​ഡ​ന്‍റ് ശോ​ഭ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ബാ​ല സ​മാ​ജം പ്ര​സി​ഡ​ന്‍റ് അ​തി​ലി സു​മോ​ജ്, പു​ഷ്പ​രാ​ജ്, ബ​ല്‍​രാ​ജ്, അ​നീ​ഷ് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ളും ന​ട​ത്തി. എ​സ്എം​എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ലി​റ്റി​ല്‍ ആ​ന​ന്ദ് സ്വാ​ഗ​ത​വും ട്രെ​ഷ​റ​ര്‍ ഷെ​റി​ന്‍ ചെ​റി​യാ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടെ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. സ​മാ​ജം അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര, വി​വി​ധ​യി​നം ഡാ​ൻ​സ്, കോ​മ​ഡി​ഷോ, ര​വി​വ​ര്‍​മ ചി​ത്ര​ങ്ങ​ളു​ടെ ദൃ​ശ്യ പു​ന:​രാ​വി​സ്ക​ര​ണം എ​ന്നി​വ പ്രേ​ക്ഷ​ക​ര്‍​ക്ക് വി​സ്മ​യം ന​ല്‍​കി.

പ്ര​മു​ഖ സം​ഗീ​ത ഗ്രൂ​പ്പ് പ്ര​ദീ​പ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന​മേ​ള, വ​ര്‍​ണ ഭം​ഗി​യേ​റി​യ ഘോ​ഷ​യാ​ത്ര​യി​ല്‍ കാ​വ​ടി​യാ​ട്ടം, പു​ലി​ക്ക​ളി, താ​ല​പ്പൊ​ലി, ചെ​ണ്ട​മേ​ളം തു​ട​ങ്ങി​യ​വ​യും അ​ണി​ചേ​ർ​ന്നു.

ക്യു​കെ​ഐ​സി ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ് വ്യാ​ഴാ​ഴ്ച.
ദോ​ഹ: തൊ​ഴി​ൽ രം​ഗ​ത്തു​ണ്ടാ​കു​ന്ന പു​തി​യ മാ​റ്റ​ങ്ങ​ളെ മ​ന​സി​ലാ​ക്കി മു​ന്നോ​ട്ട് പോ​കാ​നും തൊ​ഴി​ല​ന്വേ​ഷ​ണ​ത്തി​നു സ​ഹാ​യ​ക​ര​മാ​കു​ന്ന പു​ത്ത​ൻ
ദ​മാം ല​ക്നൗ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന് ബോം​ബ് ഭീ​ഷ​ണി.
ജ​യ്പു​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ൽ​നി​ന്ന് ല​ക്നൗ​വി​ലേ​ക്കു സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​ൻ​ഡി​ഗോ വി​മാ​നം ബോം​ബ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് അ​ട
പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി ഓ​ണ്‍​ലൈ​ന്‍ സൗ​ക​ര്യം ല​ഭ്യം.
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി കേ​ര​ളീ​യ​രു​ടെ ക്ഷേ​മ പ​ദ്ധ​തി​യി​ല്‍ അം​ഗ​ത്വം എ​ടു​ക്കു​ന്ന​തി​നും അം​ശ​ദാ​യം അ​ട​യ്ക്കു​ന്ന​തി​നും അ​പേ​ക്ഷ സ​മ​ര്‍
യൂ​ത്ത് ഇ​ന്ത്യ ഇ​സ്‌​ലാ​മി​ക് ഫെ​സ്റ്റ്: അ​ബ്ബാ​സി​യ സോ​ൺ ജേ​താ​ക്ക​ൾ.
കു​വൈ​റ്റ് സി​റ്റി: യൂ​ത്ത് ഇ​ന്ത്യ ഷി​ഫാ അ​ൽ ജ​സീ​റ​യു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ഇ​സ്‌​ലാ​മി​ക് ഫെ​സ്റ്റ് അ​ബ്ബാ​സി​യ ആ​സ്പൈ​ർ ഇ​ന്ത്യ​ൻ ഇ​ന്‍
ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി​യു​ടെ 18ാമ​ത് പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു.
ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ അ​ഡ് വ​ര്‍​ട്ടൈ​സിം​ഗ് ആ​ൻ​ഡ് ഈ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി​യാ​യ മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഖ​ത്ത​ര്‍ ബി​സി​